Image

നിയാര്‍ക്ക് അമ്മക്കൊരുമ്മ ശ്രദ്ധേയമായി

പി.എം. അബ്ദുള്‍ റഹിമാന്‍ Published on 05 March, 2019
നിയാര്‍ക്ക് അമ്മക്കൊരുമ്മ ശ്രദ്ധേയമായി
അബുദാബി : നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) അബു ദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം 'അമ്മക്കൊരുമ്മ' അബുദാബി കേരള സോഷ്യല്‍ സെന്റ റില്‍ നടന്നു. മുഖ്യാതിഥിയായ ഡോ.  എ. വി. അനൂപ് ഉദ്ഘാടനം ചെയ്തു. 

കുട്ടികള്‍ക്കായി കളറിംഗ്, പെയിന്റിംഗ് മത്സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ്, നൃത്ത  നൃത്യങ്ങള്‍, മിമിക്രി, ഗാനമേള തുടങ്ങിയ കലാ പരിപാടികള്‍, പൊതു സമ്മേളനം അടക്കം വൈവിധ്യമാര്‍ന്ന രീതി യിലാണ് 'അമ്മക്കൊരുമ്മ' സംഘടിപ്പിച്ചത്. 

വൃദ്ധ സദന ങ്ങള്‍ പെരുകി വരുന്ന പുത്തന്‍ സംസ്‌കാരത്തില്‍ ബോധ വല്‍ക്കര ണത്തി ന്റെ ഭാഗ മായി നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി. കെ. യൂനുസ് 'അമ്മയ്‌ക്കൊരുമ്മ' എന്ന വിഷയ ത്തില്‍ ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി ബഷീര്‍ ഇബ്രാഹിം നിയാര്‍ക്ക് അബു ബി ചാപ്റ്ററിനെ പരിചയപ്പെടുത്തി. 

ജന്മ വൈകല്യങ്ങള്‍ എങ്ങനെ മുന്‍കൂട്ടി തിരിച്ചറിയാം പ്രതിരോധിക്കാം എന്ന വിഷയം ഡോ. ഷഹദാദ് അവതരിപ്പിച്ചു. എഴുത്തു കാരനും വാഗ്മി യുമായ ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമുഖരും ജീവ കാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

സംഗീത കൂട്ടായ്മ യായ 'സപ്ത സ്വര രാഗ ലയ' അവതരിപ്പിച്ച ഗാനമേള, ഫിലിം ഈവന്റ് കലാകാരന്മാരുടെ വിവിധ നൃത്തങ്ങള്‍, അന്‍സാര്‍ വെഞ്ഞാറമൂട് അവതരിപ്പിച്ച മിമിക്രി  സ്‌പോട്ട് ഡബ്ബിംഗ് എന്നിവ  പരിപാടിക്ക് മിഴിവേകി. മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സാക്ഷ്യ പത്രങ്ങളും ട്രോഫിയും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. റാസ് അല്‍ ഖൈമ പോലീസ് അവാര്‍ഡ് നേടിയ അന്‍സാര്‍ കൊയിലാണ്ടിയെ ചടങ്ങില്‍ ആദരിച്ചു. 

നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍, മറ്റു ഭാരവാഹി കളായ സുരേഷ്, സയ്ദ് ജി. എം., അല്‍ ജാബിര്‍, താഹ ബഹസ്സന്‍, നബീല്‍ അബ്ദുല്‍, ശരീഫ് തങ്ങള്‍ എന്നിവര്‍ പരി പാടികള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണ്ണിമ ജയകൃഷ്ണന്‍, നൗഷാദ് കൊയിലാണ്ടി, ഹാരിസ് തുടങ്ങിയവര്‍ ചിത്ര രചനാ മത്സരങ്ങള്‍ നിയന്ത്രിച്ചു. നിയാര്‍ക്ക് അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് ആദര്‍ശ് കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജലീല്‍ മഷ്ഹൂര്‍ സ്വാഗതവും ട്രഷറര്‍ സാദത്ത് നന്ദിയും പറഞ്ഞു.

നിയാര്‍ക്ക് അമ്മക്കൊരുമ്മ ശ്രദ്ധേയമായിനിയാര്‍ക്ക് അമ്മക്കൊരുമ്മ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക