Image

ഓര്‍മ്മ (കവിത: രേഖാ ഷാജി)

Published on 04 March, 2019
ഓര്‍മ്മ (കവിത: രേഖാ ഷാജി)
ഏകാന്തതയില്‍ എപ്പോഴോ വന്നൊരു
താരം തനിയെ ചിന്നിമിന്നി

നിലാവിന്‍ നീല നിശീഥിനിയില്‍
ഭൂമീദേവിക്ക് ഭംഗിയേറി

വിടരാന്‍ തുടങ്ങിയ നിശാഗന്ധിയും
നീലാംബരവും എന്തോ പറയാന്‍
വിതുമ്പി നിന്നു

വിശ്വമാനവ സങ്കല്‍പ്പത്തില്‍
എവിടെയോ വിറയാര്‍ന്ന സ്വരങ്ങള്‍
മാത്രം ബാക്കിയായി

അറിയാതെ അറിഞ്ഞൊരീ
മൗനത്തിന്‍
അറിയാത്ത സ്വരങ്ങള്‍ എത്ര ബാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക