Image

സെല്‍വരാഘവന്‍ നന്നായി വഴക്കുപറയുമായിരുന്നു: സോണിയ അഗര്‍വാള്‍

Published on 04 March, 2019
സെല്‍വരാഘവന്‍ നന്നായി വഴക്കുപറയുമായിരുന്നു: സോണിയ അഗര്‍വാള്‍

ചെന്നൈ: സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്റെ സഹോദരന്‍ കൂടിയായ ധനുഷ് ആണ് ചിത്രത്തില്‍ നായകനായെത്തിയത്. 2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു.

എന്നാല്‍ ഈ ബന്ധം അധിക നാള്‍ നീണ്ടില്ല. 2010 ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് സോണിയ. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം തുറന്ന് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക