Image

മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 03 March, 2019
മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
നിലവിലുള്ള സഭാ സ്വത്തുക്കളില്‍ ഏകീകൃത ഭരണസംവിധാനത്തെ മാറ്റി കൂടുതല്‍ ജനാധിപത്യം നടപ്പാക്കുകയെന്നതാണ് ചര്‍ച്ച് ആക്റ്റിന്റെ ലക്ഷ്യം. പള്ളികളുടെ സ്ഥാവര ജംഗമ സ്വത്തുക്കളും അതിന്റെ നിയന്ത്രണങ്ങളും രൂപത ബിഷപ്പിന്റെ അധികാരത്തില്‍പ്പെടുന്നു. ചര്‍ച്ച് ആക്റ്റിനെപ്പറ്റി കേരള മെത്രാന്‍ സമിതി (കെസിബിസി) വഴിയും മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ വഴിയും ബിഷപ്പ് പാംപ്ലാനിയുടെ ലേഖനങ്ങള്‍ വഴിയും നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ അറിയാനിടയായി. ബില്ലിനെ വളച്ചൊടിച്ചുകൊണ്ടുള്ള മെത്രാന്മാരുടെ ഭാവനകള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഹിതര്‍ പറയുന്ന വസ്തുതകള്‍ക്കും ഇടയലേഖനങ്ങള്‍ക്കും കൃഷ്ണയ്യരുടെ ബില്ലുമായി സാമ്യം വളരെ കുറവാണ്. 2019 ഡിസംബര്‍ മൂന്നാം തിയതി കേരള ചര്‍ച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാര്‍ പള്ളികളില്‍ വായിക്കാന്‍ ഇടയലേഖനമിറക്കിയിരുന്നു.

വിശ്വാസികളില്‍നിന്നും തലമുറകളായി സമാഹരിച്ച ക്രൈസ്തവ സ്വത്തുക്കള്‍ പൌരോഹിത്യ മേധാവിത്വം കയ്യടക്കി വെച്ചിരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മറ്റു മതസ്ഥര്‍ക്ക് അനുവദിക്കാത്ത അവകാശങ്ങള്‍ ക്രിസ്ത്യന്‍ സഭകള്‍ സ്വയം കയ്യടക്കി വെച്ചിരിക്കുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന ഒരു ധിക്കാരവും കൂടിയാണ്. ഒരു വിശ്വാസിയുടെ കടമ പ്രാര്‍ഥിക്കുക, അനുസരിക്കുക, പള്ളിക്കു പണം കൊടുക്കുകയെന്നതാണ്. പള്ളിക്ക് സ്വത്ത് കൊടുത്തവര്‍ക്ക് പിന്നീട് സ്വത്തിന്മേല് യാതൊരു അവകാശവും ഇല്ല. അല്‌മേനി നേടികൊടുത്ത സര്‍വതും സഭാപുരോഹിതരുടെ നിയന്ത്രണത്തില്‍ ആകും. സഭയുടെ സ്വത്തിന്മേലുള്ള ഈ സ്വേച്ഛാധിപത്യം സമൂഹത്തിനു പൊറുക്കുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം വന്നപ്പോഴാണ് ചര്‍ച്ച് ആക്റ്റിന്റെ പ്രസക്തി വര്‍ദ്ധിച്ചുവന്നത്.

സഭയുടെ നിര്‍വചനത്തിനു തന്നെ ഇന്ന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയുടെ സ്ഥാനത്ത് സഭയെന്നാല്‍ കോഴ കോളേജുകളും ഫൈവ് സ്റ്റാര്‍ ഹോസ്പ്പിറ്റലുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നടത്തുന്ന പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയ്ക്കെതിരെ പ്രതികരിക്കുന്നവരെ സഭാ വിരുദ്ധരാക്കും. 'സഭാ വിരുദ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് ഇവിടുത്തെ ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റില്‍ പറത്തുന്ന ബില്ലെന്നാണ്' പുരോഹിത നേതൃത്വത്തിന്റെയും ബിഷപ്പുമാരുടെയും പ്രസ്താവനകള്‍. വിശ്വാസവും ചര്‍ച്ച് ആക്റ്റും തമ്മിലുള്ള ബന്ധം എന്തെന്ന് മനസിലാകുന്നില്ല. സഭയുടെ സ്വത്തുക്കള്‍ക്ക് ഓഡിറ്റ് വേണമെന്ന് പറയുമ്പോള്‍ അതെങ്ങനെ വിശ്വാസ ലംഘനമാകും. ആദ്യമ സഭകളെ ഒന്നു വിലയിരുത്തിയാല്‍ അവിടെ കണക്കുകള്‍ ബോധിപ്പിച്ചിരുന്നതായി കാണാം. അനന്യാസിന്റെ കഥ തന്നെ ബൈബിളില്‍ വായിച്ചാല്‍ അവ്യക്തതകള്‍ മാറാനെയുള്ളൂ.

അടുത്ത കാലത്ത് സഭയുടെ വക്താവായി തലശേരി രൂപതാ സഹായമെത്രാന്‍ ബിഷപ്പ് പാംപ്ലാനി (Bishop Mar Joseph Pamplany)പുറപ്പെടുവിച്ച ചില പ്രസ്താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞ കാര്യഗൗരവവും അല്ലാത്തതുമായ വിവരങ്ങള്‍ താഴെ അക്കമിട്ടു വിശകലം ചെയ്യുന്നു.

1.'സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും മാത്രമെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാന്മാരും ബൂര്‍ഷാസുകളുമെന്നും വിശ്വാസികള്‍ക്ക് യാതൊരു വിലയുമില്ലെന്നും ചര്‍ച്ച് ആക്റ്റില്‍ വ്യക്തമാക്കുന്നു. ചര്‍ച്ച് ആക്റ്റ് ഒരു കമ്മ്യുണിസ്റ്റ് അജണ്ടയായി കരുതണം. പുരോഹിത വര്‍ഗത്തെയും ബൂര്‍ഷാ വര്‍ഗ്ഗത്തെയും ഒരു ചേരിയിലും മറുചേരിയില്‍ വിശ്വാസികളെ തമ്മിലടിപ്പിച്ച് ആശയ വൈരുദ്ധ്യങ്ങളുണ്ടാക്കി കമ്മ്യുണിസ്റ്റ് വിപ്ലവ അജണ്ട നടപ്പാക്കുകയാണ് ചര്‍ച്ച് ആക്റ്റ് വഴി സര്‍ക്കാര്‍ ശ്രമിക്കുന്നത്.'(ബിഷപ്പ് പാംപ്ലാനി)

വിപ്ലവപരിവര്‍ത്തനാത്മകമായ എന്ത് നല്ല കാര്യങ്ങളും സഭയില്‍ നിര്‍ദ്ദേശിച്ചാല്‍ അതിനെ കമ്മ്യുണിസ്റ്റജണ്ടയായി ചിത്രീകരിക്കാന്‍ പുരോഹിതര്‍ എന്നും താല്പര്യപ്പെട്ടിരുന്നു. ഇവര്‍ അങ്ങനെ ആവലാതിപ്പെടുന്നു. ഈ ബില്ലുവഴി വര്‍ഗസമരം കൊണ്ടുവരുകയാണ് കമ്മ്യുണിസ്റ്റ് ലക്ഷ്യം എന്നുള്ള പുരോഹിത പല്ലവികളും ഇടയലേഖനങ്ങളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതേ അടവുകള്‍ തന്നെയായിരുന്നു വിമോചനസമരകാലത്തും വിശ്വാസികളില്‍ ആവേശം പകരാന്‍ പുരോഹിതര്‍ പ്രയോഗിച്ചിരുന്നതും.

2.'ഈ ബില്ല് ചര്‍ച്ച ചെയ്യാതെ പിന്‍വലിക്കാനും പിന്‍വലിക്കാത്തടത്തോളം സര്‍ക്കാരിന് ബില്ല് നടപ്പാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും കണക്കാക്കണം. (ബിഷപ്പ് പാംപ്ലാനി)

അഭിഷിക്ത ലോകം അധികാരക്കസേരകള്‍ക്കും നിലനില്‍പ്പിനുമെതിരെയുള്ള വെല്ലുവിളിയായി ചര്‍ച്ച് ആക്റ്റിനെ കാണുന്നു. ബില്ലിലുള്ള വസ്തുതകള്‍ ശരിയോ തെറ്റോയെന്നു വിശ്വാസികള്‍ മനസിലാക്കാന്‍ പാടില്ലാന്നും ആഗ്രഹിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതില്‍ എന്തിന് ഭയപ്പെടുന്നു? ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്താല്‍ അത് സമൂഹത്തില്‍ എങ്ങനെ വിഭാഗീയത സൃഷ്ടിക്കുമെന്ന് സഭാ നേതൃത്വം വിവരിക്കുന്നുമില്ല. ചിന്തിക്കാന്‍ കഴിവില്ലാത്ത ഭക്തജനങ്ങളെയാണ് അവര്‍ക്കാവശ്യം. എങ്കിലേ കഴിഞ്ഞകാലങ്ങളില്‍ പൗരാഹിത്യം കാട്ടിക്കൂട്ടിയ കൊള്ളരുതായമകള്‍ പൊതു ജനങ്ങളില്‍നിന്നും ഇവര്‍ക്ക് മറച്ചു വെക്കാന്‍ സാധിക്കുള്ളൂ.

3. ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റില്‍ പറത്തുന്ന ബില്ലാണ്, ചര്‍ച്ച് ആക്റ്റ്. (ബിഷപ്പ് പാംപ്ലാനി)

ഭൂരിപക്ഷം വിശ്വാസികള്‍ക്ക് ബില്ലിനെപ്പറ്റിയുള്ള ശക്തമായ സ്റ്റഡി ക്‌ളാസുകള്‍ ആവശ്യമാണ്. ബില്ലിനുള്ളിലെ ആന്തരിക വശങ്ങളെ വിശ്വാസികളില്‍ ബോധ്യമാക്കാന്‍ ശ്രമിക്കണം. ബില്ലിനെപ്പറ്റിയുള്ള കാര്യകാരണ വശങ്ങള്‍ വിശ്വാസികളെ പഠിപ്പിക്കുകയും വേണം. കെസിബിസി പോലുള്ള സംഘടനകളില്‍ മാത്രം ചര്‍ച്ച ചെയ്തുകൊണ്ട് പുരോഹിത സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ വിശ്വാസികളെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. ചര്‍ച്ച് ആക്റ്റിനെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുന്നുവെങ്കില്‍ സഭയുടെ സ്വത്തുക്കള്‍ പുരോഹിതരില്‍ നിന്നും വേര്‍പെടുത്തണമെന്നു വിശ്വാസികള്‍ തന്നെ ഉച്ചത്തില്‍ വിളിച്ചു പറയും.

ഇന്നു നിലവിലുള്ള നടപ്പനുസരിച്ച് സഭയുടെ പൊതുസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതു വിശ്വാസികളുമായി കൂടിയാലോചിക്കാതെയാണ്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാതെയാണ്, തികച്ചും അധികാര ദുര്‍വിനിയോഗം അതിന്റെ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്, അത് ചോദ്യം ചെയ്യാന്‍ ഇവിടെ വ്യവസ്ഥകളില്ല,

4.സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഇവിടെ നിയമങ്ങളുണ്ടെന്നും അതിന് ചര്‍ച്ച് ആക്റ്റിന്റെ ആവശ്യമില്ലന്നും. (ബിഷപ്പ് പാംപ്ലാനി)

ശരിയാണ്, സഭാവക സ്വത്തുകളില്‍ നിയമങ്ങളുണ്ട്. പക്ഷെ സഭാ സ്വത്തുക്കള്‍ ഒരു സ്വാകാര്യ വ്യക്തിയുടെ നിയമം പോലെയാണ് കൈകാര്യം ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് സഭാ സ്വത്തുക്കളില്‍ അല്‌മെനിക്ക് എന്ത് കാര്യം? സ്വത്തുക്കള്‍ മുഴുവന്‍ പുരോഹിത നിയന്ത്രണത്തില്‍ ഇരിക്കുന്ന കാലത്തോളം ഇന്നത്തെ നിയമവ്യവസ്ഥിതിക്ക് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സാധിക്കില്ല. ഇന്നുള്ള വ്യവസ്ഥിതിയില്‍ സ്വത്തുക്കള്‍ മുഴുവന്‍ ബിഷപ്പ് നിയമിക്കുന്ന ഒന്നോ രണ്ടോ പുരോഹിതരുടെ നിയന്ത്രണത്തില്‍ നിഷിപ്തമായിരിക്കുന്നു.

5.'ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് എന്നുള്ളപോലെ ഒരു ബോര്‍ഡ് ഉണ്ടാക്കണമെന്നുള്ള സര്‍ക്കാരിന്റെ ഒരു തീരുമാനവും ഇതില്‍ സുചിന്തിനീയമാണ്' (ബിഷപ്പ് പാംപ്ലാനി)

ഇത് സഭയുടെ ഭയമാണ്. വാസ്തവത്തില്‍ ഈ ബില്ലുണ്ടാക്കിയത് സര്‍ക്കാരല്ല. ബില്ലിന് ദേവസ്വം ബോര്‍ഡിനോടോ വക്കഫ് ബോര്‍ഡിനോ യാതൊരു സമാനതയുമില്ല. ദേവസ്വം ബോര്‍ഡും വക്കഫ് ബോര്‍ഡും സമാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ചര്‍ച്ച് ആക്റ്റില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെ അധികാരം പ്രകടമായി കാണുന്നുമില്ല.

6.'സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കള്‍ നിയന്ത്രിക്കുന്നപോലെ സഭയുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുകയെന്നത് സ്വകാര്യ സ്വത്തുക്കളുടെ നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റമായി കരുതണം.' (ബിഷപ്പ് പാംപ്ലാനി)

ഇത് ചര്‍ച്ച് ആക്റ്റിനെപ്പറ്റി ജനങ്ങളെ തെറ്റി ധരിപ്പിക്കാനുള്ള ബിഷപ്പ് പാംപ്ലാനിയുടെ പ്രചരണമാണ്. അദ്ദേഹം ഈ ബില്ലിനെ മാര്‍ക്‌സിയന്‍ വീക്ഷണത്തിന്റ പതിപ്പായി കാണുന്നു. മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ ചര്‍ച്ച് ആക്റ്റ് പോലുള്ള ഒരു ജനാധിപത്യ വീക്ഷണം എവിടെയാണുള്ളത്? സ്വകാര്യ സ്വത്തായി കരുതുന്ന സഭാവക സ്വത്തുക്കള്‍ ചൂഷണത്തിന് വിധേയമായി കണ്ടപ്പോഴായിരുന്നു കൃഷ്ണയ്യര്‍ ഇങ്ങനെ ജനാധിപത്യ രീതിയില്‍ ഒരു ബില്ല് ഡ്രാഫ്റ്റ് ചെയ്യാന്‍ തയ്യാറായത്.

7. 'സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അധീനമായി സമ്പാദിച്ചിട്ടുള്ളവകളാണ്. ഇവകളെല്ലാം സര്‍ക്കാര്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്വത്തുക്കളാണ്. ഇതിന്റെ വരവ് ചിലവുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുകയും ആദായ നികുതി വകുപ്പിന് കോപ്പി നല്‍കുകയും ചെയ്യുന്നതാണ്. സര്‍ക്കാര്‍ അംഗീകരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍മാര്‍ സമര്‍പ്പിക്കുന്ന സംവിധാനം ആണ് സഭകളില്‍ നിലവിലുള്ളത്.' (ബിഷപ്പ് പാംപ്ലാനി)

എങ്കില്‍ സഭയോട് ഒരു ചോദ്യം? നിയമ വ്യവസ്ഥിതിയില്‍ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെയും അതിലെ വരുമാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഏതെങ്കിലും ഇടവക യോഗങ്ങളില്‍ സമര്‍പ്പിച്ചിട്ടിണ്ടോ? ഒരു അല്മായന്‍ ആവശ്യപ്പെട്ടാല്‍ വരവ് ചെലവ് കോപ്പി നല്‍കുമോ? വിദേശപ്പണത്തിന്റെ കണക്ക് റിസര്‍വ് ബാങ്ക് വഴിയാകണമെന്ന് നിയമമുണ്ട്. അങ്ങനെയുള്ള നിയമങ്ങള്‍ സഭ പാലിക്കാറുണ്ടോ?

8.'സഭയുടെ സ്വത്തുക്കളില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തീരുമാനം ഉണ്ടാക്കാനായി ഒരു ട്രിബുണലിന്റെ തീരുമാനം അന്തിമമെന്നു ചര്‍ച്ച് ആക്റ്റ് പറയുന്നു. ട്രിബുണലിന്റെ നിയമനം ബില്ലില്‍ക്കൂടി പൊതു പണം നശിപ്പിക്കുന്നു. രാജ്യത്തിലെ കോടതികളെ തിരസ്‌ക്കരിക്കുന്നു.' (ബിഷപ്പ് പാംപ്ലാനി)

സഭയുടെ സാമ്പത്തിക പ്രശ്‌നങ്ങളിന്മേല്‍ മെത്രാന്മാര്‍ കൈക്കൊണ്ടിരുന്ന തീരുമാനങ്ങള്‍ ട്രിബുണലിന് വിടുന്നതില്‍ അവര്‍ എതിര്‍ക്കുന്നു. വിശ്വാസികള്‍ സ്വരൂപിച്ച സ്വത്തുക്കള്‍ തീരുമാനം എടുക്കേണ്ടത് വിശ്വാസികള്‍ നിയമിക്കുന്ന ട്രിബുണലുകളാണ്. അനധികൃതമായി സ്വത്ത് കൈവശം വെച്ചുകൊണ്ടിരിക്കുന്ന അഭിഷിക്തരോ, പുരോഹിതരോ അല്ലെന്നുള്ള വസ്തുതയും ചിന്തിക്കണം. ഒരു സംസ്ഥാനം നിയമിക്കുന്ന ട്രിബുണലിന്റെ വിധി അന്തിമമെന്നു ചര്‍ച്ച് ആക്റ്റില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബിഷപ്പ് പാംപ്ലാനിപറയുന്നപോലെ രാജ്യത്തെ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ ചോദ്യം ചെയ്യലല്ല. ട്രിബുണലിന്റെ വിധി സ്വീകാര്യമല്ലെങ്കില്‍ സ്വത്തിന്മേലുള്ള അവകാശ തര്‍ക്കങ്ങള്‍ക്കായി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നതില്‍ ചര്‍ച്ച് ആക്റ്റ് തടയുന്നില്ല. കൂടാതെ ഭാരിച്ച ചെലവുകളുമായി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോവേണ്ട പല കേസുകളും ചെലവുകള്‍ ചുരുക്കി ട്രിബുണലിന് കൈകാര്യം ചെയ്യാന്‍ സാധിക്കും. മറ്റൊന്ന് കേസിന്റെ തീരുമാനങ്ങള്‍ക്കായി ഇന്നുള്ള വ്യവസ്ഥപോലെ പുരോഹിതര്‍ക്ക് മാത്രമല്ല അല്മായര്‍ക്കും കോടതികളില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ചര്‍ച്ച് ആക്റ്റിന്റെ സവിശേഷതയാണ്. ട്രിബുണലിന്റെ വിധി അത്യന്തകമാണെന്നുള്ള ബിഷപ്പിന്റെ പ്രസ്താവനയും ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നും വന്ന അഭിപ്രായമെന്നും കരുതണം.

9. 'ചര്‍ച്ച് ആക്റ്റ് നിര്‍മ്മിച്ചവര്‍ നിയമ പരിജ്ഞാനമില്ലാത്തവരാണ്, കമ്മ്യുണിസ്റ്റ്കാരുടെ അജണ്ടയാണ്, ബില്ല് സഭയെ ദോഷപ്പെടുത്തുന്നു. ' (ബിഷപ്പ് പാംപ്ലാനി)

പ്രസംഗ വേദികളിലും ഇടയലേഖനത്തില്‍ക്കൂടിയും ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒരു സഭാ പണ്ഡിതന്‍ ഇത്രമാത്രം അബദ്ധജടിലങ്ങളായ വിവരങ്ങള്‍ പറയരുതായിരുന്നു. ഈ നിയമ നിര്‍മ്മാണത്തെ പൂര്‍ണ്ണമായി പിന്താങ്ങുന്ന ജസ്റ്റിസ് കെ.ടി. തോമസും അന്തരിച്ച വി. ആര്‍. കൃഷ്ണയ്യരും ബില്ലു പ്രാവര്‍ത്തികമാക്കുന്നതിനായി പ്രവര്‍ത്തിച്ച മഹാ വ്യക്തികളായിരുന്നുവെന്നും ബിഷപ്പ് മറക്കുന്നു. അവരെല്ലാം നിയമ പരിജ്ഞാനമില്ലാത്തവരെന്നുള്ള ധ്വാനിയും ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തിലുണ്ടന്നല്ലേ കേള്‍ക്കുന്നവര്‍ ചിന്തിക്കേണ്ടത്.

10. 'ട്രിബുണല്‍ എന്ന് പറയുന്നത് പൊതുമുതല്‍ കൊള്ളയടിക്കാന്‍ മറ്റൊരു സംവിധാനമെന്നാണ്' ബിഷപ്പ് പാംപ്ലാനിയുടെ കണ്ടുപിടുത്തം.

ട്രിബുണലിലെ അംഗങ്ങള്‍ ജില്ലാ ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ളവരോ ഗവര്‍മെന്റ് സെക്രട്ടറി തലത്തില്‍ വിരമിച്ച വ്യക്തികളോ ആയിരിക്കണമെന്ന് സഭാ ബില്ലില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ചാലും ഒരേ അധികാരമാണുള്ളത്. അവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നല്ലാതെ ബിഷപ്പ് ഭയപ്പെടുന്നപോലെ സഭയുടെ സ്വത്തുക്കള്‍ ട്രിബുണലിന് കൈവശപ്പെടുത്താന്‍ സാധിക്കില്ല. ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ സഭയുടെ അധികാരം കയ്യടക്കാന്‍ വേണ്ടി ട്രിബുണല്‍ എന്ന പുകമറ സൃഷ്ടിച്ചുവെന്ന പാംപ്ലാനിയുടെ ആരോപണം തികച്ചും ബാലിശമാണ്.

11.'ചര്‍ച്ച് ആക്റ്റിലെ 'ക്രിസ്ത്യാനി'യുടെ നിര്‍വചനത്തില്‍ 'ദൈവപുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവനായിരിക്കണം. ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ച വ്യക്തിയായിരിക്കണം.' ഈ നിര്‍വചനത്തില്‍ അവ്യക്തതയുണ്ടെന്നാണ് ബിഷപ്പ് ധരിച്ചിരിക്കുന്നത്. ഇതില്‍ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. 'സഭയില്‍ അംഗത്വം എന്ന് പറയുന്നത് കേവലം ബൈബിളില്‍ അല്ലെങ്കില്‍ ക്രിസ്തുവില്‍ വിശ്വാസവും ഉണ്ടെന്നുള്ളതല്ല, അത് സഭ നിര്‍ദേശിക്കുന്ന മാമ്മോദീസ സ്വീകരിച്ച് സഭയുടെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുടെ അംഗത്വം എടുക്കുന്നവരും ആ സഭയില്‍ വിശ്വാസം പരിശീലിക്കുന്നവരും സഭയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുമാണ് സഭയിലെ വിശ്വാസി. എന്നാല്‍ ഇതൊന്നുമില്ലാതെ ക്രിസ്ത്യാനിയെ അംഗീകരിക്കേണ്ട നിലപാട് സഭാനേതൃത്വത്തിന്റെ മുമ്പില്‍ ഈ ബില്ല് കൊണ്ടുവരുന്നുണ്ട്.' (ബിഷപ്പ് പാംപ്ലാനി)

ആയിരക്കണക്കിന് ക്രിസ്ത്യന്‍ സഭകള്‍ ഉള്ളപ്പോള്‍ പ്രത്യേകമായ ഒരു സഭയുടെ കുമ്പസാരവും ആദികുര്‍ബാനയും ചര്‍ച്ച് ആക്റ്റില്‍ ചേര്‍ക്കണമെന്നുള്ള ബിഷപ്പിന്റെ യുക്തിവാദം മനസിലാകുന്നില്ല. അതിലെ അപകടവും വ്യക്തമാകുന്നില്ല. ബിഷപ്പിന് ക്രിസ്ത്യാനിയെന്ന നിര്‍വചനം തൃപ്തികരമല്ലെങ്കില്‍, കത്തോലിക്കനെന്ന ഒരു നിര്‍വചനംകൂടി ബില്ലില്‍ ചേര്‍ക്കാന്‍ നിയമ നിര്‍മ്മാണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

12. 'പള്ളിവക ഇടവകകളില്‍ ഒരു കേസ് ട്രിബുണല്‍ കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിക്കുക. കേസ് കഴിയുന്നത് വരെ ആ പള്ളിയിലെ വികാരിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നുള്ളതും അസാധ്യമായി തീരും. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാന്‍ പോവുന്ന ഒരു ബില്ലാണ് ഇത്. ട്രിബുണലില്‍ ആരെങ്കിലും സാക്ഷി പറയാന്‍ വന്നാല്‍ പോലും ഭൂകമ്പം സൃഷ്ടിക്കുകയും ചെയ്യും.' (ബിഷപ്പ് പാംപ്ലാനി)

ഇടവകക്കാര്‍ക്ക് സ്വീകാര്യനായ വികാരിയെ ഇടവകക്കാരല്ലേ തീരുമാനിക്കേണ്ടത്. അതും ട്രിബുണലിന്റെ തീരുമാനവുമായി എന്ത് ബന്ധം? ചര്‍ച്ച് ആക്റ്റ് നിയമം ആയാല്‍ സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യക്തി വികാരിയല്ല. പള്ളിയുടെ ട്രസ്റ്റി ബോര്‍ഡായിരിക്കും. വികാരിയുടെ സ്ഥലം മാറ്റത്തിനു തടസമുണ്ടാകുമെന്ന് തോന്നുന്നില്ല. അക്കാര്യത്തിലും ബിഷപ്പ് പാംപ്ലാനിയുടെ അഭിപ്രായത്തില്‍ യുക്തിയുമില്ല.

13.'പള്ളിയിലെ ഭൂരിപക്ഷം വ്യക്തികളും എടുക്കുന്ന തീരുമാനത്തിനെതിരെ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിക്കും ട്രിബുണലില്‍ പരാതി നല്‍കാം. അതിന് വഴിയൊരുക്കുന്നത് ജനാധിപത്യ സ്വഭാവത്തെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി ഒരു ഫൊറാന പള്ളിയില്‍ ആയിരം പേരുണ്ടെന്ന് വിചാരിക്കുക. അതില്‍ ഒരു പള്ളി പണിയാന്‍ 999 പേരും ഒപ്പിട്ടു. ഒപ്പിടാത്ത ഒരാള്‍ക്ക് ട്രിബുണലില്‍ പോകാമെന്നും തടസങ്ങള്‍ ഉണ്ടാക്കാമെന്നും ബില്ലില്‍ നിന്നും മനസിലാക്കുന്നു. പരാതിയുള്ള ആള്‍ക്ക് അയാള്‍ പള്ളിയില്‍ നിത്യം വരുന്നവനാണെങ്കിലും വരാത്തവനെങ്കിലും അയാള്‍ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാമെന്നതും ബില്ലിന്റെ പ്രത്യേകതയാണ്'(ബിഷപ്പ് പാംപ്ലാനി).

പള്ളിയുടെ നിയമങ്ങളും പാലിച്ച് പള്ളിക്ക് കൊടുക്കാനുള്ള കുടിശിഖയും നല്‍കി പള്ളിയുടെ ആചാരങ്ങളില്‍ പങ്കുകൊള്ളുന്നവര്‍ക്കേ പള്ളിയോഗങ്ങളില്‍ അംഗങ്ങളാകാന്‍ അര്‍ഹതയുള്ളൂവെന്നും ചര്‍ച്ച് ആക്റ്റില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ട്രിബുണലിനെ തിരഞ്ഞെടുക്കുന്നതു പള്ളി കമ്മറ്റിക്കാരോടുകൂടിയും ആലോചിച്ചിട്ടാണ്. അവിടെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യവും കണക്കാക്കണം. എങ്കിലും ട്രിബുണലിന്റെ അവസാന തീരുമാനത്തെ ചോദ്യം ചെയ്യണമെങ്കില്‍ അയാള്‍ക്ക് കോടതികളെ അഭയം പ്രാപിക്കേണ്ടി വരും. ഒരു വ്യക്തി മാത്രമായി ഭാരിച്ച ചെലവുകളും താങ്ങി കോടതികളെ സമീപിക്കാനുള്ള സാധ്യതകളും കുറവാണ്.

14. 'ഈ ബില്ല് സഭയുടെ പൊതുവികാരത്തെ എത്രമാത്രം അവഗണിക്കുന്നുണ്ടെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. വിശ്വാസികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും തുല്യതയ്ക്കും വേണ്ടിയാണ് ബില്ല് എന്ന് ബില്ലിനെ അവതരിപ്പിക്കുന്നവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ നിലവിലുള്ള പള്ളി കമ്മറ്റികള്‍ പുനരുദ്ധരിച്ച് കാര്യക്ഷമത വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്.' (ബിഷപ്പ് പാംപ്ലാനി)

നിലവിലുള്ള സാമ്പത്തിക ഇടപാടുകളില്‍ അല്‌മെനിയെ അടുപ്പിക്കാറില്ല. ചര്‍ച്ച് ആക്റ്റ് നടപ്പിലാവുമെങ്കില്‍ പള്ളിയുടെ ഇടവക കമ്മറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാകും. പുരോഹിതര്‍ക്ക് തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാന്‍ സാധിക്കില്ല. പള്ളി പണിയും മരാമത്തുപണിയും പുരോഹിതര്‍ക്ക് നേതൃത്വം നല്‍കേണ്ടി വരില്ല. അവരുടെ ഉത്തരവാദിത്വങ്ങള്‍ക്കും കുറവ് വരാം. മാന്യമായ ശമ്പളം ഇടവക വരുമാനത്തില്‍ നിന്ന് പുരോഹിതര്‍ക്ക് ആവശ്യപ്പെടുകയും ചെയ്യാം!

15. 'ഇടവക തലത്തില്‍, രൂപത തലത്തില്‍ സംസ്ഥാന തലത്തില്‍ ബോര്‍ഡ് ഉണ്ടാവുമ്പോള്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ഒരു ഡയറക്റ്റര്‍ വരുമെന്നുള്ളതാണ് പ്രത്യേകത. സര്‍ക്കാരിന്റെ ഡയറക്റ്റര്‍ പദവി ബില്ലില്‍ പറഞ്ഞിട്ടില്ലെങ്കിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മറ്റികള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വരുമെന്നുള്ളതും തീര്‍ച്ചയാണ്. ഏതു സര്‍ക്കാരിനും സഭയെ കൂച്ചുവിലങ്ങിടാവുന്ന ഒരു ബില്ലാണിത്.' (ബിഷപ്പ് പാംപ്ലാനി)

ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകളില്‍നിന്നും മനസിലാകുന്നത് അദ്ദേഹവും സഭയുടെ തലപ്പത്തിരിക്കുന്നവരും സര്‍ക്കാരിനെ ഭയപ്പെടുന്നുവെന്നാണ്. ചര്‍ച്ച് ആക്റ്റ് പാസായാലും സഭയുടെ സ്വത്തുക്കളില്‍ സര്‍ക്കാരിന് യാതൊരു നേട്ടവുമില്ല. സര്‍ക്കാരിന്റെ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡില്‍പ്പോലും കിട്ടുന്ന വരുമാനം ദേവസ്വം ബോര്‍ഡില്‍ 'ദൈവം' ഒരു വ്യക്തിയെന്നപോലെ നിക്ഷേപിക്കുകയാണ്. ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ച് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വിശ്വാസികളാണ്. വലിയ ഭൂസ്വത്തും സാമ്പത്തികവും കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചുമതലയില്‍ ഓഡിറ്റിങ്ങ് ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രം അനുസരിച്ചും രാജ്യത്തിന്റെ മൊത്തം വരുമാനം അളക്കുന്നതിനുള്ള മാനദണ്ഡത്തിനും (Gross national products) വന്‍കിട സ്വത്തുക്കളുടെ ഓഡിറ്റിങ്ങുകള്‍ സഹായകമാകും.

സഭയിന്ന് കൊഴുത്ത ആസ്ഥികളുള്ള പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞു. വന്‍കിട റീയല്‍ എസ്‌റേറ്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിജയകരമായി നടത്തുന്നു. പിരിവുകളും നേര്‍ച്ചകളും, വിദേശപ്പണവും ഏതാനും പുരോഹിതരുടെയും ബിഷപ്പുമാരുടെയും രഹസ്യ അറകളില്‍ മാത്രം സൂക്ഷിക്കുന്നു. കൂടാതെ പട്ടണം തോറും ഷോപ്പിംഗ് കോമ്പ്‌ലെക്‌സുകള്‍ പണി കഴിപ്പിച്ച് സഭയെ ഒരു വ്യവസായ ശാലയാക്കി മാറ്റി. പാവപ്പെട്ട നേഴ്സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും പരമാവധി ചൂഷണം ചെയ്തു തുച്ഛമായ ശമ്പളത്തില്‍ അവരെക്കൊണ്ട് പണിയും ചെയ്യിപ്പിച്ച് ചൂഷകരായി ഏതാനും പുരോഹിതരും ബിഷപ്പുമാരും ആഡംബര ഭ്രമികളായി ജീവിക്കുന്നു. അവരാണ് ചര്‍ച്ച് ആക്റ്റിനെതിരെ കുടയും പിടിച്ച് തെരുവുകളില്‍ ഇന്ന് പ്രചരണത്തിനായി ഇറങ്ങിയിരിക്കുന്നത്.

വാസ്തവത്തില്‍ സഭയുടെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിള്‍ സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നികുതികള്‍ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകള്‍ പാസാക്കുന്നത് അതിലെ അംഗങ്ങളോ ജനറല്‍ ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനകണക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രജിസ്റ്റര്‍ ഓഫിസില്‍ ബോധിപ്പിച്ചാല്‍ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവില്‍ റിസേര്‍വ് ബാങ്കിനുപോലും ചോദ്യം ചെയ്യാന്‍ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു അറുതി കണ്ടെത്താന്‍ ചര്‍ച്ച് ആന്‍ഡ് പ്രോപ്പര്‍ട്ടി ആക്ട് സഹായകമാകും. ചര്‍ച്ച് ആക്ട് നിയമം ആയാല്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ട്രിബുണല്‍ കൈകാര്യം ചെയ്തുകൊള്ളും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചര്‍ച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകള്‍ എത്ര കിട്ടിയെന്ന് പള്ളിയില്‍ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്ന് വിവരങ്ങള്‍ ഇവര്‍ പുറത്തു വിടുകയുമില്ല. സര്‍ക്കാരില്‍ നിന്നും വളഞ്ഞ വഴികളില്‍ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകള്‍ വിശ്വാസികള്‍ക്കായി പ്രസിദ്ധീകരിക്കുകയുമില്ല.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ ബിഷപ്പുമാരും പുരോഹിതരും പ്രതിക്ഷേധങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് അല്‌മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേല്‍ പുരോഹിതര്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സര്‍ക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സര്‍ക്കാരില്‍ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവര്‍ ഭയപ്പെടുന്നു. ചര്‍ച്ച് ആക്റ്റ് പാസായാല്‍ പള്ളികള്‍ക്കും രൂപതകള്‍ക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകള്‍ കൊടുക്കേണ്ടി വരും. തുച്ഛമായ ശമ്പളം നേഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും കൊടുത്താണ് ഇവര്‍ നേഴ്സിങ് സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍ വരെ നടത്തുന്നത്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴുള്ള സംഭാവന, പഠനം കഴിഞ്ഞു ജോലി കിട്ടാനും ലക്ഷങ്ങള്‍ കോഴകള്‍ ഇതെല്ലാം പൂഴ്ത്തി വെയ്ക്കുന്ന പണത്തിലുള്‍പ്പെടും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളും ബില്യണ്‍ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്.

മുന്‍സുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ കേരള ചര്‍ച്ച് ആക്റ്റ് ബില്‍ ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെത്രാന്‍ലോകം ഗൌനിക്കുന്നില്ലെങ്കില്‍ സ്വേച്ഛാധിപത്യം തുടരുവാന്‍ പുരോഹിതര്‍ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാന്‍. ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുന്ന പുരോഹിതര്‍ തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങള്‍ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.
മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)മാര്‍ ജോസഫ് പാംപ്ലാനിയും ചര്‍ച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
ഉറച്ച കത്തോലിക്കാ വിശ്വാസി 2019-03-03 23:02:32
ഒന്നാമത് ഇങ്ങനെയൊരു നിയമം കൊണ്ടു വരാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ ആവശ്യപ്പെട്ടോ? ജസ്റ്റീസ് ക്രുഷ്ണയ്യര്‍ ക്രിസ്ത്യാനി പോലും ആയിരുന്നില്ല. ജ. കെ.ടി. തോമസാകട്ടെ മാര്‍ത്തോമ്മാ സഭക്കാരനും. ആ സഭയുടെ കാര്യത്തില്‍ ജ. തോമസ് അഭിപ്രായം പറഞ്ഞാല്‍ പോരെ?
പുരോഗമനം പറഞ്ഞ അന്തരിച്ച ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ളവര്‍ കത്തൊലിക്കരാണോ? അവര്‍ പള്ളിയില്‍ പോകാറുണ്ടോ? കുമ്പസാരവും കുര്‍ബാനയും ഉള്ളവരാണോ? എന്തിനു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരാണോ? അവരെന്തിനാണു സഭാ കാര്യങ്ങളില്‍ ഇടപെടുന്നത്? അത് ഞങ്ങള്‍, മന്ദബുദ്ധികളായ വിശ്വാസികള്‍ തീരുമാനിച്ചോളാം.
പള്ളികള്‍ ആക്രമിക്കപ്പെടുകയും വൈദികരും കന്യാസ്ത്രികളും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരക്ഷരം മിണ്ടാത്തവരാനു ഈ പുരോഗമനക്കാര്‍. ക്രൈസ്തവരെ എതിര്‍ക്കുന്ന വര്‍ഗീയക്കാരെ ഇളക്കി വിടാന്‍ മാത്രമേ ചര്‍ച്ച് ആക്ട് പോലുള്ള പ്രചാരണം ഉപകരിക്കൂ.
പള്ളിയുടെ സ്വത്ത് സ്വകാര്യ സ്വത്താണ്. സര്‍ക്കാര്‍ തന്നതല്ല. അത് എങ്ങനെ ഭരിക്കബ്ബമെന്നു ഒരു നിയമാവലി ഉണ്ട്. ചുരുക്കമായി അതില്‍ നിന്നു വ്യതിചലിച്ചേക്കാം. എങ്കിലും 90 ശതമാനവും നീതി പൂര്‍വമാണു കാര്യങ്ങള്‍. ആലഞ്ചേരിയും ഫ്രാങ്കോയും കുറെ കന്യാസ്ത്രികളും കൂടി കത്തോലിക്കാ സഭയെ നാറ്റിക്കുന്നുണ്ടെങ്കിലും സഭയില്‍ വിശ്വാസം പോകാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ജനാധിപത്യം കൂടുതലുള്ള സഭകളില്‍ നടക്കുന്നതിലും മെച്ചമാണു കത്തോലിക്ക സഭയില്‍ കാര്യങ്ങള്‍. അതു കൂടി കുളമാക്കാന്‍ വരട്ടു വാദം പലതും പറയും.
കോഴ വാങ്ങിയും മറ്റുമാണു കോളജും ആശുപത്രിയും ഒക്കെ കെട്ടിപ്പൊക്കിയത്. വൈദികര്‍ ബൈബിളും പഠിപ്പിച്ച് ഒന്നും ചെയ്യാതിരുന്നെങ്കില്‍ ക്രൈസ്തവ സഭയെ ആരും കണക്കിലെടുക്കുക പോലും ചെയ്യില്ലായിരുന്നു.
കത്തോലിക്കാ സഭ ലോകം മുഴുവനുമുണ്ട്. അവിടെ ഒന്നും ഇല്ലത്ത നിയന്ത്രണം കേരളത്തില്‍ ആര്‍ക്കാണു വേണ്ടത്?
ഇടവകകളില്‍ ജനാധിപത്യപരമായാനു കാര്യങ്ങള്‍ പോകുന്നത്. പൊതുയോഗം കൂടിയാണു തീരുമാനമെടുക്കുന്നത്. അതല്ലെ സത്യം.
നിയമങ്ങള്‍ കുറക്കുന്നതിനു പകരം കൂട്ടാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കണം. സഭാംഗങ്ങള്‍ക്കു കൂടുതല്‍ ജനാധിപത്യം വേണമെങ്കില്‍ അത് സഭയില്‍ തന്നെയാണു തീരുമാനിക്കേണ്ടത്.
ചര്‍ച്ച് ആക്ടിന്റെ തത്വം സ്വീകരിച്ചാല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ സ്വത്തിനു വേണ്ടിയും നിയമം വേണ്ടി വരും. അതു പോലെ അവിടെ കൂടുതല്‍ ജനാധിപത്യവും ആവശ്യപ്പെടാം.
സഭയെ എങ്ങനെ പാര വയ്ക്കണം എന്നു കരുതി നടക്കുന്ന ആട്ടിന്‍ തോലിട്ട ക്രൈസ്തവ നാമ ധാരികള്‍ അവരുടെ സ്വന്തം കാര്യം നോക്കിയാല്‍ മതി. സഭയുടെ കാര്യം സഭാമാക്കള്‍ തീരുമാനിക്കും.
ഉറച്ച കത്തോലിക്കാ വിശ്വാസി
ലെയ്റ്റി കൗണ്‍സില്‍ 2019-03-04 06:48:18
ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ കരട് ബില്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാവണം: ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് തൃശൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഖവിലയ്ക്കെടുക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച നിയമ പരിഷ്‌കരണ കമ്മീഷന്‍ ഇതിനോടകം പ്രസിദ്ധീകരിച്ച കരട് ചര്‍ച്ച് ബില്‍ പിന്‍വലിക്കാനും തുടര്‍ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുവാനും മുഖ്യമന്ത്രി ഇടപെടല്‍ നടത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പുച്ഛിച്ച് നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടു നീങ്ങുന്നതും ഏഴ്, എട്ട് തീയതികളില്‍ ഇതിനായി സിറ്റിംഗ് നടത്തുന്നതും ശരിയായ നടപടിയല്ല. നിയമ പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണ്. കരട് ബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ വെബ്സൈറ്റിലുമാണ്. എന്നിട്ടിപ്പോള്‍ ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന ഭരണ നേതൃത്വങ്ങളുടെ വെളിപ്പെടുത്തല്‍ ഏറെ വിചിത്രമായി മാത്രമേ കാണാനാകൂ. മുഖ്യമന്ത്രിയെയും നിയമ നിര്‍മാണ സഭയെപ്പോലും മൂലയ്ക്കിരുത്തി നിയമപരിഷ്‌കരണ കമ്മീഷന്‍ സൂപ്പര്‍മുഖ്യമന്ത്രി ചമയുന്നത് അംഗീകരിക്കാനാവില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കമ്മീഷനംഗങ്ങളുടെ നിയമന വ്യവസ്ഥയില്‍ ഭേദഗതി വരുത്തി ബില്ല് നിയമസഭയില്‍ പാസാക്കി ക്രൈസ്തവപ്രതിനിധികളെ കമ്മീഷനില്‍ നിന്ന് പുറന്തള്ളുവാന്‍ സാഹചര്യം ഒരുക്കിയത് ഈ സര്‍ക്കാരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പതിനഞ്ചിന ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പിലാക്കാനുള്ള സമിതിയില്‍ നിന്ന് ക്രൈസ്തവരെ മാറ്റി നിര്‍ത്തിയിരിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളില്‍ നിന്നുപോലും പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാതെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ ആക്ഷേപം തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇങ്ങനെ നിരന്തരം നീതിനിഷേധം നടത്തുമ്പോള്‍ സംയമനം പാലിക്കുന്നത് നിഷ്‌ക്രിയത്വമായി കണ്ട് നിയമങ്ങള്‍ നിര്‍മിച്ച് എന്തും അടിച്ചേല്‍പ്പിക്കാമെന്ന മനോഭാവം ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. അതിനുള്ള പ്രതികരണമാണ് ചര്‍ച്ച് ബില്ലിന്മേല്‍ ഇപ്പോള്‍ രൂപപ്പെട്ടുവന്നിരിക്കുന്ന പ്രതിഷേധങ്ങള്‍.
മാര്‍ച്ച് 10നു മുമ്പായി സര്‍ക്കാര്‍ കരട് ചര്‍ച്ച് ബില്‍ പിന്‍വലിച്ച് നിലപാടു പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ ശക്തമായ നീക്കങ്ങളുണ്ടാകും. ഈ നില തുടര്‍ന്നാല്‍ നിയമ പരിഷ്‌കരണ കമ്മീഷനെ നിയമിച്ചവര്‍ വരും ദിവസങ്ങളില്‍ പശ്ചാത്താപിക്കേണ്ടിവരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. 
Thomas 2019-03-04 08:12:30
Church bill is urgent
Joseph 2019-03-04 08:14:58
ഉറച്ച കത്തോലിക്ക വിശ്വാസിയുടെ കത്തോലിക്കൻ എന്നുള്ള മാനദണ്ഡം എന്തെന്ന് എനിക്കറിയില്ല! ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കത്തോലിക്ക സഭയിൽ 20 ശതമാനത്തിൽ കൂടുതൽ കത്തോലിക്കർ കുമ്പസാരിക്കാറില്ല. കേരളത്തിലാണെങ്കിലും ചെറുപ്പക്കാരുടെ പള്ളിയിൽ പോക്ക് കുറഞ്ഞു. പള്ളിയിൽ പോകാത്തവരെയും കൂട്ടിയാണ് കത്തോലിക്കരുടെ ലോക ജനസംഖ്യ കണക്കാക്കിയിരിക്കുന്നത്. യൂറോപ്പ് മുഴുവൻ പള്ളികൾ കാലിയായി കെടക്കുന്നു. ഉറച്ച കത്തോലിക്കർ കേരളത്തിൽ ഒരു ഇട്ടാവട്ടത്തിൽ മാത്രം ഒതുങ്ങിയെന്നതാണ് സത്യം. 

കുമ്പസാരവും കുർബാനയും പതിനൊന്നാം നൂറ്റാണ്ടിനു ശേഷമാണ് സഭയിലുണ്ടായത്. അതിനുമുമ്പുള്ള കത്തോലിക്കരും മാർപാപ്പാ വരെയും നരകത്തിൽ പോകാനാണോ സാധ്യത? 

അമേരിക്കയിൽ ഉള്ള മലയാളീ അച്ചന്മാർ പറയുന്നത് മലയാളം കുർബാന കണ്ടില്ലെങ്കിൽ കുർബാന കണ്ട ഫലം ലഭിക്കില്ലെന്നാണ്. എന്റെ ചെറുപ്പകാലത്തിൽ മലയാളം കുർബാന പള്ളികളിൽ ചൊല്ലാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. എങ്കിൽ, നമ്മുടെയെല്ലാം കാരണവന്മാർ നരകത്തിലാണോ? നരകത്തിൽ കിടക്കുന്ന അവർക്കു വേണ്ടി ഒപ്പീസു ചൊല്ലാൻ പിന്നെ എന്തിനാണ് പുരോഹിതർ പണം മേടിക്കാൻ വരുന്നത്? സുവിശേഷകരാരും കുമ്പസാരിച്ചിട്ടുള്ളതായി അറിവില്ല. അവർ പോയ സ്ഥലമെങ്കിലും ശ്രീ പുലിക്കുന്നേലിന് കൊടുത്തു കൂടെ? 

കൃഷ്ണയ്യർ ഹിന്ദുവാണെന്നും കെ. ടി. തോമസ് മാർത്തോമ്മാ സഭക്കാരനെന്നും അതുകൊണ്ടു അവർക്ക് കത്തോലിക്കരുടെ ഭൗതിക നിയമങ്ങൾ എഴുതാൻ അവകാശമില്ലെന്നും ഉറച്ച വിശ്വാസി  അഭിപ്രായപ്പെടുന്നു. ക്രിസ്ത്യാനികളല്ലായിരുന്ന നെഹ്‌റുവും അംബേദ്ക്കറും എഴുതിയ ഭരണഘടന കത്തോലിക്കർക്ക് ബാധകമല്ലേ? 

കാനോൻ നിയമം കൊണ്ട് കോടതിയിൽ പോയാൽ വിലയില്ലെന്ന് കർദ്ദിനാൾ ആലഞ്ചേരിക്ക് ബോധ്യമായി. കത്തോലിക്കർക്ക് പ്രത്യേക ദൈവമില്ലെന്ന് ഫ്രാൻസീസ് മാർപാപ്പ പറഞ്ഞിരുന്നു. അങ്ങനെയുള്ള ഈ ദൈവത്തിന് കത്തോലിക്കനാകാൻ കുമ്പസാരവും കുർബാനയും ആവശ്യമുണ്ടോ? 
Ninan Mathulla 2019-03-04 21:25:04
Please listen to this video before I comment on this issue. I believe readers need to make an informed decision on this issue. If you have to present an opposite view on this issue, please post it here.

https://www.facebook.com/watch/?v=2249618645308398
Ninan Mathulla 2019-03-05 13:24:22

Thanks Joseph for responding to my request to post opinions here. Reading the posts of Joseph I felt that he is a little emotional about the subject, and feel very strong about the church. It looks like Joseph had some complaints against the Catholic Church in the past for some mistreatment he received from the Church. Psychologists admit that when a person is emotional, he/she can’t see things right. So far, after listening to both the side of the issues, what comes to my mind is a familiar story- the story of two cats and a monkey who exploit the difference of opinion between the cats to its own advantage. Two cats decided to share the piece of bread that they got. When one cat divided the bread piece, one piece was a little bigger than the other, and both the cats claimed the bigger piece. They could not decide who should get the bigger piece. So they got a monkey passing by to settle the dispute between them. The monkey agreed to mediate between the cats as water got in his mouth thinking of the delicious bread. He took a bite off the big piece of bread, and now the other piece became big, and the smaller piece became the bigger piece. Now both the cats raised a claim on the bigger piece. The monkey said, ‘All right’ and he took another bite on the bigger piece, and now the bigger piece became smaller and the smaller piece became bigger. Now, both the cats put a claim on the new bigger piece. “No problem” the monkey said. He took another bite on the big piece, and now the smaller piece became bigger and the bigger piece became smaller, and both the cats put a claim on the bigger piece. Slowly the whole bread was in the tummy of the monkey. This will be the outcome of the story, if this fight between believers and priests in Catholic Church continue.

Joseph 2019-03-05 08:51:11
ജസ്റ്റിസ് കൃഷ്ണയ്യർ ഏകദേശം ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഡ്രാഫ്റ്റ് ചെയ്ത ബില്ലാണ് ചർച്ച് ആക്റ്റ്. ഇതിനിടെ മാറി മാറി വന്ന സർക്കാരുകൾ ഭയം മൂലവും സഭയുടെ സ്വാധീനം മൂലവും ഈ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചിട്ടില്ല. ഇത്തവണയും ബില്ല് അവതരിപ്പിക്കുകയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു കഴിഞ്ഞു. കേരള അസംബ്ലിയിൽ ചർച്ച് ആക്റ്റ് ചർച്ച ചെയ്യാൻ സഭാ നേതൃത്വങ്ങൾ ആഗ്രഹിക്കുന്നില്ല. ചർച്ചകൾക്ക് വെച്ചാൽ ഇന്ന് നിലവിലുള്ള സഭയുടെ സ്വത്ത് ദുർവിനിയോഗങ്ങളും അടുത്തകാലത്തുണ്ടായ ഭൂമിമാഫിയ വിവാദങ്ങളും വെളിച്ചത്തു വന്നേക്കാം. 

ഇ-മലയാളിയിൽ ഇത് എന്റെ അഞ്ചാമത്തെ ലേഖനമാണ്. 

ചർച്ച് ആക്റ്റിനെപ്പറ്റി പഠിക്കേണ്ടവർ ആദ്യം ചർച്ച് ആക്റ്റ് വായിക്കുക. ചർച്ച് ആക്റ്റിന്റെ കോപ്പി മലയാളത്തിലും ഇംഗ്ലീഷിലും സൈബർ പേജുകളിലുണ്ട്. രണ്ടാമത് ജസ്റ്റിസ് കൃഷ്ണയ്യർ തന്നെ എഴുതിയ ലേഖനങ്ങളും ജസ്റ്റിസ് കെ. റ്റി. തോമസിന്റെ വീഡിയോകളും ശ്രവിക്കുക. അതിനു ശേഷം സഭാ പണ്ഡിതനായ മാർ പാംപ്ലാനിയുടെ യു ട്യൂബും ശ്രവിക്കുക. ബിഷപ്പുമാരുടെ ഇടയലേഖന കോപ്പികളും കെസിബിസിയുടെ വിലയിരുത്തലുകളും ഇന്റർനെറ്റിൽ വായിക്കാം. ഇത്രയുമായാൽ ചർച്ച് ആക്റ്റിനെ സാമാന്യം വിലയിരുത്താൻ സാധിക്കും.  

കത്തോലിക്കസഭയുടെ യുവവക്കീലായ അഡ്വ. ഫിജോ വാചാലനായി ചർച്ച് ആക്റ്റിനെപ്പറ്റി സംസാരിക്കുന്നുണ്ട്. നൂറു ശതമാനവും ജനാധിപത്യപരമായ ചർച്ച് ആക്റ്റ് അദ്ദേഹം വിവരിക്കുന്നപോലെ ദേവസ്വം ബോർഡും വക്കഫ് ബോർഡും തമ്മിൽ യാതൊരു ബന്ധവും ഇല്ല. സഭയുടെ സ്വത്തുക്കൾ ഇന്നുള്ള പുരോഹിത മെത്രാൻ സമിതികളിൽ നിന്നും അടർത്തിയെടുത്തി സഭാംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മറ്റിക്ക് അധികാരം വിട്ടുകൊടുക്കണമെന്ന സാരമാണ് ചർച്ച് ആക്റ്റിലുള്ളത്. ഇവിടെ സർക്കാരിന് സഭാസ്വത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ല. 

സാമ്പത്തിക പ്രശ്നങ്ങൾ വരുമ്പോൾ സർക്കാരിന് ദേവസ്വം ബോർഡിൽ നിന്ന് വായ്പ്പ എടുക്കാനുള്ള സംവിധാനങ്ങളുണ്ട്. ചർച്ച് ആക്ടനുസരിച്ച് സഭയുടെ സ്വത്തുക്കളിൽ നിന്ന് ഒരു പെനിയുടെ ഗുണം അങ്ങനെപോലും സർക്കാരിനു ലഭിക്കില്ല. യുവവക്കീൽ പറയുന്നപോലെ ചർച്ച് ആക്റ്റ് ദേവസ്വം ബോർഡോ വക്കഫ് ബോർഡോ പോലുള്ള സംവിധാനത്തിലല്ല പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ സഭയുടെ സ്വത്തുക്കൾ ഓഡിറ്റിങ്ങിനു വിധേയമാകണമെന്നുണ്ട്. സർക്കാരിന്റെ ഓഡിറ്റിങ്ങ് ദേശീയ ജിഡിപി അളക്കുന്നതിനും ഉപകരിക്കും. ഇന്നത്തെ വ്യവസ്ഥിതിയിൽ സഭയുടെ വരവ് ചിലവുകൾ എത്രമാത്രമെന്നു മെത്രാൻ ലോകത്തിനും ചുരുക്കം ചില വൈദികർക്കും മാത്രമേ അറിയുള്ളൂ. 

നിലവിലുള്ള സഭയുടെ സ്വത്തുക്കൾ സഭാമക്കളറിയാതെ പുരോഹിതർ മാത്രം കൈകാര്യം ചെയ്യുന്നുവെങ്കിൽ ചർച്ച് ആക്റ്റ് പാസായാൽ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ ഓഡിറ്റിങ്ങിൽ വിശ്വാസികളും പുരോഹിതരടങ്ങിയ ട്രസ്റ്റിയും ആയിരിക്കുമെന്ന് മാത്രം. പൂർണ്ണമായും സഭയുടെ വരവ് ചിലവുകൾ വർഷംതോറും പ്രസിദ്ധീകരിച്ച് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യണം. 

സഭാ സ്വത്തുക്കളിൽ വത്തിക്കാന്റെ കാനോൻ നിയമത്തെയും യുവവക്കീൽ ന്യായികരിക്കുന്നു. സ്വതന്ത്രമായ ഒരു ഭരണഘടന നമുക്കുള്ളപ്പോൾ ഒരു വിദേശ നിയമത്തെ നമ്മുടെ മണ്ണിലെന്തിന്? ഭരണഘടനയും കാനോൻ നിയമവും പറയുന്നത് ഒന്നുതന്നെയെന്ന് വക്കീൽ പറയുന്നു. സഭാ സ്വത്തുക്കൾ പുരോഹിതർ നിയന്ത്രിക്കണമെന്ന ഏകീകൃതമായ നിയമമാണ് കാനോൻ നിയമത്തിലുള്ളത്. കോടതികളിൽ വക്കീലന്മാരും കാനോൻ നിയമവും പഠിക്കണോ? നാളെ സൗദി അറേബ്യയായിലെ തലവെട്ടും പരസ്യമായി കല്ലെറിയൽ കൊല്ലലും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു ശരി വെക്കുന്നപോലെയുള്ള പ്രഭാഷണമാണ് ഈ യുവാവക്കീലിന്റെതെന്നും മനസിലാക്കണം. 
GEORGE 2019-03-05 13:58:21
ചർച് ആക്ട് പാസ് ആക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം ആണ്. (നടക്കില്ല, നടത്തിക്കില്ല എന്ന് അറിയാം)
ശ്രി ജോസഫിന്റെ  ലേഖനത്തോടും തുടർ മറുപടികളോടും പൂർണമായും യോജിക്കുന്നു. പുരോഹിതർ ആത്മീയ കാര്യങ്ങൾ ചെയ്യട്ടെ, അതിനു ന്യായമായ വേതനം നൽകണം. പണമിടപാടുകൾ സുതാര്യമായി ഇടവക തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ കൈകാര്യം ചെയ്യട്ടെ. അതിനു മെത്രാൻ മാറും പാതിരിമാരും എതിര് നിൽക്കുന്നതിനു കാരണം ചക്കരക്കുടം കൈവിട്ടു പോകുന്നതിനുള്ള വിഷമം ഒന്ന് മാത്രം ആണ്.
അഡ്വക്കേറ്റ് ഫിജോ എന്നൊരു കുഞ്ഞാട് ഇപ്പോൾ അവരുടെ രക്ഷകൻ ആയി അവതരിച്ചിരിക്കയാണ്. പിന്നീട് ഇതുപോലുള്ള വക്കീലമ്മാർ സഭ സ്വാധീനം ഉപയോഗിച്ച് ന്യായാധിപൻ മാർ ആയി വരും (വന്നിട്ടുണ്ട്). 
എഴുത്തും വായനയും അറിയുന്ന ക്രിസ്ത്യാനി ഈ ബില്ലിന്റെ ഡ്രാഫ്റ്റ് ഒന്ന് വായിച്ചു നോക്കാൻ പോലും മിനക്കെടാതെ പുരോഹിതർ പറയുന്നത് കേട്ട് അതിനെതിരെ നിൽക്കുന്നു. ഇതിനിടയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ രാഷ്ട്രീയക്കാരും. അതുകൊണ്ടാണല്ലോ ഇത് വരെ ചർച്ചക്കെടുക്കാൻ പോലും പറ്റാതെ പോയത്
ഉറച്ച കത്തോലിക്കാ വിശ്വാസി 2019-03-05 16:33:08
ശ്രീ ജോസഫ് ചര്‍ച്ചില്‍ സ്വത്തു കാര്യത്തില്‍ ജനാധിപത്യം വേണമെന്നു പറയുന്നു. ജനാധിപത്യം എല്ലാ രംഗത്തും വേണ്ടേ? സഭയിലെ 99 ശതമാനം പേരും ചര്‍ച്ച് ആക്ടിനു എതിരാണ്. പിന്നെ എന്തിനാണു ന്യുന പക്ഷത്തിന്റെ അഭിപ്രായം അടിച്ചേല്പിക്കാന്‍ നോക്കുന്നു?
വഖഫ് ബോര്‍ഡ് പോലെയോ ദേവസ്വം ബോര്‍ഡ് പോലെയോ അല്ല ചര്‍ച്ച് ആക്ട്. വെറുതെ ഒരു ബോര്‍ഡ് ചര്‍ച്ചിന്റെ സ്വത്ത് നോക്കി നടത്തണം. അവരുണ്ടാക്കിയ സ്വത്തല്ലല്ലോ അത് നോക്കി നടത്താന്‍. ചര്‍ച്ച് ആക്ട്കാര്‍ ഉണ്ടാക്കിയതും അല്ല. ബിഷപ്പും കത്തനാരും കരഞ്ഞും വിളിച്ച് ഉണ്ടാക്കി എടുത്തതാണ്.
ഇനി ബോര്‍ഡ് ഉണ്ടാക്കിയാല്‍ അവര്‍ പുതിയ സ്ഥാപനം തുടങ്ങുമോ? ദൂരെയുള്ള മ്മിഷന്‍ കേന്ദ്രങ്ങള്‍ക്കു പണം കൊടുക്കുമോ?
ഇന്ത്യന്‍ ഭരണഘടന പ്രകാരം ഗവണ്മെന്റും സഭയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നതും മറക്കണ്ട.
കാനന്‍ നിയമം വത്തിക്കാന്റെ നിയമമാണെന്ന നുണ ജിഹാദികളും ഹിന്ദു വര്‍ഗീയക്കാരും മാത്രമെ പറഞ്ഞു കേട്ടിട്ടുള്ളു. സഭയെ അധിക്ഷേപിക്കുകയും നിന്ദാപാത്രമാക്കുകയും കൂടുതല്‍ ആക്രമണം വിളിച്ചു വരുത്തുകയുമാണു ഈ ചര്‍ച്ച് ആക്ടുകാര്‍ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടു കിട്ടണമെന്നു സംഘ പരിവാര്‍ പറയുന്നു. അതു ദേവസ്വം ആയിരുന്നു.പണ്ട് രാജാവിനും ദേവനും ബ്രാഹ്മണര്‍ക്കും ആയിരുന്നു സ്വത്ത്.
ക്രൈസ്തവ സ്വത്ത് സ്വകാര്യ സ്വത്താണ്. സര്‍ക്കാറിനു അതില്‍ ഒരു കാര്യവുമില്ല. വൈദികര്‍ ചെറ്റത്തരം കാണിക്കുമ്പോള്‍ കേസിനു പോകാനും മറ്റുംചിലപ്പോള്‍ അത് ഉപയോഗിച്ചുട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും പൊതുവില്‍ ഭേദപ്പെട്ട രീതിയിലാണു അത് കൈകാര്യം ചെയ്യുന്നത്. അതു തുലയ്ക്കാനുള്ള ഏതു നീക്കവും വിശ്വാസികള്‍ ചെറുക്കും. അമ്രുതാനന്ദമയിക്കെതിരെ ആരെങ്കിലും തിരിഞ്ഞാല്‍ ആര്‍.എസ്.എസ്. എങ്ങനെ കൈകാരയം ചെയ്യുമോ ആ രീതില്‍ കൈകാര്യം ചെയ്യാന്‍ സഭാംഗങ്ങള്‍ക്കും അറിയാം.
സ്ഭാ സ്വത്ത് കൈകാര്യം ചെയ്യാല്‍ അര്‍ഹതപ്പെട്ടവരാണ് ബിഷപ്പും വൈദികരും. ആ സ്ഥാനം അവര്‍ ആര്‍ജിച്ചെടുത്തതാണ്. വെറുതെ ഒരാള്‍ക്ക് വൈദികനോ ബിഷപോ ആകാന്‍ ആവില്ലല്ലൊ. അക്കൂടെ ഫ്രാങ്കോ, റോബിന്‍ തുടങ്ങിയ നശൂലങ്ങളും ഉണ്ടകുന്നു എന്നതു മറക്കുന്നില്ല. അവരെ പടിയടച്ച് പുറത്താക്കണം അതിനൊരു സംവിധാനം ഉണ്ടകണം. ആരോപണം തീരും വരെ അധികാര സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തണം.
അതു പോലെ നവീകരണക്കാര്‍ ഈ ഈസ്റ്ററിനെങ്കിലും പോയി കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളണം. കത്തോലിക്കനാണെന്നു ഒന്നു കൂടി തോന്നട്ടെ.
ഉറച്ച കത്തോലിക്കാ വിശ്വാസി 
Sabu Abraham 2019-03-05 20:45:48
സഭയുടെ ഹൃദയം പ്രോപ്പർട്ടി യിലാകരുത്. ചർച് പ്രോപ്പർട്ടി ഭരിക്കാനല്ല യേശു ഇടയന്മാരെ നിയോഗിച്ചത്. ലോക മെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിനെ സകല ജനത്തിനും കൊടുക്കുവാനുമാണ്. അതിനു ക്രിസ്തു ജീവിച്ചത് പോലെ ജീവിയ്ക്കാൻ ശ്രമിയ്ക്കുക എങ്കിലും വേണം. യൂദാസ്, അപ്പസ്തോലന്മാരുടെ പണം സൂക്ഷിപ്പ് കാരനായിരുന്നല്ലോ. ആ പണമാണ് അയാളെ ക്രിസ്തുവിൽ നിന്നകറ്റിയത്. അവസാനം ക്രിസ്തുവിനെ ഒറ്റികൊടുക്കുന്നതിലേയ്ക്കും തൂങ്ങി മരണത്തിലേക്കും അയാളെ എത്തിച്ചു. 

 ഇന്ന് വിവിധ ക്രൈസ്തവ സഭ കളിൽ ഇടയന്മാരാണ് പണപ്പെട്ടി കൈവശം വച്ചിരിക്കുന്നതും സ്വത്തുക്കൾ സ്വന്ത ഇഷ്ട പ്രകാരം ഭരിയ്ക്കുന്നതും.  ആത്മീയ വചന ശുശ്രൂഷകളൊക്കെ ധ്യാന ടീമുകൾക്ക് വിട്ടിട്ട് പലരും സഭയുടെ ഭൗതിക സ്വത്തുക്കളുടെ ചുമതലകളിലാണ്. അവരിൽ ചിലർ വാഴുന്നത് ഭൂമിയിലെ രാജാക്കൻമാരായാണ്. റോബിൻ മുതൽ ഫ്രാങ്കോ വരെ മാത്രമേ ഉള്ളു എന്നൊന്നും കരുതാൻ വയ്യ.

 "ഭൂമിയിൽ നിക്ഷേപംകരുതരുത് , സ്വർഗ്ഗത്തിൽ   നിക്ഷേപിക്കുവിൻ.. നിന്റെ  നിക്ഷേപം എവിടെയോ അവിടെ  ആയിരിക്കുംനിന്റെ ഹൃദയം."  എന്ന് പറഞ്ഞത് നമ്മുടെ കർത്താവല്ലേ. സഭയുടെ ഹൃദയം പ്രോപ്പർട്ടിയിൽ അമർന്നു പോയാൽ യൂദാസിന്റെ മനോഭാവത്തിലേയ്ക്ക് പിന്നെ അധിക ദൂരമില്ലെന്ന് ഓർമ്മപെടുത്താൻ എപ്പോഴും കർത്താവു കാണില്ല. നിനക്ക് ദൈവത്തെയും പണത്തെയും ഒന്നിച്ചു സേവിക്കാൻ സാധിക്കില്ലെന്നും ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിയ്ക്കുക ദുഷ്കരമെന്നും പറഞ്ഞത് നമ്മുടെ കർത്താവ് തന്നെയല്ലേ. ഇത് എത്രയോ അൾത്താരകളിൽ പ്രസംഗം നടത്തി. എന്നിട്ട് കോടികളുടെ പള്ളി പണികളും വ്യാപാര സമുച്ചയ നിർമാണവുമായി നടന്നാൽ ഇവരെ ഏല്പിച്ച കുഞ്ഞാടുകളുടെ ഗതിയെന്താവും? 

സഭയുടെ സ്വത്തുക്കൾ ഭരിയ്ക്കാനും മേൽനോട്ടം നടത്താനും തെരെഞ്ഞെടുക്കപ്പെട്ട അല്മയരെ ഏൽപിക്കട്ടെ. അവർ ഭൗതിക കാര്യങ്ങൾഎല്ലാം  നടത്തട്ടെ. നമ്മുടെ വൈദികർ ക്രിസ്തുവിനോടുള്ള ആഴമേറിയ സ്നേഹം കൊണ്ടാണ് ദൈവ വിളിക്കുത്തരം നൽകി സെമിനാരിയിൽ ചേർന്നത്. അല്ലാതെ സ്വത്തുക്കൾ ഭരിക്കാമെന്നുള്ള സ്വപ്നം കൊണ്ടല്ല. അവർക്ക്  ആത്മീയ കാര്യങ്ങൾ നടത്തി ക്രിസ്തുവിനെ മാത്രം ശുശ്രൂഷിയ്ക്കാൻ അവസരം കൊടുക്കൂ. വിശുദ്ധ ജീവിതം നയിക്കുന്ന അനേകം സന്യസ്തരും വൈദികരും ഇതാഗ്രഹിക്കുന്നുമുണ്ട്. 

പണവും ഭൗതികകാര്യങ്ങളുമാണ് സഭയ്ക്കും പല  സഭാധ്യക്ഷൻമാർക്കും വൈദികർക്കും ഈ കാലഘട്ടത്തിൽ ചീത്ത പേരുണ്ടാക്കാൻ അടിസ്ഥാനകാരണം.  ഇവർ സഭാ സ്വത്തിന്മേലുള്ള മുഴു പിടിയും വിടണം. നൂറ്റാണ്ടുകൾക്കു മുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഭൗതിക ഭരണം നടത്തിയിരുന്ന അൽമായ "ARKKADIYAKKON" സ്ഥാനം തിരിച്ചു കൊണ്ടുവരണം. പട്ടക്കാർ ഭൗതിക ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുണ്ടാകണം.സഭയുടെ വരവും ചിലവും ആസ്തിയും ബാധ്യതയും എല്ലാ വർഷവും പ്രസിദ്ധീകരിയ്ക്കട്ടെ.ബഡ്ജറ്റ് അവതരണങ്ങൾ നടക്കട്ടെ.  മെത്രാൻസനമന്ദിരങ്ങളുടെയും വൈദികരുടെയും എല്ലാ ചിലവുകളും അൽമായ  സമിതി നടത്തട്ടെ. അപ്പോൾ ഒരു church ആക്ട ആർക്കും വേണ്ടാതാവും.  മെത്രാസന മന്ദിരങ്ങൾ രാഷ്ട്രീയ ചരടുവലികളുടെ വേദിയാകരുത്. ആത്മീയ കേന്ദ്രങ്ങളായി മാറട്ടെ. 

ഇല്ലാത്ത ഒരു ആക്ടിന്റെ കരട് കണ്ടൂന്ന് പറഞ്ഞു ഇവരെന്തിനാണ് വിറളി പിടിയ്ക്കുന്നത്. എനിയ്ക്കതിനെ പറ്റി അറിയില്ല. പക്ഷെ ഒന്നറിയാം രൂപതയുടെ.  വരവ് ചെലവ് കണക്കുകൾ ഒരു അൽമായന് അറിയാൻ അവകാശമില്ല. ദീപിക പത്ര ഓഫീസ് നഷ്ടപ്പെട്ടതും  എറണാകുളം അതിരൂപത ഭൂമി വില്പനയും ഒന്നും ആൽമയർ അറിഞ്ഞല്ല നടന്നത്. അതുകൊണ്ടു സഭയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യ മാകുമ്പോൾ അല്മായർ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും കാണിയ്ക്കും. 
ഒരു ബില്ലിനും ഒരു മുഖ്യ മന്ത്രിയോ  പ്രധാനമന്ത്രിയോ നോക്കിയാലോ സഭയുടെ സ്വത്തുക്കൾ കൊണ്ട് പോകാൻ പറ്റില്ല. അതിന് സഭാ മക്കൾ സമ്മതിക്കുകയില്ല. അപ്പോൾ സഭാ മക്കളെയെങ്കിലും ഇടപാടുകളുടെ സുതാര്യത ബോധ്യപ്പെടുത്തേണ്ടതല്ലേ. സർവ്വാധികാരിയായ മെത്രാന്മാർക്ക് സ്ഥലം  മാറ്റം പോലുമില്ലാത്ത  ആയുഷ്കാലം വാഴുന്നോർ ആകുമ്പോൾ അത് ഭൗതിക ഏകാധിപധ്യമാവും. അങ്ങനെയാണ് തോന്നുംപടി ഓരോ സ്ഥാപനങ്ങൾ തുടങ്ങി സഭ കടക്കെണിയിൽ ആകുന്നത്. 

സഭാ പിതാക്കന്മാർ നമ്മെ ആത്മീയമായി മാത്രം ഭരിയ്ക്കട്ടെ. ഇവർ സമ്പത്തിൽ നിന്ന് പിടിവിട്ട് ക്രിസ്തുവിനെ പ്രകാശിപ്പിക്കുന്ന ഹൃദയ ത്തിനു ഉടമകളായി നമ്മെ നയിക്കട്ടെ. ഇവരുടെ യും നമ്മുടെയും സഭയുടെയും നിക്ഷേപങ്ങൾ ചിതലരിയ്ക്കാത്ത തുരുമ്പെടുക്കാത്തകള്ളന്മാർ മോഷ്ടിക്കാത്ത സ്വർഗ്ഗത്തിലാവട്ടെ. അങ്ങനെ നമ്മുടെ ഹൃദയം ക്രിസ്തുവിലാകട്ടെ.. സ്വ ർഗ്ഗത്തിലാകട്ടെ. 

സാബു എബ്രഹാം. പാലാ. 
Mobi. 9745008938
Ninan Mathulla 2019-03-05 23:25:43

According to George it is a need of the time to have the Church Act implemented. I felt it more a need of people like George than most believers. People like George smells strongly of BJP. Analyzing his previous comments, I have not seen him criticizing anything related to Hinduism, but always criticize Bible and Christianity. People spreading negative news about the life style of Bishops, why do they not criticize the life style of politicians? They use your tax money, and bishops do not use tax money, and there is a body that oversees the spending of bishops.

 

In the story about monkey and cats, the cats ask the monkey to mediate for them. In the case of Church Act, believers or priests did not approach anybody to mediate or write a Church Act for them. So it is not in the best interest of Church.

 

The intolerance expressed by BJP is rooted in their jealousy of other minorities. With Church Act also the psychology is the same-to prevent the Christian community from progressing without any control. There is reason for some to be jealous of Catholic Church. The power and prestige enjoyed by Catholic Church is such. The reason the Catholic Church progressed ahead of other communities and other Christian Churches is due to two reasons. Catholic Church could make bold decisions where other communities could not do. There is a saying in Malayalam that ’Aalu kuudiyaal pambu chakukayilla’. Each person will give contradictory opinions to kill the snake, and by the time snake will escape. With Church Act also it is easy to bring division into church preventing its growth.

 

The reason Catholic Church progressed is the same reason that it is not as democratic as other communities when it comes to decision making. America is prosperous and has a prestigious position because American President is the most powerful president in the world, and he could make bold decisions for the country. A king advised by wise advisors is the best form of government and it was under kings that this world progressed for thousands of years. The other reason is that its priests and nuns worked for the church without the self interest of a family. When Justice Krishna Iyer and others tried to make the decision making more democratic or decision making into the hands of enemies of Church, it is not in the best interest of the church. Joseph mentioned government has no role which is not true. Government appoints justice who depending on his/her ideology can adversely affect the church (Just as the monkey took a big chunk off the bread).

 

Now we are living in the period of the feet of the image Prophet Daniel saw. The feet are made of clay and iron- democratic institutions. So Catholic Church has to find ways of meeting the recognition needs of its members without adversely affecting its progress to come out of this situation intact. Church act is not in the interest of any Christian Church. The decision making ability and progress of churches will be curtailed by division that the enemies of church want to see.

 

Jesus said to use your money to make friends for you in eternity. That is what Catholic Church did with its colleges and schools. It was a blessing for many. Continue to do it.

ഉറച്ച കത്തോലിക്കാ വിശ്വാസി 2019-03-06 07:52:12
സഭയുടെ ഹ്രുദയം സ്വത്തിലാകരുത്...ഇതെന്താ പുതിയ പ്രവാചകനോ? എന്തു ചെയ്യണമെന്നു യേശു പറഞ്ഞിട്ടുണ്ട്. ബിഷപ്പുമാരെക്കാളും വൈദികരേക്കാളും പുണ്യവാന്മാര്‍ ആയിരിക്കുമോ ചര്‍ച്ച് ആക്ടില്‍ പറയുന്ന ബോര്‍ഡ് അംഗങ്ങള്‍?
സഭയില്‍ തമ്മില്‍ തല്ലും സ്വത്ത് വഴക്കും ഉണ്ടാക്കി സഭയെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഡാലോചനയാണു ചറ്റ്ര്ച്ച് ആക്ട് നിര്‍ദേശത്തിനു പിന്നില്‍. അതിനു ചില മുന്‍ കുഞ്ഞാടുകള്‍ അഞ്ചാം പത്തി പണി ചെയ്യുന്നു. അതൊന്നും വിശ്വാസി സമൂഹം അംഗീകരിക്കില്ല. നിയമപരമായി നിലനില്‍ക്കുകയുമില്ല.
അപ്പന്‍ സ്വത്തു കൈകാര്യം ചെയ്യുന്നതില്‍ ചില മണ്ടത്തരങ്ങള്‍ കാട്ടി. അതിനാല്‍ അയല്‍ പക്കംകരനെ സ്വത്തൊക്കെ ഏല്പിക്കാം എന്നു പറയുന്നതു പോലെയാണിത്.
എന്തായാലും നവീകരണക്കാര്‍ ഉണ്ടാക്കിയ സ്വത്തല്ല ഇത്. അവര്‍ അതിനെപറ്റി വിഷമിക്കുകയും വേണ്ട.
Joseph 2019-03-06 09:47:01
   നൈനാൻ മാത്തുള്ളയുടെ ആശയങ്ങളെയും ബഹുമാനിക്കണം. അതുപോലെ ഉറച്ച വിശ്വാസിയുടെയും. എതിരഭിപ്രായം എഴുതുന്നവരെ ബിജെപി എന്ന് വിളിക്കുന്നതും ശരിയല്ല. ശ്രീ ജോർജ് എഴുതുന്നത് എല്ലാം തന്നെ സത്യമാണ്. പണ്ട് സഭയ്‌ക്കെതിരെ സംസാരിക്കുന്നവരെ കമ്മ്യൂണിസ്റ്റെന്നു വിളിച്ചിരുന്നു. 

ഉറച്ച വിശ്വാസി, പള്ളി സ്വത്തുക്കൾ നവീകരണക്കാരുടെ വീട്ടിൽനിന്നു കൊണ്ടുവന്ന സ്വത്തല്ലെന്ന് വിശ്വസിക്കുന്നു. ശരിയാണ്. അമേരിക്കയിലെ ബിഷപ്പ് ഞായറാഴ്ചകളിൽ പ്രസംഗ മദ്ധ്യേ എന്റെ പള്ളി, എന്റെ അരമന എന്നൊക്കെ കൂടെ കൂടെ പറയുന്നു. അമേരിക്കയിലെ ആദികാല മലയാളികളുടെ സംഭാവനകൾക്ക് ഇന്ന് അവകാശി അദ്ദേഹമായതുകൊണ്ട് എന്റെ അരമന എന്ന് പറയാൻ അവകാശവുമുണ്ട്. ഏഴെട്ടു കൊല്ലം സെമിനാരി പഠനം കഴിഞ്ഞാൽ പൂർവിക തലമുറകൾ സമാഹരിച്ച സ്വത്തുക്കളുടെ അവകാശികൾ പിന്നീട് ഈ തീയോളജിയൻമാരാകും. 'പണം പണം' എന്ന് കുർബാന മദ്ധ്യേ പത്തു പ്രാവിശ്യം വിളിച്ചു പറയുകയും ചെയ്യും. ഏതെങ്കിലും ഒരു പുരോഹിതൻ പള്ളിക്ക് സംഭാവന നല്കിയതായുള്ള ചരിത്രം കേട്ടിട്ടില്ല. 

നവീകരണക്കാരെ സഭാവിരോധികളായി കാണുന്നതുകൊണ്ട് ചർച്ച് ആക്റ്റ് അനുസരിച്ച് അവർക്ക് സഭാ കമ്മറ്റികളിൽ അംഗത്വം കൊടുക്കില്ല. ചർച്ച് ആക്ട് കൊണ്ട് പ്രയോജൻമുണ്ടാകുന്നത് ഉറച്ച വിശ്വാസികൾക്ക് മാത്രം. നൈനാൻ മാത്തുള്ളയുടെ അപ്പക്കക്ഷണം വീതിക്കുന്ന കഥയൊക്കെ ശരി തന്നെ. ഇവിടെ അപ്പം മുഴുവൻ കുരങ്ങന്റെ കൈകളിൽ മാത്രം എന്ന് വ്യത്യാസം. പുരോഹിത ചൂഷിത വലയത്തിനുള്ളിൽ പണിയെടുക്കുന്നവന് അപ്പമില്ലായെന്ന സ്ഥിതിവിശേഷത്തിനു മാറ്റം വരണമെന്നേ ചർച്ചാക്ട് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.   

കത്തോലിക്ക സഭ വളർന്നത് കോൺസ്റ്റാന്റിയൻ ചക്രവർത്തിയുടെ രാജകീയ അധികാരത്തിൽക്കൂടിയാണ്. കുരിശു യുദ്ധങ്ങളും സ്പാനീഷ് യുദ്ധങ്ങളുമടക്കം രക്തച്ചൊരിച്ചിലുകളുടെ അനേകമനേകം കഥകൾ സഭയ്ക്ക് പറയാനുണ്ട്. മാർപാപ്പാമാരുടെ ചരിത്രം എടുത്താലും മദ്ധ്യകാല സഭ അന്ധകാരത്തിൽക്കൂടി പോയിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ മേൽ മാർപ്പാപ്പയ്ക്ക് അധികാരം ഉണ്ടായിരുന്ന കാരണം സഭ ഒരു ദുർഭൂതം കണക്കെ പ്രവർത്തിച്ചിരുന്നു. വ്യപിചാരവും കൊലകളും മദ്ധ്യകാലത്ത് മാർപാപ്പാമാരുടെ ചരിത്രത്തിലുണ്ട്. 

ഈ-മലയാളി പ്രസിദ്ധീകരിക്കുമെങ്കിൽ ഇതേ സംബന്ധിച്ച ചരിത്ര സത്യങ്ങളടങ്ങിയ ഒരു ലേഖനം എഴുതണമെന്നുമുണ്ട്. സഭ വളർന്നത് നൈനാൻ മാത്തുള്ള സൂചിപ്പിച്ചപോലെ മാത്രമല്ലെന്ന് ഇവിടെ ഓർമ്മിപ്പിച്ചുവെന്നു മാത്രം. അദ്ദേഹം ചിന്തിക്കുന്നപോലെ ചരിത്രം എഴുതുമ്പോൾ എനിക്ക് യാതൊരു വൈകാരിതയുമില്ല.   

ഉറച്ച വിശ്വാസി സമയമുള്ളപ്പോൾ കാഞ്ഞിരപ്പള്ളി, പാലാ, മണിമല എന്നിവടങ്ങളിലെ പള്ളികളുടെ ചരിത്രവും പഴങ്കാലങ്ങളിൽ പള്ളിക്ക് സംഭാവന നൽകിയവരുടെ ചരിത്രവും വായിക്കുന്നതു  നന്നായിരിക്കും. അവിടെയുള്ള പള്ളികളുടെ ചരിത്രങ്ങളിൽ പുലിക്കുന്നന്റെ കുടുംബങ്ങളുടെയും  എന്റെ കുടുംബങ്ങളുടെയും പൂർവികന്മാരുടെ പേരുകൾ കാണാം. അതുകൊണ്ടു നവീകരണക്കാരുടെ അവകാശങ്ങൾ ആരും സ്ഥാപിക്കുന്നുമില്ല. 

എന്നാൽ തീയോളജി പഠിച്ചു പുറത്തിറങ്ങുന്ന സെമിനാരിക്കാർ പൂർവിക സ്വത്തുക്കളുടെ അവകാശികളാകുന്നത് എങ്ങനെ? ആദ്യമ സഭയിൽ കൂട്ടായ പ്രവർത്തനമായിരുന്നുവല്ലോ? അവർ ഒന്നിച്ച് അപ്പം കഴിച്ചിരുന്നു. അതുപോലെ കൂനൻ കുരിശു സത്യം വരെയും സഭയുടെ സ്വത്തുക്കൾ പുരോഹിത പങ്കാളിത്തമില്ലാതെ കൈകാര്യം ചെയ്തിരുന്നു. 

ലേഖനത്തിൽ പ്രതികരണങ്ങൾ എഴുതിയവർക്കെല്ലാം നന്ദി. എന്റെ കമന്റുകൾക്ക് ഇവിടെ വിരാമമിടുന്നു.  
Chakochen 2019-03-06 16:12:25
ചർച് ആക്ട് നെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നും ഇല്ല. കാരണം അതിനെക്കുറിച്ചു പഠിച്ചിട്ടില്ല. എന്നാലും പറയട്ടെ പള്ളി സ്വത്തുക്കൾ അല്മെനികൾ ഭരിക്കണം/വിനിമയം നടത്തണം അതാണ് ശരി. ഇപ്പോൾ എല്ലാ ക്രിസ്ത്യൻ സഭകളിലും പേരിനു മാത്രം ആണ് അല്മായ ഭരണം. കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് പുരോഹിതനും മെത്രാനും തന്നെ ആണ്. അതിനെ ചോദ്യം ചെയ്‌താൽ പിറ്റേ ആഴ്ച പുരോഹിതൻ  പള്ളി പ്രസ്സംഗം എന്ന വജ്രായുധം (ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന വൈദികർ അല്മായർക്കെതിരെ പ്രയോഗിക്കുന്ന അവസാനത്തെ അടവാണ്) എടുത്തു അവന്റെ നേരെ പ്രയോഗിക്കും. അതോടെ ഒരുമാതിരി കുഞ്ഞാടുകൾ സുല്ലിടും അതിലും വിജയിച്ചില്ലെങ്കിൽ അവന്റെ കുടുംബക്കാരെ പുരോഹിത ശാപം സ്വർഗം നരകം തുടങ്ങിയ ഉമ്മാക്കികൾ കൊണ്ട് വീഴ്ത്തും. 
ഇവിടെ ശ്രി ജോസഫ് സാർ വളരെ വിശദമായി തന്നെ വിഷയത്തെ പ്രതിപാദിച്ചിരിക്കുന്നു. നടപ്പാക്കണം എന്ന് തന്നെ അഭിപ്രായപ്പെടുന്നു.
ഉറച്ച കത്തോലിക്കൻ എന്ന വ്യാജ പേരിൽ ഒരു വ്യക്തി (ഭാഷ കണ്ടിട്ട് ഒരു പള്ളീലച്ചൻ ആവാനാണ് സാധ്യത) ഉറഞ്ഞു തുള്ളുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. നാട്ടിൽ ഒരു കെന്നഡി കരിമ്പൻകാല സഭയെ നാറ്റിക്കുണ്ട്. ആ ഒരു ലൈൻ ആണീ ചങ്ങായിക്കും. 
why fear Accountability 2019-03-06 16:32:11
Why RC clergy is afraid of accountability?
NSS & Malankara Orthodox Church has a Democratic governing body. Why not study their constitution and accept responsibility for wealth?
priests treat the laymen as trash.
Catholics need to unite under commonsense and put reins on the galloping bulls -the clergy.-andrew
ഉറച്ച കത്തോലിക്കാ വിശ്വാസി 2019-03-08 07:51:10
ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം പ്രതിസന്ധിയിലാണെന്ന് സാദാ ക്രിസ്ത്യാനി കരുതുന്നു. ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ കന്ധാമല്‍ വരെ അതാണു തെളിയിക്കുന്നത്. ശശികലയുടെ വിഷ വാക്കുകള്‍ മുറിവേല്പ്പിക്കുന്നു. ഇറാഖിലും മറ്റും സംഭവിച്ച സ്ഥിതി ക്രിസ്ത്യാനിക്കു ഉണ്ടാകുമോ എന്നു പേടിക്കണം.
ബി.ജെ.പി 5 വര്‍ഷം കൂടി അധികാരത്തില്‍ വന്നാല്‍ ഹിന്ദുരാഷ്ട്രം ഉണ്ടാകില്ലെന്നു ആര്‍ക്കു പറയാന്‍ പറ്റും?
ഈ അവസ്ഥ നില്‍ക്കുമ്പോള്‍ സഭയുടെ സ്വത്തിനെപറ്റി പറയുന്നത് ശരിയാണോ എന്നു ജസ്റ്റീസ് തോമസും സഭാവിരുദ്ധരും ആലോചിക്കണം.
ഈ മാസഠെ അല്മായ ശബ്ദത്തില്‍ എരുമേലിയില്‍ നിന്നുള്ള ഒരു മഹതി എഴുതിരിക്കുന്നു ഇന്ത്യയില്‍ ഒരു ക്രിസ്തവ പീനവും ഇല്ലെന്നു!. കോട്ടയത്തെ ഇട്ടാ വട്ടത്തിലുള്ള സുരക്ഷിതത്വം.
സഭയുടെ സ്വത്തുക്കള്‍ തലമുറകളായുള്ളതാണ്. അത് എങ്ങും പോയിട്ടില്ല. ശ്രീ ജോസഫ് പറഞ്ഞതു പോലെ അദ്ധേഹത്തിന്റെ പൂര്‍വികരൊക്കെ നല്കിയ സ്വത്തുക്കളാണു പല പള്ളികളും. അവ തുടരുന്നു. പിന്നെ ബിഷപ്പ് സുഖിക്കുന്നു എന്നും മറ്റുമുള്ള കുശൂമ്പ്. എന്തു ചെയ്യാം, കുറച്ചൊക്കെ ഉണ്ടാകാതിരുക്കുമോ? ചക്കര കുടത്തില്‍ കയ്യിട്ടാല്‍ ആരാണേലും നക്കിപ്പോകും. എന്നു കരുതി വല്ലവരെയും സ്വത്ത് ഏല്പ്പിക്കണമെന്നും വേണ്ടാത്ത നിയമം കൊണ്ടു വന്ന് തമ്മില്‍ തല്ലണമെന്നും പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. ഇതൊരു വൈകാരിക പ്രശ്‌നമാണ്.
ഉറച്ച കത്തോലിക്കാ വിശ്വാസി 
സാദാ കത്തോലിക്കൻ 2019-03-08 16:34:39
ശ്രി ജോസഫ് പടന്നമാക്കൽ ശരിയായി പഠിച്ചിട്ടുതന്നെ ആണീ ലേഖനം എഴുതിയത് എന്നതിൽ സംശയം ഇല്ല. അഭിനന്ദനങ്ങൾ. ചർച് ആക്ട് നിയമം ആക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇന്നലെ കോട്ടയത്ത് കൂറിലോസ് എന്ന മെത്രാച്ചൻ ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. ക്രിസ്ത്യാനിക്കെന്താ കൊമ്പുണ്ടോ ? മടിയിൽ  കനം ഉള്ളവനെ ചർച്ച ആക്ടിനെ പേടിക്കേണ്ടതുള്ളൂ എന്ന് പരസ്യമായി ചോദിക്കാൻ ധൈര്യം കാണിച്ച ആ മഹാ ഇടയനെ നമിക്കുന്നു.
ഈ ആക്ടിനെ എതിർക്കുന്ന ഒരു വ്യക്തി, കാതോലിക്കാൻ എന്ന പെരുകാരൻ പറയുന്ന് കാര്യങ്ങളോട് ഒട്ടും യോജിപ്പില്ല. അദ്ദേഹം ഒരു ക്രിസ്ത്യൻ ഫാൻ ആണ്. അദ്ദേഹത്തിന്റെ വിലാപം ഇന്ത്യയിൽ ക്രിസ്ത്യാനികൾ അപകടത്തിൽ ആണെന്നാണ്. അതിനു ഇരുപതു കൊല്ലം മുൻപ് കൊല്ലപ്പെട്ട ഗ്രഹാം സ്റ്റൈൻസിനെ ആണ് ഉയർത്തി കാണിക്കുന്നത്. അതിനെ അപലപിക്കുന്നു എന്നാൽ ഈ പതിറ്റാണ്ടിൽ തന്നെ മത മൗലികവാദികൾ നൂറു കണക്കിനാളുകളെ കൊന്നു തള്ളിയതിനെ പറ്റി എന്തെ ഒന്നും പറയാത്തത്. കൽബുർഗി, ബൻസാരെ,  താബോർക്കർ തുടങ്ങി പേരുകൾ കേട്ടിട്ടുണ്ടോ അവസാനം കോയമ്പത്തൂരിലെ ഫർറൂക് നെ വരെ കൊന്നത് മത മൗലികവാദികൾ ആണ്. ജോസഫ് സാറിന്റെ കൈ വെട്ടി ഒരു കൂട്ടർ എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തെ നശ്ശിപ്പിച്ചത് കത്തോലിക്കാ സഭ ആണെന്നോർക്കണം.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ കഴിഞ്ഞ മാസം അല്ലൻ എന്നൊരു  അമേരിക്കൻ മിഷനറിയെ അമ്പ് എറിഞ്ഞു കൊന്നു. അതിനെ എന്തെ ആരും അപലപിക്കാത്തതു 
ഉറച്ച കത്തോലിക്കാ വിശ്വാസി 2019-03-08 18:35:17
ക്രിസ്ത്യാനിക്കെന്താ കൊമ്പുണ്ടോ?? എത്ര നിസാരമായ ചോദ്യം. പക്ഷെ ശശികല പറയുന്നതിലും കൂടുതല്‍ വെറുപ്പ് ഈ പ്രസ്താവനയിലുണ്ടെന്നു ബിഷപ് എന്ന വ്യക്തിക്കു അറിയാമെന്നു കരുതുന്നു.
ക്രിസ്ത്യാനിക്കു കൊമ്പൊന്നുമില്ല. വേണ്ട താനും. രാജ്യത്തെ നിയമം അനുസരിച്ചാണു ക്രിസ്ത്യാനി ജീവിക്കുന്നത്. അങ്ങനെയിരിക്കെ ക്രിസ്ത്യാനിയുടെ സ്വത്ത് ഭരിക്കാന്‍ ഒരു നിയമം കൊണ്ടു വരാമെന്നു പറയുന്നതിലാണു പ്രശ്‌നം. ക്രിസ്ത്യാനി ആവശ്യപ്പെട്ടോ അത്? ക്രിസ്ത്യാനിയുടെ സ്വത്ത് ഇപ്പോഴത്തെ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ നിയമ വിരുദ്ധമായ വല്ലതുമുണ്ടോ? ചര്‍ച്ച് ആക്ട് പറയുന്നത് സ്വത്ത് ഭരിക്കാന്‍ എവിടെ നിന്നോ കെട്ടി ഇറക്കുന്ന ഒരു ബോര്‍ഡ് വേണമെന്ന്. എന്തിന്? ക്രിസ്ത്യാനികളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ക്രൈസ്തവ നാമ ധാരികളാണു ഇതിനു പിന്നില്‍.
തമ്മില്‍ തല്ലു കൂടുന്ന സഭയിലെ ബിഷപ്പാണല്ലോ ചര്‍ച്ച് ആക്റ്റ് വക്താവായി വന്നത്. തല്ലു കൂടുന്ന ഇവരൊക്കെ ഉപ്‌ദേശിക്കാന്‍ പറ്റിയ മാത്രുക തന്നെ.
ബിഷപ്പിന്റെ വാക്ക് ക്രൈസ്തവ വിരുദ്ധര്‍ക്ക് നല്ല ആയുധം. സഭയില്‍ എന്തോ ഭയങ്കര സംഭവം ആണെന്നു വരുത്തിതീര്‍ക്കാം.
എന്തായാലും ഇടതു മുന്നണിക്കു വിവേകം ഉണ്ട്. നാളെ സി.പി.എം. സ്വത്ത് ഭരിക്കാനും ബോര്‍ഡ് വേണമെന്നു ആവശ്യം വരും
ഉറച്ച കത്തോലിക്കാവിശ്വാസി 
കടുത്ത ഓർത്തോ വിശ്വാസി 2019-03-08 19:57:19
ഞാനൊരു കടുത്ത ഓർത്തഡോൿസ് (ഇപ്പൊ എല്ലാം കടുത്ത/ഉറച്ച ഒക്കെ ആണല്ലോ) വിശ്വാസിയാണ്. എന്നാൽ ഞങ്ങടെ എല്ലാ മെത്രാന്മാരെക്കാളും ഞാൻ ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് യാക്കോബായ മെത്രാൻ ഗീവര്ഗീസ് മോർ കൂറീലോസ്. കാരണം അദ്ദേഹം പറയുന്ന/ചെയ്യുന്ന കാര്യങ്ങളിൽ ക്രിസ്തീയത ഉണ്ട്. എന്നാൽ പല കാര്യങ്ങളിലും അദ്ദേഹത്തോട് വിയോജിപ്പുണ്ട്. എന്നുകരുതി വഴിയേപോണ കത്തോലിക്കൻ അദ്ദേഹത്തെ ചൊറിയാൻ നോക്കണ്ട.       
BJP Christhyaani 2019-03-08 21:02:24
ഉറച്ച കത്തോലിക്കൻ പറയുന്നു ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന്. അവരെ ഹിന്ദുക്കൾ കൊല്ലുന്നു. അതിനു അദ്ദേഹത്തിനാധാരം ഗ്രഹാം സ്റ്റൈൻസ് എന്ന ആസ്ട്രേലിയൻ പുരോഹിതന്റെയും (പുരോഹിതൻ ആണോ എന്നറിയില്ല) രണ്ടു മക്കളുടെയും അതി ദാരുണമായ കൊലപാതകം ആണ്. പത്തോ പതിനഞ്ചോ വര്ഷം മുൻപ് കുറെ മതഭ്രാന്തന്മാർ ചേർന്ന് ചെയ്ത ആ ഹീന കൃത്യം പറഞ്ഞു ഇന്ത്യയിലെ ഹിന്ദുക്കളെ ആകമാനം ആക്ഷേപിക്കുന്ന ഉറച്ചതും ഉറക്കാത്തതും ഉറച്ചുകൊണ്ടിരിക്കുന്നതും ആയ കത്തോലിക്കരെ നിങ്ങള്ക്ക് നിങ്ങളുടെ ചരിത്രം അൽപ്പമെങ്കിലും അറിയാമെങ്കിൽ ഇതുപോലെ ഹിന്ദുക്കളെ ആക്ഷേപിക്കില്ല. മാനവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് പ്രകൃതി ദുരന്തങ്ങളോ മഹാ മാരികളോ മഹായുദ്ധങ്ങളോ അല്ല. മറിച്ചു ""കത്തോലിക്കാ സഭ"" ആണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ നിങ്ങളുടെ മാർപ്പാപ്പാമാർ നേരിട്ട് നടത്തിയ ഇൻക്വിസിഷൻ/കുരിശു യുദ്ധം ആണ്. പതിനാറാം നൂറ്റാണ്ടിൽ പോർട് ഗീസ്സുകാർ ഗോവയിൽ ചെയ്തതെന്ത് എന്ന് നിങ്ങൾക്കറിയുമോ ?  കഴിഞ്ഞ നൂറ്റാണ്ടിൽ അറുപതു ലക്ഷം യഹൂദരെ അതി ദാരുണമായി ഹിറ്റ്ലർ കൊന്നത് വത്തിക്കാന്റെ അനുഗ്രഹ ആശീർവാദത്തോടെ ആണെന്നോർക്കുക. അതുകൊണ്ടു ഇവിടെ അമേരിക്കയിൽ ഇരുന്നു മലർന്നുകിടന്ന് തുപ്പാതെ. ഇന്ന് ലോകത്തു ക്രിസ്ത്യാനികൾ കുറച്ചൊക്കെ സമാദാനത്തോടെ ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ തന്നെ. അത് മോഡി ഭരിച്ചാലും രാഹുൽ ഭരിച്ചാലും വലിയ വ്യത്യാസം ഉണ്ടാവില്ല. 
Visvasi 2019-03-08 21:47:59
The bishop should then join the orthodox church. The supreme court said it is the real church and all property belongs to it.
If not he does not want to abide by law...What a hippocrite 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക