Image

നോര്‍ത്ത്‌ അമേരിക്കന്‍ ദേശീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്റെ നിറസാന്നിധ്യം

Published on 05 July, 2011
നോര്‍ത്ത്‌ അമേരിക്കന്‍ ദേശീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്റെ നിറസാന്നിധ്യം
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ സംഘടനകളുടെ ദേശീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്റെ നിറസാന്നിധ്യം അഭിനന്ദനാര്‍ഹമാണെന്ന്‌ ഫൊക്കാനയുടേയും, ഫോമയുടേയും ഭാരവാഹികള്‍ പറഞ്ഞു. ഫോമയുടെ ഷിക്കാഗോയില്‍ നടന്ന `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌' എന്ന്‌ നാമകരണം ചെയ്‌ത പ്രൊഫഷണല്‍ സമ്മിറ്റ്‌ വന്‍ വിജയമായിരുന്നുവെന്ന്‌ എല്ലാവരും ഒന്നടങ്കം സമ്മതിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുള്‍പ്പടെ നിരവധി നേതാക്കളും, നിരവധി പ്രൊഫഷണല്‍ സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്ത ഫോമയുടെ ഈ സമ്മിറ്റിന്‌ മലയാളം ടെലിവിഷന്റെ റീജിയണല്‍ ഡയറക്‌ടര്‍ ബെന്നി വാച്ചാച്ചിറയും, 16-ല്‍പ്പരം മലയാളം ടെലിവിഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കുകയും, പങ്കെടുത്ത എല്ലാ നേതാക്കളുമായുള്ള സംവാദങ്ങള്‍ പ്രൊഡ്യൂസര്‍ അനില്‍ ഇടുക്കുതറയുടെ നേതൃത്വത്തില്‍ ചാനലിനുവേണ്ടി പകര്‍ത്തുകയുമുണ്ടായി.

മലയാളം ടെലിവിഷന്‍ പ്രവാസി മലയാളികളുടെ സ്വന്തം ചാനലാണെന്നും ഇത്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടേതെന്ന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മലയാളം ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ കൂടാതെ മറ്റ്‌ നിരവധി പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്ന്‌ എടുത്തുപറയട്ടെ. ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മലയാളം ടെലിവിഷന്‍ ഉണ്ടായിരിക്കുമെന്നും യുവജങ്ങളെ സംഘടനയുടെ ഭാരവാഹിത്വം ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും മലയാളം ടെലിവിഷന്റെ ചെയര്‍മാന്‍ ശ്രീ വര്‍ക്കി ഏബ്രഹാം പ്രസ്‌താവിച്ചു.

മറ്റൊരു വിജയമായിരുന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷന്‍ കിക്കോഫിനും മലയാളം ടെലിവിഷന്റെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടക്കാന്‍പോകുന്ന 2012 ഫൊക്കാനാ കണ്‍വെന്‍ഷന്റെ കിക്കോഫ്‌ വേദിയും ഹൂസ്റ്റണായിരുന്നു. അനന്തപുരി എന്ന്‌ നാമകരണം ചെയ്‌ത്‌ ഹൂസ്റ്റണിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ ആദ്യമായി എത്തിയ മലയാളം ടെലിവിഷന്‍ കാമറകള്‍ ഹോട്ടലിന്റെ അതിവിശാലതയും, ചാരുതയാര്‍ന്നതുമായ ദൃശ്യങ്ങള്‍ പകര്‍ത്തി നോര്‍ത്തമേരിക്കന്‍ മലയാളികള്‍ക്ക്‌ കാഴ്‌ചവെയ്‌ക്കാന്‍ തീരുമാനിച്ചതനുസരിച്ച്‌ ഹൂസ്റ്റണിലെ മലയാളം ടെലിവിഷന്‍ ഡയറക്‌ടര്‍ ഷാജി ജോണിന്റെ നേതൃത്വത്തില്‍ സജി മല്ലപ്പള്ളി കാമറ ചലിപ്പിച്ചു. ക്രൗണ്‍ പ്ലാസാ ഹോട്ടലിലെ സൗകര്യങ്ങള്‍, അതിനൂതനവും ഏതൊരു മലയാളിക്കും പെട്ടെന്ന്‌ ഇഷ്‌ടപ്പെടുന്നതുമാണെന്ന്‌ ഈ മീറ്റിംഗിന്‌ മാത്രമായി ന്യൂയോര്‍ക്കില്‍ നിന്നെത്തിയ മലയാളം ടെലവിഷന്റെ സുനില്‍ ട്രൈസ്റ്റാര്‍ ഓര്‍മ്മിപ്പിച്ചു.

നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികള്‍ എല്ലാവരും ഇതില്‍ പങ്കെടുക്കുമെന്നുള്ള വിശ്വാസം ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഉറപ്പിച്ചുപറഞ്ഞു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഒരു ബഹൃത്തായ പദ്ധതിതന്നെ തയാറാക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പൊന്നച്ചന്‍ പറഞ്ഞു. മലയാളം ടെലിവിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആശംസകള്‍ ഫൊക്കാനാ ഭാരവാഹികള്‍ ഒന്നടങ്കം പറയുകയുണ്ടായി.

പ്രവാസികളാല്‍ പ്രവാസികള്‍ക്കുവേണ്ടി തുടങ്ങുന്ന ഈ ചാനല്‍ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗമാകുന്നതുവഴി പ്രവാസി മലയാളികളുടെ സ്വന്തം ചാനലായി മാറും എന്ന്‌ രണ്ട്‌ സംഘടനകളുടേയും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഇമെയില്‍: mtvusanews@gmail.com
നോര്‍ത്ത്‌ അമേരിക്കന്‍ ദേശീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്റെ നിറസാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക