Image

മികച്ച സിനിമയുടെ സംവിധായകന്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി, പടം പുറത്തിറക്കിയത് വീടും പറമ്പും പണയം വെച്ച്

Published on 02 March, 2019
മികച്ച സിനിമയുടെ സംവിധായകന്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി, പടം പുറത്തിറക്കിയത് വീടും പറമ്പും പണയം വെച്ച്

സംസ്ഥാന അവാര്‍ഡ് ലഭിച്ച ഏറ്റവും മികച്ച ചിത്രമായിരുന്നു 'കാന്തന്‍ദ ലവര്‍ ഓഫ് കളര്‍'. ഷെരീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്തത്. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. ആദിവാസിദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

അവാര്‍ഡ് ലഭിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു ചിത്രമുണ്ടായിരുന്നുവെന്നും ഈ സംവിധായകനെ കുറിച്ചും ഏവരും അന്വേഷിക്കാന്‍ തുടങ്ങിയത്. സംവിധായകനായ ഷെരീഫിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് കൊടുക്കാത്തതില്‍ ജൂറികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ കുറിച്ചും പുറത്ത് വന്നിരുന്നു. താനും സുഹൃത്തുക്കളും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഉള്ള ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷെരിഫ് ഈസ ഇപ്പോള്‍. വീടും പറമ്പും ബാങ്കില്‍ പണയം വെച്ചും, സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് റബര്‍ ടാപ്പിങ് തൊഴിലാളിയായ ഷെരീഫ് ഈ ചിത്രം ഒരുക്കിയത്. 

കൂവേരി പാലയാട്ടെ റബ്ബര്‍ ടാപ്പിങ് തൊഴിലാളി പി.പി. ഈസാന്റെയും ആസ്യയുടെയും മകനാണ് ഷെരീഫ്. ഷബ്‌നയാണ് ഷെരീഫിന്റെ ഭാര്യ. ഒരു മകനുണ്ട്, ആദില്‍ ഈസ. കാന്തന്‍ദ ലവര്‍ ഓഫ് കളര്‍' എന്ന സിനിമയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് ചിലവായത്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും ഭാര്യയുടെ ആഭരങ്ങള്‍ പണയം വെച്ചും കൂടാതെ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ചിത്രത്തിന് പണം കണ്ടെത്തിയത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക