Image

മമ്മൂട്ടിയുടെ മാമാങ്കമല്ല ഇത് റിമ കല്ലിങ്കലിന്റെ മാമാങ്കം!

Published on 02 March, 2019
മമ്മൂട്ടിയുടെ മാമാങ്കമല്ല ഇത് റിമ കല്ലിങ്കലിന്റെ മാമാങ്കം!

മാമാങ്കം എന്ന പേര് കേള്‍ക്കുമ്ബോള്‍ ആദ്യം മലയാളികള്‍ ചിന്തിക്കുന്നത് മമ്മൂട്ടി ചിത്രത്തെ കുറിച്ചായിരിക്കും. എന്നാല്‍ മമ്മൂട്ടിയ്ക്ക് മാത്രമല്ല നടി റിമ കല്ലിങ്കലും മാമാങ്കത്തിന്റെ ഭാഗമാവുകയാണ്. സിനിമയ്ക്കപ്പുറം നര്‍ത്തകിയായി തിളങ്ങി നില്‍ക്കുന്ന നടിയാണ് റിമ. റിമ നടത്തുന്ന ഡാന്‍സ് സെന്ററിന്റെ പേരാണ് മാമാങ്കം. നിരവധി പേര്‍ക്ക് നൃത്തത്തില്‍ പരിശീലനവുമൊരുക്കുന്നു. അടുത്ത് വരുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ റിമയും സംഘവും അവതരിപ്പിക്കുന്ന നൃത്തമുണ്ട്. ഇതിന്റെ റിഹേഴ്‌സല്‍ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ആഭാസമായിരുന്നു റിമ നായികയായി അഭിനയിച്ച്‌ തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ഇപ്പോള്‍ റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലാണ് റിമ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. നിലവില്‍ വൈറസിന്റെ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്.

റിമയുടെ സിനിമയായി പ്രഖ്യാപിച്ച അറബിക്കടലിന്റെ റാണി ദ മെട്രോ വുമണ്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേളകളെടുത്ത് നൃത്തത്തിന് പ്രധാന്യം കൊടുത്ത് കൊണ്ടാണ് റിമ കരിയര്‍ മുന്നോട്ട് കൊണ്ട് പോവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക