Image

എച്ച്4 വിസ അനിശ്ചിതത്വം: പലരും ഇന്ത്യയിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നു

Published on 27 February, 2019
എച്ച്4 വിസ അനിശ്ചിതത്വം: പലരും ഇന്ത്യയിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നു
എച്ച്4 വിസക്കാരുടെ ജോലി അനുമതി റദ്ദാക്കാന്‍ ഹോം ലാന്‍ഡ് സെക്യുറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എച്ച്.എസ്.) നടപടി ആരംഭിച്ചതോടെജോലി ചെയ്യാന്‍ കഴിയാതാവുന്ന ഒട്ടേറെ പേര്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നു. ഈ അനിശ്ചിതത്വം സഹിക്കാവുന്നതിലപ്പുറമാണെന്ന ചിന്തയിലാണു പലരും. അമേരിക്ക പഴയ അമേരിക്കയല്ലെന്നും ഇവിടെ നിന്നു ഭാവി കളയുന്നതില്‍ അര്‍ഥമില്ലെന്നും കരുതുന്നവര്‍.

എച്ച് 1 വിസയില്‍ വരുന്നവരുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയവര്‍ക്കാണു എച്ച് 4 വിസ ലഭിക്കുന്നത്. പ്രസിഡന്റ്ഒബാമയുടെ എക്‌സിക്യൂട്ടി ഓര്‍ഡറാണു ഇവരില്‍ ചിലര്‍ക്ക് ജോലിചെയ്യാന്‍ അവസരമൊരുക്കിയത്.

എച്ച്1 വിസയോടു പൊതുവേ ട്രമ്പ് ഭരണകൂടം കാണിക്കുന്ന എതിര്‍പ്പിന്റെ മറ്റൊരു രൂപമാണിത്. എച്ച് 1 വിസയും എച്ച്4 വിസയുമൊക്കെ കൂടുതലായി ഇന്ത്യാക്കാര്‍ക്കാണു ലഭിക്കുന്നത്.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം അതാണ്. കൂടുതല്‍ ഇന്ത്യാക്കാരെ വേണ്ട. അതിനു നിയമപരമായി പറ്റുന്ന എല്ലാ വാതിലുകളും ട്രമ്പ് ഭരണത്തിലെ വംശീയ ശക്തികള്‍ എടുത്തുപയോഗിക്കുന്നു.

എച്ച്4 വിസ
ക്കാരുടെ ജോലി അനുമതി റദ്ദാക്കാനുള്ള ഉത്തരവ് അനുമതിക്കായി വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിനാണു ഡി.എച്ച്.എസ്. നല്കിയിരിക്കുന്നത്. അത് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് പരിശോധിക്കും. അതിന്റെ മേധാവി ഇന്ത്യയില്‍ നിന്നുള്ള പാഴ്‌സി വംശജ നിയോമി റാവു ആണു. അവരെയാണു പ്രസിഡന്റ് ട്രമ്പ് അപ്പീല്‍സ് കോര്‍ട്ട് ജഡ്ജിയായി നോമിനേറ്റു ചെയ്തത്.

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇത് അവര്‍ തിരിച്ചയക്കും. തുടര്‍ന്ന് 30 മുതല്‍ 60 ദിവസം വരെ ജനങ്ങളുടെ പ്രതികരണം തേടി അത് പ്രസിദ്ധീകരിക്കണം. അതിനു ശേഷം ആവശ്യമായ മാറ്റം വരുത്തി ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചാല്‍ നിയമമാകും.

അതിനു എത്ര നാള്‍ എടുക്കുമെന്നു അറിയില്ല. അതു പോലെ പുതിയ ചട്ടത്തില്‍ എച്4 കാര്‍ക്ക് പൂര്‍ണമായി തൊഴില്‍ നിഷേധിക്കുകയാണോ അതോ കുറെപ്പേരെ ഒഴിവാക്കുമോ എന്നൊന്നും വ്യക്തമല്ല.

ഒബാമയുടെ 2014ലെ ഉത്തരവിനു മുന്‍പ് എച്ച്4 വിസക്കാര്‍ക്ക്‌ജോലി ചെയ്യാന്‍ പാടില്ലായിരുന്നു. എച്ച്4 വിസക്കാരില്‍ മിക്കവരും സ്ത്രീകള്‍. അവരും ഉയര്‍ന്ന യോഗ്യതകളുള്ളവരാണെങ്കിലും ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യാന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതു വരെ കാത്തിരിക്കണം. അതിനു നീണ്ട വര്‍ഷങ്ങള്‍ എടുക്കും. കാരണം വിസ നമ്പറില്ല. ഒരു വര്‍ഷം ഒരു രാജ്യത്തിനു 9600 ഗ്രീന്‍ കാര്‍ഡാണു കിട്ടുക. വലിയ രാജ്യത്തിനും ചെറിയ രാജ്യത്തിനും ഒരു പോലെ. രണ്ടു ലക്ഷത്തില്‍ പരം ഇന്ത്യാക്കാരാണു ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തിരിക്കുന്നത്. അവര്‍ക്കൊക്കെ കിട്ടാന്‍ 70 ല്‍ പരം വര്‍ഷം എടുക്കുമെന്ന് കരുതുന്നു

ഈ സഹചരത്തിലാണു ഒബാമ ഭരണകൂടത്തിന്റെ ഉത്തരവ് വന്നത്. ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചവരുടെ (അതായത് ഐ140 അംഗീകരിച്ചവര്‍) ആശ്രിതരായ എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാം. എന്നായാലും അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടും. വിസ നമ്പറില്ലാത്ത കുഴപ്പമേയുള്ളു. അല്പം നേരത്തെ ജോലിക്കു ചേരുന്നു എന്നേയുള്ളു.

ഇതനുസരിച്ച് 90,000 ഓളംപേര്‍ എംബ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്കുമെന്റ് (ഇ.എ.ഡി) നേടി.93 ശതമാനം പേരും ഇന്ത്യന്‍ വനിതകള്‍.

ഇവര്‍ക്ക് ജോലി കിട്ടിയതിനാല്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് അവസരം കുറയാന്‍ ഇടയാകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണുട്രമ്പ് ഭരണകൂടം ജോലി അനുമതി റദാക്കാന്‍ രംഗത്തു വന്നത്. ഒരു വിസ എടുത്താല്‍ ഒന്നു ഫ്രീ ആയി കിട്ടുന്ന സ്ഥിതി ആണിതെന്നും ആക്ഷേപം വന്നു.

അതേ സമയം എച്ച്4 വിസക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസംഗങ്ങളും കമലാ ഹാരിസിനെപ്പോലുള്ള സെനറ്റ് അംഗങ്ങളും രംഗത്തുണ്ട്. അതു പോലെ ഒരു രാജ്യത്തിനു ഒരു വര്‍ഷം 9600 ഗ്രീന്‍ കാര്‍ഡ് എന്ന നിയമം മാറ്റാന്‍ കോണ്‍ഗസില്‍ ബില്‍ അവതരിപ്പിച്ചിട്ടുമുണ്ട്‌

Join WhatsApp News
നാണംകെട്ടവര്‍ 2019-02-28 05:17:02
കുറെ മലയാളികള്‍ ഇപ്പോഴും ട്രുംപിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നത് ആരും മറക്കരുത്. ഇവരെ ആദ്യം ഒറ്റ പെടുത്തുക.-നാരദന്‍ 
Tom abraham 2019-02-28 08:03:11
We are not simply blindly supporting Trump. We have 
Given a business man a chance but watching his hirings
Firings, tweetings, Korea hate Korea love, wall games, war
Games all. By 2020 , he will dig his own ditch !
Anthappan 2019-02-28 09:19:58
Yesterday he sided with the North Korean dictator and said that he believes his word that Kim Jong Un did not know about the murder of a twenty year old American student. He did the same thing with Putin. He is not business man and it was clearly portrayed by his fixer. He is a conman and people like you who lacked judgement elected him. His fraudulent business deal will be revealed to the world in the nearest future when the NY attorney general finish their investigations.  A thief is a thief all the time.
Conman 2019-02-28 10:16:50

US President Donald Trump has defended North Korean leader Kim Jong-un in the case of an American college student who died after being jailed by North Korea.

Speaking in Hanoi after his summit with Mr Kim broke down, Mr Trump said he did not believe the North Korean leader was aware of Otto Warmbier's ordeal.

Mr Trump said: "He tells me he didn't know about it, and I will take him at his word."

Warmbier was jailed in North Korea in December 2015 during an organised tour.

Pyongyang authorities returned the 22-year-old to the US in a coma in July 2017, and he died days later in his hometown of Cincinnati, Ohio.


Sarath 2019-02-28 13:15:32
No one knows or hiding the reality behind the H1B scams, if you have $4000.00 there are hundreds of desi consulting groups are ready to file an H1B for you. And they will find a job in US. One who coming like this, they don’t have real qualifications or education. If you have money you will all education evaluations and certification from Hydrabad based agents. Genuine H1B holder will impacted kind of actions and they are in trouble. So need to investigate all kind of fraud behind this scenes. Don’t simply write support notes for fake people.
jp 2019-02-28 21:54:00
As far as our estimate based on 9 steps of the rulemaking process, we predict the H4 EAD rule removal timeline for Dec 2019
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക