Image

മൂന്നാം തവണയും ഡോ. ആനി പോള്‍ റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്ററിലെ മജോറിട്ടി ലീഡര്‍

Published on 27 February, 2019
മൂന്നാം തവണയും ഡോ. ആനി പോള്‍ റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്ററിലെ മജോറിട്ടി ലീഡര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോളിനെ മൂന്നാം പ്രാവശ്യവും റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിലെ മജോറിറ്റി ലീഡറായി തെരഞ്ഞെടുത്തു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് വീണ്ടും തെരഞ്ഞെടുത്തതെന്നു പാര്‍ട്ടി വ്രുത്തങ്ങള്‍ അറിയിച്ചു

ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ ഡ് ബിസിനസ് എന്റര്‍പ്രൈസസ്എന്ന സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്.

ഇ- സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവര്‍ത്തിച്ചത്.

ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്. സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ അത് ഒപ്പിട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.

'അഡോപ്റ്റ് എ റോഡ്' എന്ന പരിപാടിയിലൂടെ രണ്ടര മൈല്‍ നീളമുള്ള ന്യൂ ക്ലാര്‍ക്ക്സ്ടൗണ്‍ റോഡ് വര്‍ഷത്തില്‍ നാലു പ്രാവശ്യം വോളണ്ടിയേഴ്സിനോടൊപ്പം ഏതാനും വര്‍ഷമായി വ്രുത്തിയാക്കുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിയെന്നു മാത്രമല്ല മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്.

ആനി പോളിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഡര്‍ഷിപ്പ് വര്‍ക്ക്ഷോപ്പ്, വിന്റര്‍ കോട്ട് ഡ്രൈവ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു. 

ഹെയ്ത്തിയിലെ ദുരന്ത സമയത്ത് ഏഷ്യന്‍ നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കല്‍ മിഷനില്‍ പങ്കെടുത്തതും വളരെയധികം പ്രശംസ പിടിച്ചുപറ്റി.

തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. 

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്ഡ് ബിസിനസ് എന്റര്‍പ്രൈസസ് കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
ഭര്‍ത്താവ് പോള്‍. മൂന്നു മക്കള്‍
Join WhatsApp News
Sudhir Panikkaveetil 2019-02-27 13:28:55
Hearty congratulations and best wishes to Dr.Annie Paul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക