Image

നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.

Published on 27 February, 2019
നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ നോക്ക്ഔട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ നാല് ടീമുകള്‍ വിജയികളായി സെമിഫൈനലില്‍ കടന്നു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് അ യിലെ  ആദ്യമത്സരത്തില്‍ സോക്കോ ഇരിക്കൂര്‍ എഫ്.സി 4  1 എന്ന സ്‌കോറിന് ട്യുസ്‌ഡേ സ്‌പോര്‍ട്‌സ് എഫ്.സിയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ച സോക്കോ ഇരിക്കൂര്‍ എഫ്.സിയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ട്യുസ്‌ഡേ സ്‌പോര്‍ട്‌സ് എഫ്.സിയ്ക്ക് കഴിഞ്ഞില്ല.

 ഗ്രൂപ്പ് അ യിലെ വാശിയേറിയ രണ്ടാം മത്സരത്തില്‍ റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ് എഫ്.സി 2  0 എന്ന സ്‌കോറിന് അല്‍ ശബാബ് എഫ്.സിയെ പരാജയപ്പെടുത്തി. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍, ഗോളടിയ്ക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകള്‍ അല്‍ ശബാബ് എഫ്.സിയെ പുറകോട്ടടിച്ചു. രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ് എഫ്.സി രണ്ടു ഗോളടിച്ചു വിജയം കൈപ്പിടിയില്‍ ഒതുക്കി.

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഗ്രൂപ്പ് ആ യില്‍ ഖോബാര്‍ നൈറ്റ്‌സ് എഫ്.സിയും, കൊദറിയ ഫാല്‍ക്കണ്‍ എഫ്.സിയും തമ്മില്‍ നടന്നത്. ഇഞ്ചോടിച്ചു മത്സരിച്ചു മുന്നേറ്റങ്ങള്‍ നടത്തിയ രണ്ടു ടീമുകളും നിശ്ചിതസമയം അവസാനിച്ചപ്പോള്‍ 3  3 എന്ന സ്‌കോറിന് സമനില പാലിച്ചതിനെത്തുടര്‍ന്ന്, കളി പെനാല്‍റ്റി ഷൂട്ട്ഔട്ടിലേയ്ക്ക് നീങ്ങി. ആകാംഷ നിറഞ്ഞ ഷൂട്ട്ഔട്ടില്‍ 4  3 എന്ന സ്‌കോറിന് ഖോബാര്‍ നൈറ്റ്‌സ് എഫ്.സി മത്സരവിജയികളായി.

ഗ്രൂപ്പ് ആ യിലെ  ആദ്യമത്സരത്തില്‍ സോക്കര്‍ വാരിയേഴ്‌സ് എഫ്.സി, നവയുഗം എഫ്.സിയെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തി സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. 

ടൂര്‍ണ്ണമെന്റ് മത്സരപരിപാടികള്‍ക്ക് നവയുഗം കായികവേദി നേതാക്കളായ ബിജു വര്‍ക്കി, നഹാസ്, തമ്പാന്‍ നടരാജന്‍, ജോസ് സെബാസ്റ്റിയന്‍, സാദിക്ക്, ഷഫീക് ചെറിയാണ്ടി, ഫാറൂഖ്, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, റഹീം, രാജ്കുമാര്‍, റെജിന്‍, സാബു എന്നിവര്‍ നേതൃത്വം നല്‍കി.

ഫെബ്രുവരി 28 വ്യാഴാഴ്ച രാത്രി 8.30ന് നടക്കുന്ന ആദ്യസെമിഫൈനല്‍ മത്സരത്തില്‍  റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ് എഫ്.സി, സോക്കോ ഇരിക്കൂര്‍ എഫ്.സിയെ നേരിടും. രണ്ടാം സെമിയില്‍ സോക്കര്‍ വാരിയേഴ്‌സ് എഫ്.സി, ഖോബാര്‍ നൈറ്റ്‌സ് എഫ്.സിയുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ഫൈനല്‍ മത്സരവും, ടൂര്‍ണ്ണമെന്റ് സമാപനചടങ്ങുകളും നടക്കും.  സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരികരംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍ സമാപനച്ചടങ്ങുകളില്‍ പങ്കെടുക്കും.

നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: സോക്കോ ഇരിക്കൂര്‍, റാക്ക സോക്കര്‍ സ്‌പോര്‍ട്ടിങ്, ഖോബാര്‍ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക