Image

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? ഇന്ത്യന്‍ തിരിച്ചടിയില്‍ സന്തോഷിച്ച്‌ സുരേഷ് ഗോപി

Published on 26 February, 2019
എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? ഇന്ത്യന്‍ തിരിച്ചടിയില്‍ സന്തോഷിച്ച്‌ സുരേഷ് ഗോപി

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ അതീവ സന്തോഷം പ്രകടിപ്പിച്ച്‌ നടനും എം പിയുമായ സുരേഷ് ഗോപിയും. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍ 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച്‌ ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍...ധീരന്മാരായ ജവാന്മാരുടെ മരണത്തിന് പകരത്തിന് പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തിരിക്കുന്നത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.സുരേഷ് ഗോപി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മണിക്കാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. പാക് ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളമാണ് തകര്‍ത്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തിരുന്നത്. കൂടാതെ 2000 ജെറ്റ് വിമാനങ്ങളും. 1000 കിലോയുടെ സ്ഫോടക വസ്തുക്കളാണ് ഭീകരരുടെ ക്യാമ്ബുകളില്‍ വര്‍ഷിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്ന വിവരം. ഔദ്യോഗിക പ്രതികരണം ഇനിയും വരേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക