അജ്മാന്‍: പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയില്‍ പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ച് ദുബൈ മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച വിക്റ്ററിഡേ ശ്രദ്ധേയമായി. മങ്കട മണ്ഡലത്തിലെ പ്രവര്‍ത്തകക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും മാത്രമായി സംഘടിച്ച പരിപാടി തീര്‍ത്തും വ്യത്യസ്ത അനുഭവമാണ് ഉണ്ടായെേതന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപെട്ടു. ചെറിയ കുട്ടികള്‍കുള്ള മിട്ടായി പെറുക്കല്‍ മത്സരം,ഓട്ടമത്സരം,മ്യൂസിക് ചെയര്‍, ബോള്‍ പാസിംഗ്, ചാക്ക് റൈസ്, മുതിര്‍ന്നവര്‍ക്കുള്ള വടം വലി, ഫുട്‌ബോള്‍ മത്സരം വരെ ഉണ്ടായിരുന്നു പരിപാടിയില്‍. രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം ആറു മണി വരെ അജ്മാന്‍ ഫാം ഹൗസില്‍ സംഘടിപ്പിച്ച വിക്റ്ററിഡേ പ്രോഗ്രാം ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി നിഹ്മത്തുള്ള മങ്കട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് പേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തയ്യില്‍, യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പടവണ്ണ, അജ്മാന്‍ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് പി.എന്‍ മന്‍സൂര്‍, ട്രഷറര്‍ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. ആവേശകരമായ വടം വലി, ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഹകീം കരുവാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍ ഷഫീറലി മങ്കരത്തൊടി (എം.ഡി സ്റ്റീല്‍ ടെക്), ഷൌക്കത്തലി കരിമ്പനക്കല്‍ (മറീന റസ്‌റ്റോറന്റ്), ഇര്‍ഷാദ് ബാബു (എം.ഡി ഐ.ടി സൊലൂഷന്‍) എന്നിവര്‍ നല്‍കി.മണ്ഡലം നേതാക്കളായ നൗഫല്‍ കൂട്ടിലങ്ങാടി, അബ്ദുല്‍ നാസര്‍ തോണിക്കടവത്ത്,ബഷീര്‍ വെള്ളില, റാഫി കൊളത്തൂര്‍, മുഹമ്മദാലി കൂട്ടില്‍, ഹാഷിം പള്ളിപ്പുറം, ഷഫീഖ് വേങ്ങാട്, സദര്‍ പടിഞ്ഞാറ്റുമുറി, ബെന്‍ഷാദ് വെങ്കിട്ട, അന്ജൂം അങ്ങാടിപ്പുറം,പി.കെ അനസ് മങ്കട, എന്നിവര്‍ നേതൃത്വം നല്‍കി. ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം ജന:സെക്രട്ടറി സലിം വെങ്കിട്ട സ്വാഗതവും ട്രഷറര്‍ വി.എം അഷ്‌റഫ് മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.