Image

ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ കേസെടുത്തു

Published on 25 February, 2019
ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ കേസെടുത്തു


മുംബൈ: ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിലാണ് സൊനാക്ഷിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും പണം കൈപ്പറ്റുകയുമായിരുന്നു. എന്നാല്‍ താരം പങ്കെടുക്കാതിരുന്നതോടെയാണ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയത്.

പോയവര്‍ഷം നവംബര്‍ 24നാണ് സംഭവം ഉണ്ടായത്. ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം വിതരണം ചെയ്യുന്നതിനായാണ് ഇവര്‍ സൊനാക്ഷിയെ ക്ഷണിച്ചത്. ഇതിനായി 37 ലക്ഷം രൂപയാണ് സൊനാക്ഷി കൈപ്പറ്റിയത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന ഉറപ്പും നല്‍കി. പണം കൈപ്പറ്റിയ താരം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ഇവന്റ് ഓര്‍ഗനൈസറായ പ്രമോദ് ശര്‍മ്മ പറഞ്ഞു. 

പ്രമോദ് ശര്‍മ്മയുടെ പരാതിയില്‍ സൊനാക്ഷ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മുംബൈ സ്വദേശികളായ അഭിഷേക്, മാളവിക ദൂമില്‍, എഡ്ഗര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ കട്ട്ഘര്‍ പൊലീസ് സ്‌റ്റേഷനിലാണ് കമ്പനി അധികൃതര്‍ പരാതി നല്‍കിയത്.  കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക