Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 34: സാംസി കൊടുമണ്‍)

Published on 23 February, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 34: സാംസി കൊടുമണ്‍)
വീട് ഒരു സ്വര്‍ഗ്ഗമാണ്‌ പലപ്പോഴും സ്വര്‍ക്ഷത്തില്‍ കരച്ചിലും പല്ലുകടിയുമാണ്. കാരണം വേറെ എവിടെ തിരയാന്‍. താല്പര്യങ്ങളിലെ വൈരുദ്ധ്യം. ഭാര്യയും ഭര്‍ത്താവും കുട്ടികളും നിറഞ്ഞാടുമ്പോള്‍ അതു സ്വര്‍ക്ഷം. സ്വര്‍ക്ഷത്തിലേക്കുള്ള വഴി ഇടുങ്ങിയതും ഞെരുക്കവുമുള്ളതെന്ന് രക്ഷകന്‍ മുന്നമേ പറഞ്ഞിരിക്കുന്നു. എങ്കിലും എല്ലാവരും അവരവരുടെ സ്വര്‍ക്ഷം പണിയാന്‍ ശ്രമിക്കുന്നു. വൃത്തിയും വെടിപ്പും അവള്‍ ആഗ്രഹിക്കുന്നു. അവളുടെ ഭവനം അടുക്കും ചിട്ടയുമുള്ളതാകണമെന്നാഗ്രഹിക്കുന്നതില്‍ എന്താണു തെറ്റ്. പറഞ്ഞു പറഞ്ഞു മടുക്കുമ്പോള്‍ അവള്‍ ഉരസലിന്റെ ഒച്ചപ്പാടുകളിലേക്ക് വഴുതുന്നു. രണ്ട ു ശത്രു രാജ്യങ്ങളെപ്പോലെ സദാ ജാഗ്രതയിലാണ്. അഭിരുചികളിലെ വൈജാത്യമാകാം. അതോ രാത്രി ജോലി അവളുടെ ഞരമ്പുകളെ ബാധിച്ചോ? മേശപ്പുറം അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നതില്‍ തുടങ്ങി, ഇഷ്ടമില്ലാത്ത ജോലിയില്‍ എത്തി, തികയാത്ത ഉറക്കത്തെ ശപിച്ച്, ശരീരത്തിന്റെ ബലഹീനതകളും തോളെല്ലിന്റെ വേദനയും ബോധ്യപ്പെടുത്തി, ഇനി ഈ ജോലി തുടരാന്‍ കഴിയില്ലെന്ന ഭീഷണിയില്‍ അവസാനിക്കുമ്പോള്‍, അവള്‍ നന്നേ കിതയ്ക്കുന്നുണ്ട ാകും. പതം പറച്ചിലിനും പരിഭവത്തിനും ഇടയില്‍ അവളുടെ നിര്‍മ്മല ഹൃദയം തുടിക്കുന്നതയാള്‍ അറിയും. അവള്‍ പാവമാണ്. ഉള്ള് പറയും. അവളോട് സ്‌നേഹവും സഹതാപവും ഉണ്ട ്. എന്നാല്‍ എവിടെയോ ഒളിച്ചുവെച്ച ഒരു പകയും. തന്റെ മനക്കോട്ടകളെ ഒക്കെ അവള്‍ അട്ടിമറിച്ചില്ലേ എന്ന ഒരു ചിന്ത. തക്കസമയത്ത് ഇവിടെ നിന്നും രക്ഷപെടാന്‍ കഴിയാതിരുന്നതിന്റെ ഒരോഹരി അവള്‍ക്കില്ലേ.... പോകാതിരുന്നത് നല്ലതിനോ.... പക്ഷേ മനസ്സ് എപ്പോഴും വിങ്ങുകയാണ്.

അക്ഷരങ്ങളില്‍ തുടിക്കാന്‍ വിധിയില്ലാത്ത കഥാപാത്രങ്ങള്‍ ചുറ്റും നിന്നു വിലപിക്കുകയാണ്. മനസ്സില്‍ ശവക്കോട്ട പണിയുകയാണ്. പല കഥകളും പുനരുത്ഥാനമില്ലാതെ ദ്രവിച്ചു. ഇനി അതും ഒരു ഓര്‍മ്മചിത്രമാകട്ടെ. പക്ഷെ അവധി ദിവസങ്ങളില്‍, ചുറ്റും നിരന്ന പത്രങ്ങളും, വായിച്ചു തീര്‍ന്ന പുസ്തകങ്ങളും, കുടിച്ചു തീര്‍ന്ന കാപ്പിക്കപ്പുമായി സോഫയില്‍ അങ്ങനെ ഇരുന്ന് മരിച്ച കഥാപാത്രങ്ങള്‍ക്ക് ചരമഗീതം മെനയുന്നതൊരു സുഖമാണ്. അതു കാണുമ്പോള്‍ അവള്‍ തീരാത്ത വീട്ടുജോലികളില്‍ ഒരു കൈത്താങ്ങു കിട്ടാത്തതിന്റെ നിരാശയുടെ ഭാണ്ഡം അഴിക്കുന്നു.

“”ഇന്ന് ഭാവനയില്‍ ഉണ്ട ാല്‍ മതി. ഇവിടെ ഒന്നും ഇരുപ്പില്ല. അരി തീര്‍ന്നു. മീന്‍ കറി വേണമെങ്കില്‍ വാങ്ങണം. ചായയ്ക്ക് പാലില്ല. പിള്ളേര്‍ക്ക് വല്ലോം കൊടുക്കണേല്‍ വാങ്ങിക്കണം.’’ അവള്‍ വളരെ സാവധാനം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇന്ന് ശബ്ദത്തിന് അത്ര കനം ഇല്ല. “”ബാത്ത് റൂം ക്ലീന്‍ ചെയ്തിട്ട് ഒരാഴ്ച ആയി. എല്ലാത്തിനും എന്റെ കൈ ചെല്ലണം.’’

ജോസ് സോഫയില്‍ അമര്‍ന്നിരുന്ന് രാവിലെ ഒരു പുസ്തകം വായിക്കാന്‍ എടുത്തതാണ്. അവധി ദിവസം ഉറക്കക്കുടിശ്ശിക തീര്‍ക്കുന്ന കുട്ടികള്‍ എഴുന്നേറ്റിട്ടില്ല. സിസിലി രാവിലെ വന്ന് രണ്ട ു മണിക്കൂര്‍ ഉറങ്ങി എന്നു വരുത്തി. ഉറക്കമുണരുന്ന കുട്ടികള്‍ക്കും ഭാവനയുടെ ലോകത്തിലെ രാജാവുമായ ഭര്‍ത്താവിനും ഉച്ചഭോജനത്തിനുള്ള വകയില്ലല്ലോ എന്ന വേവലാതിയില്‍ എഴുന്നേറ്റതാണ്.

ഇന്നത്തെ ദിവസം പരാതികളും പരിഭവവുമായി കൊല്ലണ്ട . മനസ്സില്‍ ചില ദുര്‍മോഹങ്ങള്‍ ഉരുണ്ട ു കൂടുന്നു. അവളുടെ മൂഡ് കളയണ്ട ... ഒരു അനുരജ്ഞനക്കാരനെപ്പോലെ അയാള്‍ പറഞ്ഞു.

“”എന്നാ ഒരു കാര്യം ചെയ്യ്.... നീ കൂടി വാ.... നമുക്ക് കടയില്‍ പോയി വരാം.’’ അയാള്‍ക്ക് കടയില്‍പോക്ക് അത്ര ഇഷ്ടപ്പെട്ട പണിയല്ല. സാധനങ്ങള്‍ നോക്കി വാങ്ങാനറിയില്ല. അല്ലെങ്കില്‍ അതിനു മെനക്കെടില്ല. കൈയ്യില്‍ കിട്ടിയതുമായി പോരും. വീട്ടില്‍ വരുമ്പോള്‍ ചതഞ്ഞതും ചീഞ്ഞതും മാറ്റിയിട്ട് അവള്‍ മൂക്കത്തു വിരല്‍ വെയ്ക്കും. “ഇങ്ങനെയും ഒരു മനുഷ്യന്‍.’ ചിലപ്പോള്‍ അത്രകൊണ്ട ് നിര്‍ത്തി അവള്‍ സഹതപിക്കും. ചിലപ്പോള്‍ കാടു കേറും. “അതെങ്ങനാ കടയില്‍ ചെന്നാല്‍ വായിനോക്കാനല്ലേ നേരം.’ കുറ്റവാളിയെപ്പോലെ കേട്ടു നില്‍ക്കും.

അവള്‍ ഒന്നും പറയുന്നില്ല. അവള്‍ക്കും ഒന്നു പുറത്തു പോയാല്‍ കൊള്ളാമെന്ന ഭാവം മുഖത്ത്. പുറം ലോകത്തിന്റെ വെളിച്ചവും സ്വാതന്ത്ര്യവും അവളും കൊതിക്കുന്നുണ്ട ാവും.

“”കുട്ടികള്‍ ഉറങ്ങട്ടെ.... അവരുണരുമ്പോഴേക്കും നമുക്കിങ്ങെത്താം.’’ ഉറപ്പിക്കാനായി അയാള്‍ ഒന്നുകൂടി പറഞ്ഞു. നേഴ്‌സിങ്ങ് ഹോമിലെ അന്തേവാസികളും, പകലുറക്കവും വീട്ടുജോലികളും എല്ലാം കൂടി അവളെ വല്ലാതെ ഞെരുക്കുന്നു. അവളുടെ ഭാരങ്ങളെ പങ്കുവെയ്ക്കുവാന്‍ അയാള്‍ക്കു കഴിയുന്നില്ല. മനഃപൂര്‍വ്വമല്ലാത്ത അനാസ്ഥ. ഒരു പിടി അരി അടുപ്പേലിടാനോ, ഇത്തിരി പരിപ്പുകറിയാക്കാനോ പോയാല്‍, ഒന്നുകില്‍ അരി പായസവും, പരിപ്പ് സാമ്പാറോ ആകാറാണു പതിവ്. അവള്‍ സ്വയം ചിരിച്ചു പറയും. “”എനിക്കെരട്ടി ജോലിയുണ്ട ാക്കാതെ എവിടെയെങ്കിലും അടങ്ങിയിരിക്ക്.’’ അവള്‍ക്ക് താന്‍ അടുക്കളയില്‍ കയറുന്നതില്‍ താല്പര്യമില്ല. ഭര്‍ത്താവ് അടുക്കളയില്‍ കയറേണ്ട വനല്ലെന്ന് അവളുടെ ഉപബോധത്തില്‍ ഉറച്ചതാണ്. പിന്നെ അവളെ കരുതുന്നു എന്ന് കാണിക്കാന്‍ ഒന്ന് ഒപ്പം നില്‍ക്കുക. ചിക്കന്റെയും മീനിന്റെയും അരുകും മൂലയും ഒന്നു വെട്ടിക്കൊടുക്കുക. അവളുടെ മുഖം തെളിയുന്നതു കാണാം. കരുതലിനുവേണ്ട ിയുള്ള കൊതി. പിന്നെ പ്രായം. പിടിച്ചുനില്‍ക്കാനുള്ള ത്രാണി കുറയുന്നുവോ.... കിടക്കയില്‍ കത്തുന്ന പന്തത്തിനു പകരം പുകയുന്ന നനഞ്ഞ പന്തമോ...? അച്ചാച്ചന്റെ സ്‌നേഹത്തിനു കുറവില്ലെന്നുറപ്പു വരുത്തുക. ഒരു പ്രതിജ്ഞ പുതുക്കുന്നവനെപ്പോലെ അയാള്‍ സ്വയം പറഞ്ഞു “”ഞാനവളെ സ്‌നേഹിക്കുന്നു. കുടുംബം സ്വര്‍ക്ഷമാണെന്നൊരു തോന്നല്‍. ഈ സ്വര്‍ക്ഷത്തിലെ ദേവത അവളാണ്. അവളില്ലാത്ത സ്വര്ക്ഷം അപൂര്‍ണ്ണമാണ്.’’

കടയില്‍ സാമാന്യം തിരക്കുണ്ട ്. കൗണ്ട റില്‍ നിന്നും മലയാളം പത്രമെടുത്തൊന്നോടിച്ചു നോക്കി. തലക്കെട്ടുകള്‍ തന്നെ മനസ്സില്‍ അസ്വാസ്ഥ്യത്തിന്റെയും, ആശങ്കയുടെയും തിരമാലകള്‍ ഉയര്‍ത്തുന്നു. അവിടെ സമരങ്ങളും ഉപരോധങ്ങളുമാണ്. വെട്ടിനിരത്തലില്‍ പൊലിയുന്ന സ്വപ്നങ്ങള്‍. തിരഞ്ഞു പിടിച്ചുള്ള വെട്ടിനിരത്തല്‍. നീ എന്റെ പക്ഷത്തെങ്കില്‍ നീയാണു ശരി. കരിയോയിലില്‍ അഭിഷക്തനാകുന്നവന്റെ മുറിവേറ്റ അഭിമാനം ചോദിക്കുന്നു എന്തിന്? കാരണം, നീ എതിര്‍ചേരിയിലായിരുന്നു. ഇവിടെ ചേരികളാണ് ശരി. ഗുണ്ട കളാണ് നീതി പാലകര്‍. നീതി ഒളിവിലാണ്. ഏതു നേരവും ബലാല്‍ക്കാരം ചെയ്യപ്പെടുമെന്ന ഭയം. ഇഷ്ടമില്ലാത്തവരെയൊക്കെ ഉപരോധിക്കാന്‍ കൈക്കരുത്തിന്റെ രാഷ്ട്രീയം. അടുക്കളയില്‍ കറിക്കലത്തില്‍ പ്രാഥമികതകള്‍ നിറവേറ്റേണ്ട ിവരുന്ന അമ്മ പെങ്ങന്മാര്‍... അവര്‍ ഉപരോധത്തിലാണത്രേ.... പുറത്തിറങ്ങിയാല്‍ വാളുകള്‍ അവര്‍ക്കായി കാത്തിരിക്കുന്നു. ദൈവമേ.... എന്റെ നാട്.... അഭിമാനമായിരുന്നു... ഇപ്പോള്‍ ബദല്‍ ചിന്തിക്കുന്നവന്റെ തല. ക്ലാസ്സുമുറിയില്‍ പിഞ്ചു കുട്ടികള്‍ക്കു മുന്നില്‍ അറ്റു വീഴുന്ന തല.. സര്‍പ്പങ്ങള്‍ എരിതീയിലേക്ക് എറിയപ്പെടുന്നു. ഇതായിരുന്നുവോ വിപ്ലവരാഷ്ട്രീയം. ഇത് കൈക്കരുത്തിന്റെ ജനാധിപത്യമാണ്. ഉച്ചഭാഷിണിയിലെ പൊള്ളയായ ശബ്ദങ്ങളുടെ ജനാധിപത്യ ജല്പനങ്ങളാണ്.

ഓരോ ദിവസവും നാട് തന്നില്‍ നിന്നും അകന്നകന്നു പോകുന്നു. ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുന്നു. ഓരോ യാത്രയും ഓരോ അനിഷ്ടങ്ങളില്‍ കലാശിക്കുന്നു. ചുറ്റിനും ഉയരുന്ന തുറന്ന കൈകളിലേക്ക് വെയ്ക്കപ്പെടുന്ന ദക്ഷിണയുടെ മൂല്യം അനുസരിച്ച് അവര്‍ ചിരിക്കുന്നു. സ്‌നേഹം ദ്രവ്യങ്ങളാല്‍ തൂക്കപ്പെടുന്നു. മുന്തിയ ഹോട്ടലുകളിലെ ബാറിലേക്കവര്‍ ആനയിക്കുന്നു. അവിടെയും അവര്‍ ഒറ്റപ്പെട്ടവരാണ്. ധൃതിയില്‍ ക്ലാസ്സുകള്‍ ഒഴിയുന്നു. കാലും നാവും കുഴയുമ്പോള്‍ അവര്‍ പടിയിറങ്ങുന്നു. കൂടെ പഠിച്ചവരും, ഓര്‍മ്മയിലെ സൂക്ഷ്മ ചിത്രങ്ങളും മെല്ലെ മങ്ങുന്നു. ബന്ധുക്കള്‍ ആവശ്യങ്ങളുടെ നീണ്ട പട്ടികയും നിരത്തി തേമ്പിയ ചിരിയില്‍ സ്വാഗതം അരുളുന്നു. എല്ലാവരുടെയും ഉള്ള് അവരെ കൈവിട്ടുപോയി. അവരുടെ കുറ്റമായിരിക്കില്ല. ജീവിതം നീണ്ട പോരാട്ടത്തിന്റെയല്ലേ.... അവര്‍ക്ക് മൃദുലവികാരങ്ങള്‍ വരില്ല. അത് പ്രവാസിയുടെ ആശയാണ്. എടാ ജോസേ നിനക്ക് സുഖമാണോ.... എന്താ നിനക്കിനി ഇങ്ങു പോന്നുകൂടേ.... കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍. പക്ഷേ ആരും ചോദിക്കില്ല. അഥവാ ആരോടെങ്കിലും ഇവിടെ ഒരു വീട്.... പൂര്‍ത്തിയാക്കാന്‍ ഇടം കൊടുക്കാതവര്‍ വിലക്കും. “വേണ്ട .... ജോസേ നാടു മാറി ഇനി ഇങ്ങോട്ടു വരണ്ട . ഓടിപ്പോകാന്‍ ഇടമില്ലാത്തതുകൊണ്ട ് ഞങ്ങള്‍ പെട്ടു പോയതാ....’ ഈ നാടിനെന്താ പറ്റിയത്.... ഓരോ യാത്രയുടെയും പ്രഹരത്താല്‍ അടുത്ത യാത്രയുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടേ ഇരുന്നു. ഇനി എന്നാണാവോ ഇനി ഇങ്ങോട്ടില്ലെന്നു പറയുക. സിസിലി ശരിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. സ്ത്രീകള്‍ ദീര്‍ഘദര്‍ശികള്‍ ആണോ...? അല്ലെങ്കില്‍ പ്രകൃതിയുടെ ചില മുന്നറിയിപ്പുകള്‍ അവരില്‍ മുളയ്ക്കുന്നതാകാം. അവര്‍ മാതാക്കളല്ലേ.....

“”മീന്‍ എന്തെങ്കിലും....’’ ജോസ് കൗണ്ട റില്‍ വെറുതെ ചോദിച്ചു.

“”എന്താ ഇല്ലാത്തത്.... കിങ്ങ്, ബട്ടര്‍, പൊറുഗീസ്, മത്തി, സാമന്‍.... ഏതാ വേണ്ട ത്.’’ സ്റ്റെല്ല നീട്ടിപ്പരത്തി ഒന്നു ചിരിച്ചു. സിസിലിക്ക് ആ ചിരി ഒട്ടും പിടിച്ചില്ല. അവള്‍ മുഖം വെട്ടിച്ച് വേറെങ്ങോ നോക്കി. സ്റ്റെല്ലയെ ഒട്ടു മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളുടെ ആണുങ്ങളെ അവള്‍ ശൃംഗാരച്ചിരിയില്‍ വീഴ്ത്തി, ഓരോ സാധനത്തിനും പത്തും ഇരുപതും സെന്റ് കൂട്ടി അടിയ്ക്കും എന്നവര്‍ കണ്ടെ ത്തിയിരിക്കുന്നു. “അവിടെ ചെന്ന് അവടെ വായ് നോക്കി നില്‍ക്കും. അവള്‍ തോന്നിയ വിലയടിക്കും.’ പല വീടുകളിലും പരാതിയായിരുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക