Image

മമ്പറം ദിവാകരനു ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

Published on 22 February, 2019
മമ്പറം ദിവാകരനു ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22നു നടത്തുന്ന കണ്ണൂര്‍ മീറ്റ് 2019 ല്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ കെ പിസിസി എക്‌സിക്യുട്ടിവ് മെമ്പറും തലശേരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റുമായ മമ്പറം ദിവാകരനു കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഒ ഐ സി സി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി.

ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര, കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ: ബിജു ചാക്കോ, സെക്രട്ടറി എല്‍ദോസ് കുര്യാക്കോസ് വൈസ് പ്രസിഡന്റ് സിദ്ധീക്ക് അപ്പക്കന്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക