Image

മതപ്രഭാഷകനെതിരായ പീഡന കേസ്; പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാവ് ഹൈക്കോടതിയില്‍

Published on 22 February, 2019
മതപ്രഭാഷകനെതിരായ പീഡന കേസ്; പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാവ് ഹൈക്കോടതിയില്‍

മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് മാതാവ് പരാതിപ്പെട്ടു.മകളെ തന്റെ കൂടെ വിടണമെന്നാണ് മാതാവിന്റെ ആവശ്യം. മകളെ ഹാജരാക്കാന്‍ കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

പോക്‌സോ ചുമത്തിയ കേസില്‍ ഷെഫീഖ് ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഖാസിമിക്കായി പൊലീസ് ബംഗളൂരുവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഷെഫീഖ് ഖാസിമി ദീര്‍ഘനാളായി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.മാതാവിനെ ഭയന്നാണ് താന്‍ ഇത് പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി വനിതാ സി.ഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ഡോക്ടറോടും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചു. ബലാത്സംഗകുറ്റം ചുമത്തിയതിന് പിന്നാലെ ഷെഫീഖ് ഖാസിമി ഒളിവില്‍ പോവുകയായിരുന്നു.

മതപ്രഭാഷകനും പോപുലര്‍ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. വനിതാ സിഐയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.ആളൊഴിഞ്ഞ പ്രദേശത്തേക്ക് മനപ്പൂവര്‍വം പോപുലര്‍ ഫ്രണ്ട് പ്രചാരകനായ ഷഫീഖ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയും നടത്തിയിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇമാമിനെ വിദേശത്തേക്ക് കടത്താന്‍ പോപുലര്‍ ഫ്രണ്ട് ശക്തമായി ശ്രമിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക