Image

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ 'ചമയം 2019' ജൂലൈ 12ന് അരങ്ങേറും.

Published on 22 February, 2019
നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ 'ചമയം  2019' ജൂലൈ 12ന് അരങ്ങേറും.
അല്‍ കോബാര്‍: നവയുഗം കോബാര്‍ മേഖലകമ്മിറ്റിയുടെ കീഴിലുള്ള, റാക്ക ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷപരിപാടിയായ 'ചമയം  2019', ജൂലൈ മാസം 12ന് ദമ്മാമില്‍ സംഘടിപ്പിയ്ക്കാന്‍, റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

റാക്ക ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോന്‍ കുഞ്ഞച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ജി ഉത്ഘാടനം ചെയ്തു. കശ്മീരിലെ പുല്‍വാമയിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ധീരജവാന്മാര്‍ക്ക് കണ്‍വെന്‍ഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവയുഗം അല്‍കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, മേഖല പ്രസിഡന്റ് ബിജു വര്‍ക്കി എന്നിവര്‍ ആശംസപ്രസംഗം നടത്തി. കേന്ദ്രകമ്മിറ്റിഅംഗം ബിനുകുഞ്ഞു സംഘടനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ ബിജോയ് സ്വാഗതവും,  അന്‍സാരി  നന്ദിയും പറഞ്ഞു.

റാക്ക ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍ (പ്രസിഡന്റ്), കോശി ജോര്‍ജ്ജ്, അമല്‍ സേവ്യര്‍ (വൈസ് പ്രസിഡന്റ്), ബിനുകുഞ്ഞു (സെക്രെട്ടറി), ജിതേഷ്, അന്‍സാരി (ജോ:സെക്രെട്ടറി), ഷിബു കൃഷ്ണ (ട്രെഷറര്‍) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികള്‍.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ 'ചമയം  2019' ജൂലൈ 12ന് അരങ്ങേറും.നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ 'ചമയം  2019' ജൂലൈ 12ന് അരങ്ങേറും.നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ 'ചമയം  2019' ജൂലൈ 12ന് അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക