Image

കുവൈറ്റ്‌ മുന്‍ ദേശീയ ഫുട്‌ബാള്‍ താരം സമീര്‍ സഈദ്‌ കാറിടിച്ച്‌ മരിച്ചു

Published on 17 April, 2012
കുവൈറ്റ്‌ മുന്‍ ദേശീയ ഫുട്‌ബാള്‍ താരം സമീര്‍ സഈദ്‌ കാറിടിച്ച്‌ മരിച്ചു
കുവൈറ്റ്‌ സിറ്റി: കാറിടിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മുന്‍ ദേശീയ ഫുട്‌ബാളര്‍ ടീം ഗോള്‍കീപ്പര്‍ സമീര്‍ സഈദ്‌ (48) മരിച്ചു. വ്യാഴാഴ്‌ച ഖൈറാനില്‍ സുഹൃത്തിനൊപ്പം ജോഗ്‌ ചെയ്യുമ്പോഴാണ്‌ സഈദിനെ അതിമ വേഗതയിലെത്തിയ കാറിടിച്ചത്‌.

അപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം സഈദിനെ തിരിച്ചറിഞ്ഞിരുന്നു. തലച്ചോറിനും കരളിനും ഗുരുതരമായി പരിക്കേറ്റ സഈദിനെ ഉടന്‍ ആദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച വൈകീട്ട്‌ മരിക്കുകയായിരുന്നു. അപകടംവരുത്തിയ കാര്‍ െ്രെഡവര്‍ നിര്‍ത്താതെ പോയെങ്കിലും പിന്നീട്‌ പൊലീസില്‍ കീഴടങ്ങി. ആശുപത്രിക്ക്‌ പുറത്ത്‌ വെള്ളിയാഴ്‌ച മുതല്‍ സഈദിനുവേണ്ടി പ്രാര്‍ഥനകളുമായി ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
1984 മുതല്‍ 92 വരെ ദേശീയ ടീം ഗോള്‍കീപ്പറായിരുന്നു സമീര്‍ സഈദ്‌. 92 ലെ ഗള്‍ഫ്‌ കപ്പിലാണ്‌ സഈദ്‌ അവസാനമായി കുവൈത്ത്‌ ജഴ്‌സിയണിഞ്ഞത്‌. ഏറെ കാലം അല്‍ അറബി ക്‌ളബിന്‍െറ ഗോള്‍വലയും സഈദ്‌ കാത്തിട്ടുണ്ട്‌.
കുവൈറ്റ്‌ മുന്‍ ദേശീയ ഫുട്‌ബാള്‍ താരം സമീര്‍ സഈദ്‌ കാറിടിച്ച്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക