Image

ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായവുമായി യു.എ.ഇ

Published on 17 April, 2012
ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായവുമായി യു.എ.ഇ
അബൂദബി: ഊര്‍ജ മേഖലയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച്‌ യു.എ.ഇയില്‍നിന്ന്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൂടുതലായി നല്‍കും. ക്രൂഡ്‌ ഓയില്‍, വാതകം തുടങ്ങിയവയുടെ ക്വോട്ടയാണ്‌ വര്‍ധിപ്പിക്കുക.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണയും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്‌ അബ്ദുല്ല ബിന്‍ സായിദ്‌ ആല്‍ നഹ്യാനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്‌ ധാരണ.

നിക്ഷേപ മേഖലയില്‍ രണ്ടു രാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും. പരസ്‌പരം നിക്ഷേപം ആകര്‍ഷിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. ഇന്ത്യയില്‍ കൂടുതലായി നിക്ഷേപം നടത്താന്‍ യു.എ.ഇ കമ്പനികള്‍ക്ക്‌ താല്‍പര്യമുണ്ടെന്ന്‌ പറഞ്ഞ ശൈഖ്‌ അബ്ദുല്ല, ഇതിനുള്ള ചില തടസ്സങ്ങള്‍ ഇല്ലാതാക്കണമെന്ന്‌ ആവശ്യപ്പെട്ടു. വ്യോമയാന കരാര്‍ ഉടന്‍ ഒപ്പുവെക്കാന്‍ സൗകര്യപ്രദമായ തിയതി തീരുമാനിക്കേണ്ടതിന്‍െറ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. വ്യാപാര, വാണിജ്യ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ക്ക്‌ അടുത്തു തന്നെ വര്‍ക്കിങ്‌ ഗ്രൂപ്‌ രൂപവത്‌കരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക