Image

തിയറ്ററുകളെ പൂരപ്പറമ്‌ബാക്കി ദിലീപിന്റെ ബാലന്‍ വക്കീല്‍!

Published on 21 February, 2019
 തിയറ്ററുകളെ പൂരപ്പറമ്‌ബാക്കി ദിലീപിന്റെ ബാലന്‍ വക്കീല്‍!
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിനെത്തി. കമ്മാരസംഭവത്തിന്‌ ശേഷം ദിലീപ്‌ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ദിലീപ്‌-ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണിത്‌. ബി ഉണ്ണികൃഷ്‌ണന്‍ തന്നെയാണ്‌ സിനിമയുടെ രചന . ദിലീപ്‌ നായകനാവുമ്പോള്‍ മംമ്‌ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ്‌ നായികമാര്‍.

സുരാജ്‌ വെഞ്ഞാറമൂട്‌, അജു വര്‍ഗീസ്‌, സിദ്ദിഖ്‌ ഹരീഷ്‌ ഉത്തമന്‍, രഞ്‌ജി പണിക്കര്‍, ദിനേഷ്‌ പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ്‌ കുമാര്‍, സാജിദ്‌ യഹ്‌ യ, നന്ദന്‍ ഉണ്ണി, പ്രദീപ്‌ കോട്ടയം, ബീമന്‍ രഘു തുടങ്ങി വലിയ താരനിരയോടെയാണ്‌ ചിത്രം എത്തിയിരിക്കുന്നത്‌.

ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

കമ്മാരസംഭവം റിലീസിനെത്തി ഒരു വര്‍ഷത്തിനടുത്ത്‌ ഗ്യാപ്പിലാണ്‌ മറ്റൊരു ദിലീപ്‌ ചിത്രം റിലീസിനെത്തുന്നത്‌. കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ്‌ കോടതിസമക്ഷം ബാലന്‍ വക്കീല്‍ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌.

ബാലകൃഷ്‌ണന്‍ എന്ന വിക്കനായ വക്കീലായാണ്‌  ദിലീപ്‌, ചിത്രത്തില്‍ അവതരിക്കുന്നത്‌.

ഹാസ്യ രംഗങ്ങള്‍ക്ക്‌ തന്റേതായ ശൈലി കൊണ്ട്‌ നടക്കുന്ന  ദിലീപിന്‌ മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളില്‍ ഒന്നാണിതെന്ന്‌ സംവിധായകന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

 ദിലീപ്‌ - മംമ്‌ത മോഹന്‍ദാസ്‌ കൂട്ടുകെട്ടില്‍ വീണ്ടുമെത്തുന്ന സിനിമ ആയതിനാല്‍ കോടതിസമക്ഷം ബാലന്‍ വക്കീല്‍ വിജയ സാധ്യതയാണ്‌ സൂചിപ്പിക്കുന്നത്‌.


ദിലീപിന്റെ ഫസ്റ്റ്‌ എന്‍ട്രി മാസ്‌ ആയിരുന്നെന്നാണ്‌ പ്രേക്ഷകര്‍ പറയുന്നത്‌.
Join WhatsApp News
Me2 2019-02-24 06:14:01
Boycott him and his stooges -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക