Image

അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം ജേതാക്കള്‍

Published on 19 February, 2019
അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം ജേതാക്കള്‍

അബുദാബി: മാര്‍ത്തോമ്മ യുവജനസഖ്യം യുഎഇ സെന്റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അബുദാബി മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കളായി. അല്‍ ഐന്‍ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

റാസ് അല്‍ ഖൈമ അല്‍ ബാത്തിയ വില്ലേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ദുബായ്, ഷാര്‍ജ, ഫുജൈറ , അല്‍ ഐന്‍ , അബുദാബി , റാസ് അല്‍ ഖൈമ എന്നീ യുവജനസഖ്യം ടീമുകള്‍ ടൂര്‍ണമെന്റ്റില്‍ മത്സരിച്ചു. 

ക്രിസ്റ്റിന്‍ മാത്യു , അബുദാബി ( മാന്‍ ഓഫ് ദി മാച്ച് ) , സാജന്‍ ശാമുവേല്‍, അല്‍ ഐന്‍ ( മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് & മികച്ച ബൗളര്‍ ), സോനു, അല്‍ ഐന്‍ ( മികച്ച ബാറ്റ്‌സ്മാന്‍ ) എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 

സെന്റര്‍ പ്രസിഡന്റ് റവ. ബിജു സി.പി , വൈസ് പ്രസിഡന്റ് നിരന്‍ എബ്രഹാം , സെക്രട്ടറി സെറിന്‍ തോമസ്, വനിതാ സെക്രട്ടറി ലിബി , ജോയിന്റ് സെക്രട്ടറി ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക