Image

കാലിക്കറ്റ് ലൈവ് എക്‌സ്പ്രസ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു

Published on 18 February, 2019
കാലിക്കറ്റ് ലൈവ് എക്‌സ്പ്രസ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു

കുവൈത്ത്: കാലിക്കറ്റ് ലൈവ് എക്‌സ്പ്രസ് റസ്റ്ററന്റ് കുവൈത്തിലെ മെഹ്ബൂലയില്‍ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി,ഗായകന്‍ താജുദീന്‍ വടകര , സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. 

ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ചു റസ്റ്ററന്റ് ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ നാസ്സര്‍ പട്ടാമ്പി, മാനേജിംഗ് പാര്‍ട്ടണര്‍ കുറുനോട് റാഷിദ്, മാനേജര്‍ പ്രമോദ് കുമാര്‍, കെ എം സി സി പ്രസിഡന്റ് ഷെറഫുദ്ധിന്‍ കണ്ണേത്ത് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . ഇന്തോ അറബ് മ്യൂസിക്കല്‍ അക്കാദമിയുടെ ലൈവ് ഓര്‍ക്കസ്ട്രയും താജുദ്ദീന്‍ വടകരയുടെ മെഹ്ഫിലും ചടങ്ങിന് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക