Image

ഫ്രറ്റേര്‍ണിറ്റി ഫെസ്റ്റ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ വെബ് പോര്‍ട്ടല്‍ ലോഞ്ചു ചെയ്തു

Published on 18 February, 2019
ഫ്രറ്റേര്‍ണിറ്റി ഫെസ്റ്റ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ വെബ് പോര്‍ട്ടല്‍ ലോഞ്ചു ചെയ്തു

ജിദ്ദ : സൗഹൃദം ആഘോഷിക്കുക എന്ന പേരില്‍ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേര്‍ണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ വെബ് പോര്‍ട്ടല്‍ ലോഞ്ചു ചെയ്തു . 

സമകാലികം , ഇന്ത്യന്‍ ചരിത്രം , സാഹിത്യം , സ്‌പോര്‍ട്‌സ് തുടങ്ങിയ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ക്വിസ് മത്സരം ഫെബ്രുവരി പതിനേഴു മുതല്‍ ഇരുപത്തിയേഴു വരെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നടക്കും .

പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് .മത്സര വിജയികള്‍ക്ക് ഫ്രറ്റേര്‍ണിറ്റി ഫെസ്റ്റിന്റെ മാര്‍ച്ച് ഒന്നിന് നടക്കുന്ന മെഗാ പ്രോഗ്രാമില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ് നിര്‍വഹിച്ചു . ഉമ്മര്‍ മുഖ്താര്‍ ഓണ്‍ലൈന്‍ ക്വിസ് പോര്‍ട്ടല്‍ പരിചയപ്പെടുത്തി . ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ സെക്രട്ടറി സാദിഖ് വഴിപ്പാറ സംസാരിച്ചു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി , ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ റീജിയണല്‍ കമ്മിറ്റി അംഗം മുബഷിര്‍, ശാഹുല്‍ ഹമീദ് ചേലക്കര ,ശാഹുല്‍ ഹമീദ് മേടപ്പില്‍ , സി വി അഷ്‌റഫ് ,റാഫി ബീമാപള്ളി ,റിയാസ് ഇ എം ,ഇബ്രാഹിം മങ്കട , റഷീദ് കൂട്ടിലങ്ങാടി ,സാക്കിര്‍ബാഖവി , അന്‍സാജ് തുടങ്ങിയവ സന്നിഹിതരായിരുന്നു . 

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക