Image

ഏ.ആര്‍ നഗര്‍.കോം വെബ്‌സൈറ്റ് നിയമസഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 18 February, 2019
ഏ.ആര്‍ നഗര്‍.കോം വെബ്‌സൈറ്റ് നിയമസഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.
ദുബായ്: അബ്ദുറഹിമാന്‍ നഗര്‍ പ്രവാസി കൂട്ടായ്മയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ബഹു. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  യു ഏ ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ വെബ്‌സൈറ്റില്‍ അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ ചരിത്രം, പൊതുവിവരങ്ങള്‍, പ്രവാസി ഡയറക്ടറി, ജോബ് സെല്‍ , പ്രധാന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍, പിക്ച്ചര്‍ ഗ്യാലറി എന്നിവ ഉള്‍പ്പെട്ടതാണ്.

വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന അബ്ദുറഹിമാന്‍ നഗറില്‍ നിന്നുള്ള പ്രവാസികള്‍ www.arnagar.com എന്ന ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പരസ്പരം അറിയാനും അറിയിക്കാനും ഉപകാരപ്രദമായിരിക്കും. കൂടാതെ തൊഴില്‍  അവസരങ്ങളെ കുറിച്ചു അറിയുന്നതിനും പ്രാപ്തരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും ജോബ് സെല്ലില്‍ സൗജന്യമായി രജിസ്റ്റര്‍  ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അറിയിച്ചു.

ദുബായ് മുശ്‌രിഫ് പാര്‍ക്കില്‍  ഏര്‍പ്പെടുത്തിയ പ്രത്യക ചടങ്ങില്‍ കൂട്ടായ്മ  ചെയര്‍മാന്‍ അസൈനാര്‍ പി.എം., കണ്‍വീനര്‍ ഉനൈസ് തൊട്ടിയില്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ പട്ടാളത്തില്‍, നൗഫല്‍ എ.പി., മുഹമ്മദ് അഫ്‌സല്‍ പി.എം. (വെബ് ഡവലപ്പര്‍), അബ്ദുല്‍ കരീം ചെമ്പകത്ത്, ഷാഫി കാവുങ്ങല്‍, സി. എം. ബഷീര്‍, സൈതലവി ചോലക്കാന്‍, റഷീദ് കള്ളിയത്ത്, നാസര്‍ പുകയൂര്‍, എന്നിവര്‍ സംബന്ധിച്ചു.

ഏ.ആര്‍ നഗര്‍.കോം വെബ്‌സൈറ്റ് നിയമസഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക