Image

ഒരു മഴ തോര്‍ന്ന നേരത്ത് (ജോജു വൈലത്തൂര്‍)

Published on 17 February, 2019
ഒരു മഴ തോര്‍ന്ന നേരത്ത് (ജോജു വൈലത്തൂര്‍)
ചേര്‍ത്ത വിരലുകള്‍
കോര്‍ത്ത കാലമായ്
നിന്റെ വഴികളില്‍
കാത്തു നില്‍ക്കുന്നു

നിറയൗവനങ്ങളില്‍ നാം
വസന്തമായ് അണയുന്നു
പ്രണയ താഴ് വരകള്‍
പൂത്തുനില്‍ക്കുന്നു
നഗരമറിയാ വിരഹമകലുന്നു
പ്രണയമെരിയുന്നു

ചേര്‍ത്തു നിന്നെ ഞാന്‍
എന്നിലെ പ്രണയ ഗാനമായ്
പൂത്തുനില്‍ക്കുന്ന
എന്റെ ചില്ലയില്‍...

നിറ മിഴികളില്‍ നാം..
സ്വപ്നമായുണരുന്നു
കാത്തു നിന്ന കലാമെപ്പോള്‍
ചേര്‍ത്തു നിര്‍ത്തുന്നൂ
മൊഴികളില്ലാ പ്രണയമകലുന്നു
മിഴികളെരിയുന്നൂ...

ചേര്‍ത്ത വിരലുകള്‍
കോര്‍ത്ത കാലമായ്
നിന്റെ വഴികളില്‍
കാത്തു നില്‍ക്കുന്നു

"കൂട്ടുകാരന്‍ അനിലിന്റെ പ്രണയാര്‍ദ്രമായ വരികളും
പതിവ് പ്രണയ ഗാനലാപന രീതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ശൈലിയുമായി ജോ പീറ്ററിന്റെ ആലാപനവും
അതിലെല്ലാം ഉപരി
എലോയ് ചേട്ടന്‍ ഗിറ്റാറില്‍ തീര്‍ത്ത വിസ്മയവും
ഈ ഗാനത്തെ ഹൃദയത്തിലേറ്റുന്നു..."

http://www.youtube.com/lishas
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക