Image

പീഡനക്കേസിലെ പ്രതി ജയിലില്‍ ഓടിരക്ഷപെട്ടു

Published on 05 July, 2011
പീഡനക്കേസിലെ പ്രതി ജയിലില്‍ ഓടിരക്ഷപെട്ടു
തിരുവനന്തപുരം: സ്ത്രീപിഡന കേസില്‍ രണ്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതി ജയിലില്‍ നിന്ന് ഓടി രക്ഷപെട്ടു. രാവിലെ 11.30 ഓടെയാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന പീരുമേട് സ്വദേശി മണിക്കുട്ടനെന്നയാളാണ് രക്ഷപെട്ടത്. മറ്റു തടവുകാര്‍ക്കൊപ്പം കൃഷിപ്പണിക്കായി മണിക്കുട്ടനെയും കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇയാളെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമം തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക