Image

41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല, നടി പ്രിയാ വാര്യര്‍ പറയുന്നു

Published on 16 February, 2019
41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല, നടി പ്രിയാ വാര്യര്‍ പറയുന്നു

കോഴിക്കോട്: യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ പി വാര്യര്‍...

ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിക്ക് 41 ദിവസം വ്രതമെടുക്കണമെന്നും, 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും അഭിപ്രായപ്പെട്ട പ്രിയാ, തുല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്ബ് പരിഹരിക്കേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല എന്നതാണ് പ്രിയയുടെ നിലപാട്. ആര്‍ത്തവം അശുദ്ധമാണ് എന്നാണ് പ്രിയ വാര്യരുടെ വാദം.

അതേസമയം, പ്രിയ വാര്യരുടെ അഭിപ്രായം സോഷ്യല്‍ മിഡിയ ഏറ്റെടുത്തുകഴിഞ്ഞു. പിന്തുണയ്ക്കുന്നവരേക്കാള്‍ വിമര്‍ശകര്‍ തന്നെയാണ് ഏറെയും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക