Image

ദുരന്തങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടത് പ്രബുദ്ധകേരളത്തിന്റെ ധാര്‍മികബാധ്യത: നവയുഗം.

Published on 15 February, 2019
ദുരന്തങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടത് പ്രബുദ്ധകേരളത്തിന്റെ ധാര്‍മികബാധ്യത: നവയുഗം.

നവയുഗം സംഘടനാകമ്മിറ്റിയുടെ ലോകസഭ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 

ദമ്മാം: ഇടതുപക്ഷ പുരോഗമനജനാധിപത്യകക്ഷികള്‍ക്ക് നിര്‍ണ്ണായകസ്വാധീനമുള്ള സര്‍ക്കാര്‍ ആകും അടുത്ത ലോകസഭാ ലോകസഭാ തെരെഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ അധികാരത്തില്‍ വരികയെന്ന്, നവയുഗം സാംസ്‌ക്കാരികവേദി ലോകസഭാ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

രാജ്യത്തിനും കേരളത്തിനും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ബി ജെ പി എന്ന വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, പകരം നാം എന്താണ് തിരഞ്ഞെടുക്കുന്നത് എന്നതും  തുല്യ പ്രാധാന്യമുള്ളതാണ്. സാമ്പത്തികനയങ്ങളിലും, കോര്‍പ്പറേറ്റ് പ്രീണനത്തിലും, അഴിമതിയിലും, മൃദുഹിന്ദുത്വ സമീപനങ്ങളിലും കോണ്‍ഗ്രസ്സിന്റെ നിലപാട് ബി.ജെ.പിയുടെതില്‍ നിന്നും വ്യത്യാസമില്ല. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാരും, കൊണ്‌ഗ്രെസ്സ് ഒറ്റയ്ക്ക് ഭരിച്ചരണ്ടാം യു.പി.എ സര്‍ക്കാരും  തമ്മിലുള്ള വ്യത്യാസം ഇന്ത്യയിലെ ജനങ്ങള്‍ കണ്ടതാണ്.
കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. വിമോചന സമരം എന്ന പ്രതിവിപ്ലവത്തിനു ശേഷം കേരളത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ജാതിമത സംഘടനകളുടെ വലതുപക്ഷ ഇടപെടലുകളെ വെല്ലുവിളിച്ചിട്ടില്ല. ഇപ്പോള്‍ 5 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഗവണ്‍മെന്റും, രാഷ്ട്രീയ മുന്നണിയും ധീരമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. വോട്ട് നഷ്ടപ്പെട്ടാലും വേണ്ടില്ല, വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല എന്നുറക്കെ പറയുകയും, നവോത്ഥാനം ഒരു ചര്‍ച്ചാ വിഷയമായി ഉയര്‍ത്തി കൊണ്ടുവരുകയും, ഭരണഘടനയെ ഉയര്‍ത്തി പിടിക്കുകയും ചെയ്തിരിക്കുന്നു. ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും, കോണ്‍ഗ്രസ്സിന്റെ ഒത്തുത്തീര്‍പ്പ് മൃദുവര്‍ഗ്ഗീയ രാഷ്ട്രീയത്തേയും അല്ല മലയാളി ആഗ്രഹിക്കുന്നത് എന്ന് ഉറക്കെ പറയാനുള്ള സുവര്‍ണ്ണാവസരമാണിത്.
കേരളത്തെ ഒന്നിനു പിറകെ ഒന്നായി ഇതുവരെ കാണാത്ത വിധത്തിലുള്ള ദുരന്തങ്ങള്‍ വിഴുങ്ങിയപ്പോഴും, കാര്യക്ഷമമായി ജനങ്ങളോടൊപ്പം നിലകൊണ്ട ഒരു ഗവണ്‍മെന്റിനെ, അതിന്റെ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കാന്‍, ഈ നാട്ടിലെ ഒരോ ജനാധിപത്യവിശ്വാസിക്കും ബാധ്യതയുണ്ടെന്നും, പ്രമേയത്തിലൂടെ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു...

ലോകസഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിയ്ക്കുന്നതിനായി, നവയുഗം സംഘടന കണ്‍വെന്‍ഷന്‍ ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ ചേര്‍ന്നു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി സത്യന്‍ മൊകേരി ടെലികോണ്‍ഫറന്‍സിലൂടെ ഉത്ഘാടനം ചെയ്തു.

നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍ സംഘടനാ റിപ്പോര്‍ട്ടും, ബെന്‍സി മോഹന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇടതു മുന്നണിയുടെ ഭരണ നേട്ടങ്ങള്‍, പ്രവാസി സമൂഹത്തിനു കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദധതികള്‍, ബി ജെ പി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങങ്ങളും, വര്‍ഗീയ ഇടപെടലുകളും, ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരും ഇടതുമുന്നണിയും എടുത്ത നിലപാടുകള്‍  തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങള്‍ വിശദീകരിക്കുകയുണ്ടായി.  

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, ഉണ്ണി പൂചെടിയില്‍, രതീഷ് രാമചന്ദ്രന്‍ , ജയചന്ദ്രന്‍ , അരുണ്‍ ചാത്തന്നൂര്‍, ഷിബു കുമാര്‍, മിനി ഷാജി , ഗോപകുമാര്‍ , സനു മഠത്തില്‍ , രതീഷ് , ഷാജി മതിലകം, അബ്ദുല്‍ കലാം   എന്നിവര്‍ പങ്കെടുത്തു.

അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കേണ്ടത്തിന്റെ അനിവാര്യത, നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ  വിശദീകരിച്ചു . നവയുഗം സാംസ്‌കാരിക വേദിയുടെ മുഴുവന്‍ ശേഷിയും ഉപയോഗിച്ചു ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളെ വിജയിപ്പിയ്ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

ഇരുപതു ലോകസഭ മണ്ഡലങ്ങളിലെയും, നവയുഗം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും, യോഗങ്ങള്‍ വിളിക്കുന്നതിനും ,തെര്ടഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകൊപിപ്പിക്കുന്നതിനുമായി, കേരളത്തിലെ ലോകസഭ മണ്ഡലങ്ങള്‍ അടിസ്ഥാനപ്പെടുത്തി, 20 തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍, നവയുഗം കേന്ദ്രനേതാക്കളായ  ഷാജി മതിലകം ജനറല്‍ കണ്‍വീനറും, ഉണ്ണി പൂചെടിയില്‍ ചെയര്‍മാനുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 51 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍, ഓരോ ലോകസഭ മണ്ഡലത്തിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചുമതലക്കാരെയും തീരുമാനിച്ചു . 

പ്രവാസലോകത്ത് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കാനും, വിവിധ പ്രദേശങ്ങളില്‍ പൊതുയോഗങ്ങളും, കുടുംബസദസ്സുകളും വിളിച്ചു ചേര്‍ക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

17 അംഗങ്ങള്‍ അടങ്ങുന്ന നവയുഗം സംഘടന കോര്‍ഡിനേഷന്‍ കമ്മിറ്റിയും കണ്‍വെന്‍ഷന്‍ രൂപീകരിച്ചു. നവയുഗം സംഘന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി, നവയുഗം സാംസ്‌കാരികവേദി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയെ തെരഞ്ഞെടുത്തു

ദുരന്തങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടത് പ്രബുദ്ധകേരളത്തിന്റെ ധാര്‍മികബാധ്യത: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക