തിരുവനന്തപുരം:
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള ജൂറിയെ പ്രഖ്യാപിച്ചു. 2018ലെ കേരള
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ചാണ്
ഉത്തരവായിരിക്കുന്നത്.
സംവിധായകന്‍ കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും, ഡോ. പി.കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്.ചലച്ചിത്ര താരം നവ്യ നായര്‍ ജൂറി അംഗമാണ്
ഷെറി
ഗോവിന്ദന്‍, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെ.ജി. ജയന്‍,
മോഹന്‍ദാസ്, വിജയകൃഷ്‌ണന്‍, ബിജു സുകുമാരന്‍, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി
ഇഗ്‌നേഷ്യസ്), എന്നിവരാണ് സിനിമാ വിഭാഗത്തിലെ മറ്റ് അംഗങ്ങള്‍.ഡോ.
ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍.
ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു
അംഗമാണ്.