റിയാദ്: പ്രവാസി മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ റിയാദിലെത്തി.
പത്തു ദിവസത്തോളം സൗദി അറേബ്യയിലുണ്ടാകുന്ന കമാല്‍ പാഷ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ പി എംഎഫ് പരിപാടികളിലും പങ്കെടുക്കും. മക്കയില്‍ ഉംറ തീര്‍ത്ഥാടനം കൂടി നിര്‍വഹിക്കുന്ന കമല്‍ പാഷ കുടുംബ സമേതമാണ് റിയാദില്‍ എത്തിയിട്ടുള്ളത്. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ പിഎംഎഫ് പ്രവര്‍ത്തകര്‍ സമുചിതമായ സ്വീകരണം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍