Image

മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പത്താമത് സൗജന്യ മെഡിക്കല്‍ ക്യാന്പ്

Published on 14 February, 2019
മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പത്താമത് സൗജന്യ മെഡിക്കല്‍ ക്യാന്പ്

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയിലെ മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പത്താമത് സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 വെള്ളിയാഴ്ച അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന ക്യാന്പിനു ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഓണ്‍കോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, കാര്‍ഡിയോളജി, ഓര്‍ത്തോ, ഗ്യാസ്‌ട്രോളജി, ഇഎന്‍ടി., ഒഫ്താല്‍മോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം, കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഇന്ത്യന്‍ ദന്തിസ്റ്റ് അലയന്‍സ് എന്നിവയുടെ സഹകരണത്തോടു കൂടി ക്രമീകരിച്ചിരിക്കുന്ന ക്യാന്പില്‍ സൗജന്യമായി ഇസിജി., അള്‍ട്രാസൗണ്ട് സ്‌കാന്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗനിര്‍ണയ പരിശോധന എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 66396204, 97500383, 60971071 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക