Image

വാലന്റൈന്‍സ്‌ ഡേയിലെ ആത്മീയത (ഡോ. മാത്യു ജോയിസ്, ഒഹായോ)

Published on 12 February, 2019
വാലന്റൈന്‍സ്‌ ഡേയിലെ ആത്മീയത (ഡോ. മാത്യു ജോയിസ്, ഒഹായോ)
ദാ, വീണ്ടും വാലന്റൈന്‍സ്‌ ഡേ വന്നണഞ്ഞിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 14 ന് സ്‌നേഹിക്കുന്നവരെ, തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു ദിനമായി പ്രചുരപ്രചാരം വന്നുകൊണ്ടിരിക്കയാണ്. ഇതിനെ സെന്റ് വാലന്റൈസ്‌ഡേ എന്നും ഫീസ്റ്റ് ഒഫ് സെയിന്റ് വാലന്റൈന്‍ എന്നൊക്കെ പല രാജ്യങ്ങളും പറഞ്ഞാഘോഷിക്കുന്നതിനാല്‍ ദിവ്യ പ്രേമവും , പ്രണയവും സമന്വയിപ്പിക്കുന്നതിനു പിന്നില്‍ സ്വല്പം ആത്മീയതയുടെ പരിവേഷവും ഉണ്ടെന്നതാണ് വാസ്തവം. പ്രേമവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ സുന്ദരങ്ങളായ ഗ്രീറ്റിംങ്ങ് കാര്‍ഡുകളും ഗിഫ്റ്റുകളും, ചോക്കളേറ്റും കൈമാറുകയും, ചില സ്ഥലങ്ങളില്‍ പ്രത്യേക ആരാധനയും പ്രാര്‍ത്ഥനകളും മാത്രമല്ല അന്നേദിവസം അനവധി ഡേറ്റിംങ്ങും, വിവാഹങ്ങള്‍ വരെ നടക്കുന്നു. വെസ്റ്റേണ്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചുകള്‍ ഫെബ്രുവരി 14 നും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകള്‍ ജൂലൈ 6 നും പ്രത്യേകമായി ഈ ദിനം ആഘോഷിക്കാറുണ്ട്. ഹൃദയത്തിന്റെ ആകൃതിയിലുള്ള സമ്മാനപ്പായ്ക്കറ്റുകളും. ചിറകുള്ള രണ്ടു കമിതാക്കളുടെ ചിത്രമോ രൂപമോ ആലേഖനം ചെയ്ത് ലഭിച്ചാണ് അന്യോന്യം തങ്ങളുടെ ഹൃദയത്തിന്റെ കവാടം തുറന്നുകൊടുത്ത പ്രതീതി ജനിപ്പിക്കുന്നുണ്ടാവാം. പരമ്പരാഗതമായി ഒരു പുരുഷന്‍, അവനിഷ്ഠപ്പെടുന്ന ഒരു വനിതയ്ക്കുമുമ്പില്‍ തന്റെ പ്രേമം വെളിപ്പെടുത്തി, തങ്ങളുടെ പ്രേമത്തെ അംഗീകരിച്ച് പ്രകടമാക്കുന്ന ദിവസമാണിത്.

ക്രൈസ്തവ വിശ്വാസപ്രകാരം പ്രേമവും വിവാഹവും ദൈവം മനുഷ്യന് നല്കിയ ഏറ്റവും മനോഹരമായ സമ്മാനമാണ്. ആദ്യ പുരുഷനായ ആദാമിനോടും ആദ്യ സ്ത്രീയായ ഹവ്വായോടും അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവം പറഞ്ഞു. അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടുപറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും. (ഉല്‍പ്പത്തി 2:24)

മറ്റ് ഏതു മാനുഷ്യ പ്രാധാന്യമുള്ള സ്ഥാപനങ്ങളേയും നിലവില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ആദ്യമായി ദൈവം അനുഗ്രഹിച്ച് നല്കിയ വരദാനങ്ങളായിരുന്നു പ്രേമവും വിവാഹവും മനുഷ്യന്‍ ഈ ഭൂമിയില്‍ ഉരുവായ യുഗം മുതലെ ഇതി പടുത്തയര്‍ത്തിയതാണ് മാനവ സംസ്കാരമെന്ന് പറയാം. ഏഷ്യയിലെയും, ആഫ്രിക്കയിലെയും, യൂറോപ്പിലെയും, ആസ്‌ട്രേലിയയിലെയും, അമേരിക്കന്‍ ഭൂഖണ്ടങ്ങളിലെയും അന്റാര്‍ട്ടിക്കയിലെയുമൊക്കെ ആദ്യകാല സംസ്ക്കാരത്തിന്റെ അടിത്തറ ഈ പവിത്ര ബന്ധത്തി ഉപവിഷ്ടമായിരുന്നുവെന്ന് സംശയമില്ലതാനും. മൃഗങ്ങളെപ്പോലെ അന്യോന്യം ആകര്‍ഷിക്കപ്പെടുവാനും, നൈമിഷിക സുഖത്തിലെ ഇണചേരലിനും അപ്പുറും, മനുഷ്യന് വിവേകവും, അടക്കാനാവാത്ത പ്രേമവും ഉത്ക്കടമായ ആത്മീയ കെട്ടുറപ്പും തന്റെ വൈവാഹിക ജീവിതത്തി
ല്‍ അനുഭവിക്കാനുള്ള ആത്മീയ ചൈതന്യം മനുഷ്യനില്‍ നിറഞ്ഞുനിന്നിരുന്നു. അന്യോന്യമുള്ള തീവ്രമായ ആകര്‍ഷണത്തിലും അലിഞ്ഞുചേരലിലും ദൈവം പുരുഷനിലും സ്ത്രീയിലും സമൃദ്ധിയായി നല്കിയ പ്രേമസ്‌നേഹങ്ങളുടെ നിര്‍വൃതിയുടെ സാക്ഷാത്കാരമാണ് ‘ഒരു ശരീരം’ (ഛില ളഹലവെ) ആയിത്തീരുമെന്ന ആത്മീയത തന്നെ.

നോര്‍വ്വേ, സ്വീഡന്‍, ഡെന്മാര്‍ക്ക് തുടങ്ങിയ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളി
ല്‍ 1990 കളി സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചതിനു പിന്നാലെ, അവിടെയൊക്കെ നടമാടിയ കുടുംബഛിദ്രതകളും അരാജകത്വവും മറക്കാവുന്നതല്ല. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമെന്ന സങ്കല്പത്തിന് സ്ഥാനമില്ലാതായി. പുരുഷനും പുരുഷനും, സ്ത്രീയും, സ്ത്രീയും ഇണകളെപ്പോലെ ജീവിക്കാനേ, അല്ലെങ്കില്‍ ഒറ്റയായോ ജീവിതം തുടര്‍ന്നു. വിവാഹജീവിതത്തിനകത്തല്ലാതെയാണ് 80% ലധികം കുട്ടികള്‍ പിറന്നുകൊണ്ടിരുന്നത്. നിലനിന്നിരുന്ന പുരാതന പാരമ്പര്യ ആചാര രീതികളെയും സംസ്ക്കാരത്തെയും വെല്ലുവിളിച്ചതിന്റെ പ്രത്യാഘാതത്തിന് ഇന്നു കാണാന്‍ കഴിയുന്ന ഉത്തമ ഉദാഹരണങ്ങളിലൊന്നാണിത്.

ഇന്നും വിവാഹം എന്നത് അനാവശ്യമായ ഒരു ആചാരമാണെന്ന് വിശ്വസിക്കയും വാദിക്കയും ചെയ്യുന്ന നാസ്തികരുണ്ട്. ബൈബിളി
ല്‍ പോലും ആദിമ കാലത്ത് സ്വവര്‍ഗ്ഗാനുരാഗവും സ്വര്‍ഗ്ഗഭോഗവും നടന്നതായി സോദോം ഗോമോറ എന്ന നശിച്ചുപോയ സ്ഥലങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പുരാതന ഗ്രീസും റോമാനഗരങ്ങളും അന്നത്തെ സംസ്കാരങ്ങളും നാമാവശേഷമായി പോയതിന്റെ പിന്നിലും ഇതേ ചരിത്രങ്ങള്‍ മാത്രമാണുള്ളത്. എന്നിരുന്നാലും ഇതുപോലെയുള്ള രതിവൈകൃതങ്ങള്‍ നടമാടിയിരുന്ന കാലത്തും വിവാഹജീവിതമെന്നതിന്റെ പവിത്രതയും മറുവശത്ത് കാത്തു സൂക്ഷിക്കുന്നുണ്ടായിരിരുന്നുവെന്നത് ഓര്‍ത്തിരിക്കേണ്ടതാണ്. ഇന്ന് ഗേയും ലെസ്ബിയനും ഗേമാരേജ്യുകളും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പുരുഷ സ്ത്രീ സംഗമമെന്ന വിവാഹജീവിതത്തിന് പ്രാധാന്യം കുറഞ്ഞതായിരിക്കണം. കുട്ടികളുടെ ജനനനിരക്കുപോലും പൊതുവേ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

വിവാഹജീവിതത്തിന്റെ പ്രസക്തി ആത്മീയാംശങ്ങളോടെ നിലനിര്‍ത്തേണ്ടത് ഏത് സമൂഹത്തിന്റെയും നിലനില്പിനും സന്തുലിതാവസ്ഥയ്ക്കും അത്യന്താപേക്ഷിതമാണ്. ഭര്‍ത്താവിനെ അവന്റെ ഭാര്യ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍, അവന്‍ സ്വന്തം കഴിവിലും പ്രവര്‍ത്തനങ്ങളിലും അഭിമാനത്തോടെ മുന്നേറുന്നു. അതേപോലെതന്നെ ഭാര്യയും ജീവിതത്തി വിജയം വരിക്കുന്നതിന് ഭര്‍ത്താവിന്റെ സഹകരണവും സ്‌നേഹവും അവളെ ഉത്തേജിപ്പിക്കണം. അങ്ങനെയുള്ളവരുടെ കുടുംബങ്ങളി നല്ല കുട്ടികളെ വളര്‍ത്താനാവും, നിയമപരിധിക്കുള്ളി ആനന്ദം കണ്ടെത്താനാവും, പണം ബുദ്ധിപൂര്‍വ്വം സമ്പാദിക്കാനും സ്വരൂപിക്കാനും സാധിക്കും.

പുരുഷന് സ്ത്രീയെ ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീയെ പരിരക്ഷിക്കുന്നതിലും സുദൃഢമായ ബന്ധം നിലനിര്‍ത്തുന്നതിനും, സമൂഹത്തിന്റെ ഉന്നമനത്തിനും ആ ബന്ധം സഹായകരമാക്കുന്നതും. പുരുഷനെപ്പോലെതന്നെ, സ്ത്രീയും അവളുടെ എല്ലാകാര്യങ്ങളിലും ഒരു പുരുഷനെ അവള്‍ എന്നും കാക്ഷിക്കുന്നു. അതി പ്രേമവും സഹായവും പരിരക്ഷയും എല്ലാമുണ്ടായിരിക്കണം. അങ്ങനെ രണ്ടു ഹൃദയങ്ങളുടെ അടുത്ത ബന്ധമാണ് അവരുടെ ജീവിത വിജയത്തിന്റെ രഹസ്യവും.

വാലന്റൈന്‍സ് ഡേ സ്‌നേഹ പ്രകടനത്തിന്റെ ദിവസമാണ്. കാമുകനും കാമുകിയിലും ഒതുങ്ങി നില്‌ക്കേണ്ട ഒരു ദിവസമല്ലിത്. എന്നാ പുരുഷന്റെയും സ്ത്രീയുടേയും ശ്രേഷ്ഠമായ സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും പ്രണയത്തിന്റെയും പരമശ്രേണിയി
ല്‍ എത്തി നില്ക്കുന്നത് ഉത്ക്കഠമായ സ്‌നേഹം നിറഞ്ഞുനില്ക്കുന്ന ദാമ്പത്യജീവിതത്തിലായിരിക്കണം. ഈ കറയറ്റ സ്‌നേഹം തന്റെ ഇണയോടൊപ്പം പങ്കിട്ട് ആസ്വദിക്കണമെങ്കി അവരുടെ ഇടയി ദൈവീകമായ ഒരു അനുഗ്രഹം കൂടി അത്യന്താപേക്ഷിതമാണ്. കാരണം ഈ ബന്ധം സ്ഥാപിച്ച സ്രഷ്ടാവിന് അതിന്റെ വിജയവും നിശ്ചയമാണ്. ഏതു മതവിഭാഗമാകട്ടെ, ഏതു നിയമങ്ങള്‍ മാറിമറിയട്ടെ, സമൂഹത്തിലെ വ്യവസ്ഥിതികള്‍ മാറിക്കൊണ്ടിരിക്കട്ടെ. ഈ ആണ്‍ പെണ്‍ ബന്ധത്തിന്റെ സന്തോഷവും സംതൃപ്തിയും നിദാന്തമായി നിലനില്ക്കട്ടെ. “എന്റെ ഹസ്ബന്‍ഡ്” എന്ന വാക്കിനേക്കാള്‍” ‘മൈ ഫിയാന്‍സി’ എന്നത് സാധാരണമായി കേട്ടു തുടങ്ങിയിരിക്കുന്നു. ഉടുപ്പുകള്‍ മാറുന്ന ലാഘവത്തോടെ ജീവിത/ലൈംഗിക പങ്കാളികള്‍ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

അവിവാഹിതരെക്കാളും, ദാമ്പത്യബന്ധം വേര്‍പെടുത്തിയവരെക്കാളും എല്ലാവിധത്തിലും ആരോഗ്യപരമായും വൈകാരികപരമായു, ഗുണചിത്തവും സമൃദ്ധവുമായ ജീവിതമുള്ളത് ആണ്‍പെണ്‍ വിവാഹത്തിലൂടെ ഒരുമിച്ച് ജീവിക്കുന്നവരിലാണെന്ന് റിസേര്‍ച്ചുകള്‍ നടത്തിയ ഫലങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് സന്തോഷകരമായ ദീര്‍ഘായ്യുസ്സ് പൊതുവേ ഉണ്ടെന്ന് കാണുന്നു. ലൈംഗികജീവിതാനുഭവങ്ങളിലെ നിര്‍വൃതിയും, കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിലെ ഉത്തരവാദിത്വബോധവും പങ്കിടന്നതി അവര്‍ തൃപ്തരാണ്. ഈ വ്യവസ്ഥയെ തച്ചുടക്കാന്‍ സ്വര്‍ഗ്ഗാനുരാഗം മുത
ല്‍ അവിവാഹിത ജീവിതം വരെ ഉപദേശിക്കുന്ന നാസ്തിക ബ്രഹ്മചാരികളുടെ എണ്ണം കൂടി വരുന്നുണ്ടാവാം. മാര്‍വാനയും കഞ്ചാവും കാലക്രമേണ നിയമപരമാക്കിയപോലെ, ബഹുഭാര്യാത്വവും ബാലരതി (pedophillia) -കളും വരും കാലങ്ങളി അംഗീകരിക്കപ്പെട്ടേക്കാം. ഈശ്വര ചൈതന്യവും കാലവും തെളിയിക്കപ്പെട്ട സ്‌നേഹബന്ധങ്ങള്‍ക്കോ, ദിവ്യപ്രേമത്തിനോ അന്ന് വിലയുണ്ടാവില്ല. ബൈബിളിലെ ഉ പ്പത്തി 5: 18-21 സൂചിപ്പിക്കുന്ന മാംസനിബന്ധമായ കാമമോഹങ്ങളെല്ലാം അന്ന് മനുഷകുലത്തെ തെറ്റിദ്ധരിപ്പിക്കുന്നതി വിജയിച്ചേക്കാം. “ജീവിതത്തി ഒന്നേ പൂര്‍ണ്ണസന്തോഷം നല്കയുള്ളു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സാധിക്കുമ്പോള്‍ മാത്രം” എന്ന പാശ്ചാത്യ എഴുത്തുകാരനായ ജോര്‍ജ്ജ് സാന്‍ഡ് പറഞ്ഞിരുന്നത് ഈ ദിനത്തി അര്‍ത്ഥവത്താകട്ടെ.

വിവാഹിതര്‍ വാലന്റൈന്‍ഡ് ഡേയി
ല്‍ തങ്ങളെ അനുഗ്രഹീതമാക്കിയ ദാമ്പത്യജീവിതത്തി ഒരു പുനസമര്‍പ്പണം നടത്തി കൂടുതല്‍ പ്രേമത്തി ജീവിക്കട്ടെ. മറ്റുള്ളവര്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യാത്മകമായ പ്രണയമെന്ന വൈകാരികതയും രോമാഞ്ചങ്ങളും, ആത്മീയ ചൈതന്യം ഉള്‍ക്കൊണ്ട് വിടര്‍ന്നു സുരഭിലമാക്കട്ടെ. ‘ഹാപ്പി വാലന്റൈസ്‌ഡേ’....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക