Image

തെലുങ്കാന മേഖലയില്‍ 48 മണിക്കൂര്‍ ബന്ദ്‌

Published on 05 July, 2011
തെലുങ്കാന മേഖലയില്‍ 48 മണിക്കൂര്‍ ബന്ദ്‌
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ്‌ ആരംഭിച്ചു. തെലുങ്കാന സംയുക്ത ആക്ഷന്‍ കമ്മറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി തെലുങ്കാന മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിക്ക് പിന്നാലെയാണ് 48 മണിക്കൂര്‍ ബന്ദ് ആചരണം. ഹൈദരാബാദ് ഉള്‍പ്പെടെ പത്ത് നഗരങ്ങളിലാണ് ബന്ദ്‌.

ബന്ദ്‌ നടക്കുന്ന മേഖലകളിലൂടെയുളള എല്ലാ ബസ് സര്‍വീസുകളും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ റദ്ദാക്കി. അതേസമയം കനത്ത സുരക്ഷയാണ് ഈ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം അക്രമത്തിന് വഴിമാറാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്‌ടെന്ന് പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക