Image

ഇതും എന്നെ കരുത്തനാക്കും, ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്'; മാതാവിനെ ചോദ്യം ചെയ്യുന്നതിനെതിരെ വദ്ര

Published on 12 February, 2019
ഇതും എന്നെ കരുത്തനാക്കും, ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്'; മാതാവിനെ ചോദ്യം ചെയ്യുന്നതിനെതിരെ വദ്ര

ജ​യ്​​പു​ര്‍: രാ​ജ​സ്​​ഥാ​നി​ലെ ബി​ക്കാ​നീ​റി​ലെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്‍​ഫോ​ഴ്​​സ്​​മ​െന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െന്‍റ നടപടി ​കേന്ദ്രസര്‍ക്കാറി​​െന്‍റ പകവീട്ടലാണെന്ന്​ റോ​ബ​ര്‍​ട്ട്​ വാ​ദ്ര. 75 വയസുള്ള ത​​െന്‍റ മാതാവിനെ ചോദ്യം ചെയ്യലിനായി ഇ.ഡി ജയ്​പൂരിലേക്ക്​ വിളിപ്പിച്ചു. മുതിര്‍ന്ന വ്യക്തികളെപോലും അപമാനിക്കുന്ന സര്‍ക്കാറി​​െന്‍റ പ്രതികാര നടപടിയെ മനസിലാക്കാന്‍ കഴിയുന്നില്ല​. ഉറ്റവരുടെ മരണത്തില്‍ നിന്നുള്ള ആഘാതം മാറുന്നതിന്​ മുമ്ബാണ്​ മാതാവ്​ മൗറീന്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ഒാഫീസിനു മുന്നില്‍ വന്നിരിക്കുന്നതെന്നും വാദ്ര ഫേസ്​ബുക്കില്‍ കുറിച്ചു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെയാണ്​ വാദ്രയും മൗറീനും​ എ​ന്‍​ഫോ​ഴ്​​സ്​​മ​െന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െന്‍റ ജ​യ്​​പു​ര്‍ ഒാ​ഫി​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാജരായത്​.

''75 വയസായ അമ്മയും ഞാനും ജയ്​പൂരിലെ ഇ.ഡി ഒാഫീസിനു മുന്നില്‍ ഇരിക്ക​ുകയാണ്​. കാറപകടത്തില്‍ മകളും അസുഖത്തെ തുടര്‍ന്ന്​ മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാറി​​െന്‍റ പ്രതികാര ബുദ്ധി മനസ്സിലാകുന്നില്ല. മൂന്നു മരണങ്ങള്‍ക്കുശേഷം അമ്മയോട് ഞാന്‍ ആകെ ആവശ്യപ്പെട്ടത് എ​​െന്‍റയൊപ്പം ഓഫിസില്‍ എത്താനാണ്. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അതി​​െന്‍റ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്. ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്.''- വാദ്ര ഫേസ്​ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക