Image

കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ ന​ല്‍​കി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

Published on 12 February, 2019
കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ ന​ല്‍​കി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
തി​രു​വ​ന​ന്ത​പു​രം: ടി​പി വ​ധ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സി​പി​എം നേ​താ​വ് കു​ഞ്ഞ​ന​ന്ത​ന്‍ ന​ല്ല പെ​രു​മാ​റ്റ​ക്കാ​ര​നാ​യ ത​ട​വു​കാ​ര​നാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ജ​യി​ലി​ല്‍ കു​ഞ്ഞ​ന​ന്ത​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് മോ​ശം പെ​രു​മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല, പ​രാ​തി​ക​ളു​മി​ല്ല. രാ​ഷ്ട്രീ​യ​മാ​യ പ​രി​ഗ​ണ​ന​ക​ളോ ആ​നു​കൂ​ല്യ​ങ്ങ​ളോ കു​ഞ്ഞ​ന​ന്ത​ന് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം വ​ഴി​വി​ട്ട് പ​രോ​ള്‍ ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ കു​ഞ്ഞ​ന​ന്ത​ന് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ഴി​യാ​ണ് നോ​ട്ടീ​സ് അ​യ​ക്കേ​ണ്ട​ത്. അ​തി​നി​ടെ കെ.​കെ ര​മ​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 21ലേ​ക്ക് മാ​റ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക