Image

സിബിഐ മുന്‍ ഡയറക്‌ടര്‍ നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ ഒരു ലക്ഷം രൂപ പിഴ

Published on 12 February, 2019
സിബിഐ മുന്‍ ഡയറക്‌ടര്‍ നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ ഒരു ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു.

കോടതി നിര്‍ദേശം മറികടന്ന്‌ സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ്‌ ശിക്ഷ. നാഗേശ്വര്‍ റാവുവിനോട്‌ കോടതി പിരിയുന്നത്‌ വരെ ശിക്ഷാനടപടിയായി അവിടെ നില്‍ക്കാന്‍ നിര്‍ദേശിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ കേസില്‍ ശിക്ഷ വിധിച്ചത്‌.

ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ്‌ അന്വേഷിച്ചിരുന്ന എ കെ ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ്‌ നാഗേശ്വരറാവുവിനെതിരായ ശിക്ഷയിലേക്ക്‌ നയിച്ചത്‌.

കേസില്‍ ഫെബ്രുവരി ഏഴിന്‌ വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന്‌ നിരീക്ഷിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവ്‌ മറികടന്ന്‌ സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്‌ അതീവഗുരുതര നടപടിയാണെന്നും സുപ്രീംകോടതി ഉത്തരവ്‌ കൊണ്ട്‌ കളിക്കരുതെന്നും ചീഫ്‌ ജസ്റ്റിസ്‌ അന്ന്‌ പരാമര്‍ശം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക