Image

ഐഎഎസ് എഴുതിയത് വെറുതയല്ല, പണമാണ് ലക്ഷ്യമെങ്കില്‍ ഡോക്ടറായി സ്വകാര്യ ഹോസ്പിറ്റലില്‍ ജോലി ചെയ്യാമായിരുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് എന്‍റെ ലക്ഷ്യം; ഇത് ഡോക്ടര്‍ രേണു രാജ് ഐ.എ.എസിന്‍റെ നയം

കല Published on 11 February, 2019
ഐഎഎസ് എഴുതിയത് വെറുതയല്ല, പണമാണ് ലക്ഷ്യമെങ്കില്‍ ഡോക്ടറായി സ്വകാര്യ ഹോസ്പിറ്റലില്‍ ജോലി ചെയ്യാമായിരുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് എന്‍റെ ലക്ഷ്യം; ഇത് ഡോക്ടര്‍ രേണു രാജ് ഐ.എ.എസിന്‍റെ നയം

ബുദ്ധിയില്ലാത്തവള്‍ എന്ന് രാജേന്ദ്രന്‍ എം.എല്‍.എ വിളിച്ചപ്പോള്‍ ആ വിളി കേട്ട് മടങ്ങിപ്പോകുകയല്ല രേണു രാജ് ഐഎഎസ് ചെയ്തത്. രാജേന്ദ്രനെ അടിമുടി പൂട്ടുന്ന നടപടിയുമായി മുമ്പോട്ടു പോകുകയായിരുന്നു രേണുരാജ്. എന്നാല്‍ ഇത് രാജേന്ദ്രന്‍ എന്ന കേവലം വ്യക്തിയോടോ രാഷ്ട്രീയക്കാരോടോ ഉള്ള സാങ്കേതികമായ അഭിപ്രായ വിത്യാസത്തിന്‍റെ പ്രശ്നമല്ല രേണുരാജിന്. ജനത്തോടുള്ള കമിറ്റ്മെന്‍റാണ്. ജനത്തിന് നിയമ സംവിധാനങ്ങള്‍ നല്‍കുന്ന സംരക്ഷണം നല്‍കണം. അതാണ് രേണുരാജിന്‍റെ പോളസി. 
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.എ.എസ് ലഭിച്ച വേളയില്‍ നടന്ന ഒരു സംവാദത്തില്‍ രേണുരാജ് പറഞ്ഞ വാചകങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ച ഡോ.രേണുരാജ് ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖ പരിപാടിയിലാണ് പൊടുന്നനെ കുഴയ്ക്കുന്ന ഒരു ചോദ്യം വന്നത്. 
ഔദ്യോഗിക ജീവിത്തില്‍ പണത്തിന്‍റെ സ്വാധീനം വന്നാല്‍ എന്തു ചെയ്യും?
മറുപടിക്കായി ഒരു മിനിറ്റ് ആലോചിക്കേണ്ടി വന്നില്ല രേണു രാജിന്. പണമായിരുന്നു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത്. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായി ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുകയമാണ് എന്‍റെ മുമ്പിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം. ന്യായമായ ആവശ്യവുമായി എന്‍റെ മുമ്പില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്‍റെ മുമ്പില്‍ വരേണ്ടി വരില്ല. 
ഇതായിരുന്നു രേണു രാജിന്‍റെ മറുപടി. 
ഇന്ന് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം  ദേവികുളത്ത് സബ്കളക്ടറായി ജോലി ചെയ്യുമ്പോള്‍ മാടമ്പിയായ ഒരു രാഷ്ട്രീയക്കാരന് മുമ്പില്‍ നട്ടെല്ല് വളയ്ക്കാതെ നിയമത്തിന്‍റെ ശരി പാലിക്കാന്‍ രേണുരാജ് പരിശ്രമിക്കുമ്പോള്‍ ഉറച്ച് നിശ്ചയദാര്‍ഡ്യമാണ് ഈ യുവ ഐഎഎസ്കാരിക്ക് പോരാട്ട വീര്യം പകരുതെന്ന് ഉറപ്പ്. 
Join WhatsApp News
ജീവിക്കാൻ പഠിക്കൂ 2019-02-11 21:25:37
വളരെ നല്ല തീരുമാനം . ആ തീരുമാനത്തിൽ പിടിച്ചു നില്ക്കണം . കണ്ണന്താനത്തെ പ്പോലെ ആകരുത് .  "ഇന്ത്യ മാറ്റത്തിന്റെ മുഴക്കം " വർഷങ്ങൾ മുമ്പ് വായിച്ചപ്പോൾ വിചാരിച്ചു, ഡൽഹിയിലെ അനധികൃത കുടിയേറ്റങ്ങളെ അടിച്ചു നിരത്തിയ അദ്ദേഹത്തിൻറെ ബുൾഡോസർ ഇന്ത്യയിലെ അഴുമതികളെ തുടച്ചു നീക്കി ചാണകം തളിക്കുമെന്ന് . അദ്ദേഹത്തിന്റ പെരുമ്പറ  അടിയുടെ മുഴക്കം കാതുകളിൽ മുഴങ്ങുന്നു '  പക്ഷെ, വനത്തിന്റെ തീ കെടുത്താൻ പോയി ചൂലിന് തീ പിടിച്ച വെല്ലിയമ്മയെ പ്പോലെ അദ്ദേഹം രാഷ്ട്രീയക്കാരുടെ വിടുവേല ചെയ്യുന്നത് കാണുമ്പൊൾ ഞാൻ പറയുന്നു . മിടുക്കൻ ജീവിക്കാൻ പഠിച്ചവൻ എന്ന് . അതുകൊണ്ട് സഹോദരി ജീവിക്കാൻ പഠിക്കൂ 

വിദ്യാധരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക