Image

ശ്രീ ജോയി ചെമ്മാച്ചേലിന് ആദരാജ്ഞലികള്‍- തോമസ് ഫിലിപ്പ് റാന്നി

തോമസ് ഫിലിപ്പ് റാന്നി Published on 11 February, 2019
ശ്രീ ജോയി ചെമ്മാച്ചേലിന് ആദരാജ്ഞലികള്‍- തോമസ് ഫിലിപ്പ് റാന്നി
ഞെട്ടലോടു കൂടിയായിരുന്നു ശ്രീ. ജോയി ചെമ്മാച്ചേലിന്റെ മരണ വാര്‍ത്ത പത്രങ്ങളിലൂടെ ഞാന്‍ വായിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള ജിജ്ഞാസയില്‍ ഞാന്‍ ഉടനെ തന്നെ ശ്രീ.ജോസ് കല്ലിടിക്കലിനെ ഫോണില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ മാത്രമാണ് ജോയിച്ചന്‍ ചെമ്മാച്ചേലിനെ ഗ്രസിച്ച രോഗ വിവരങ്ങള്‍ ഞാന്‍ അറിഞ്ഞത്.

മറ്റനേകരെയുംപ്പോലെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലെങ്കിലും നന്മകളുടെയും മനുഷ്യമഹത്വത്തിന്റെയും സ്‌നേഹത്തിന്റെയും നിറകുടമായിരുന്നു അകാലത്തില്‍ അന്തരിച്ച ജോയി ചെമ്മാച്ചേല്‍ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതു തന്നെയാണ് ഇങ്ങനെ രണ്ടു വാക്ക് അദ്ദേഹത്തെപ്പറ്റി കുത്തിക്കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതും. മരിക്കുന്നതിനും വളരെ നാള്‍ മുമ്പേ തോട്ടേ അദ്ദേഹത്തിന്റെ കലാപരമായ കഴിവുകളെപ്പറ്റിയും എല്ലാറ്റിനും ഉപരിയായി സ്വന്തം സമുദായത്തിന്റെയും ലോകമലയാളി സമൂഹത്തിന്റെ മുമ്പിലായും അദ്ദേഹം ആര്‍ജ്ജിച്ചിട്ടുള്ള സല്‍പ്പേരും യശസ്സുമൊക്കെ യഥാര്‍ത്ഥ്യം ഞാനും മനസ്സിലാക്കിയിട്ടുണ്ട്. നല്ലവരെ ദൈവം അധികകാലം ഭൂമിയില്‍ ഇരുത്തുകയുമില്ലല്ലോ? ഹാ! ഗുണികളുഴിയില്‍ നീണ്ടു വാഴാ' എന്നൊരു സത്യവും മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുമുണ്ടല്ലോ. മിസ്റ്റര്‍ ജോയി ചെമ്മേച്ചാല്‍ മരിച്ചിട്ടില്ല! മരിക്കുകയുമില്ല! മനു്യ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉദയനക്ഷത്രമായി അദ്ദേഹം മനുഷ്യ ഹൃദയങ്ങളില്‍ എന്നെന്നും പ്രകാശം പരത്തിക്കൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ അകാലവും ആകസികവുമായ വേര്‍പാടില്‍ ദുഃഖിച്ചു കഴിയുന്ന അദ്ദേഹത്തിന്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളെയും ബന്ധുമിത്രങ്ങളെയും സ്‌നേഹനിധിയായ ദൈവം തന്റെ അപ്രേമയമായ സമാധാനത്തില്‍ കാത്തു പരിപാലിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജോയിച്ചന്‍ ചെമ്മാച്ചേലിന് ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക