Image

സബ് കളക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ; നടപടി നൂറു ശതമാനം ശരി

Published on 11 February, 2019
സബ് കളക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ; നടപടി നൂറു ശതമാനം ശരി

തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിന് പിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.'കയ്യേറ്റത്തിനെതിരായ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് സബ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായത്.

റവന്യൂ വകുപ്പിനു കീഴില്‍ ഉദ്യോഗസഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. മൂന്നാറില്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക