Image

അല്‍ഖൈല്‍ ഗേറ്റ്‌ അസോ.പാചക മത്സരത്തില്‍ ശീതള ജേതാവ്‌

Published on 16 April, 2012
അല്‍ഖൈല്‍ ഗേറ്റ്‌ അസോ.പാചക മത്സരത്തില്‍ ശീതള ജേതാവ്‌
ദുബായ്‌: അല്‍ ഖൈല്‍ ഗേറ്റ്‌ മലയാളി അസോസിയേഷന്‍ നടത്തിയ പാചക മത്സരത്തില്‍ ശീതള ബാബു ജേതാവായി. പര്‍വീന്‍ സലീം രണ്ടാം സ്‌ഥാനവും ഷൈനി ഷാജുദ്ദീന്‍ മുന്നാം സ്‌ഥാനവും നേടി. 30 പേരാണ്‌ മത്സരിച്ചത്‌.

ടി.പി മഹ്‌മൂദ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ രാജീവ്‌ പിള്ള , സെക്രട്ടറി കിഷോര്‍ ബാബു, എന്‍.വി.മുഹമ്മദ്‌, നിയാസ്‌ ഹൈദര്‍, മുഹമ്മദ്‌ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനവിതരണം അബ്ബാസ്‌ ഖാന്‍ നിര്‍വഹിച്ചു. പാചക വിദഗ്‌ധരായ ലൈജു ജോസ്‌, നിഥിന്‍ ദാസ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
അല്‍ഖൈല്‍ ഗേറ്റ്‌ അസോ.പാചക മത്സരത്തില്‍ ശീതള ജേതാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക