Image

കോടികള്‍ കോഴ വാഗ്ദാനം ചെയ്ത ശബ്ദം തന്‍റേത് തന്നെയെന്ന് യെദ്യൂരപ്പ

കല Published on 10 February, 2019
കോടികള്‍ കോഴ വാഗ്ദാനം ചെയ്ത ശബ്ദം തന്‍റേത് തന്നെയെന്ന് യെദ്യൂരപ്പ

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജെഡിഎസ് എം.എല്‍.എ നാഗനഡൗയെ ബിജെപിയില്‍ എത്തിക്കാന്‍ മകന്‍ ശരണഗൗഡയ്ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ തന്‍റേത് തന്നെയെന്ന് ബിജെപി നേതാവ് കൂടിയായ യെദ്യൂരപ്പ. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇത് വ്യാജമാണെന്നും തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന നില വന്നപ്പോഴാണ് യെദ്യൂരപ്പ താന്‍ തന്നെയാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് സമ്മതിച്ചത്. എന്നാല്‍ ശരണഗൗഡയെ മുഖ്യമന്ത്രി കുമാര സ്വാമി തന്നെ കുടുക്കാന്‍ അയച്ചതാണെന്നാണ് ഇപ്പോള്‍ യെദ്യൂരപ്പയുടെ വാദം
സ്പീക്കര്‍ രമേഷ്കുമാറിനെ അമ്പത് കോടി നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യം മോദി നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്. എന്നാല്‍ താന്‍ സ്പീക്കറെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഓഡിയോ എഡിറ്റ് ചെയ്താണ് കേള്‍പ്പിച്ചതെന്നുമാണ് ഇപ്പോള്‍ യെദ്യൂരപ്പ പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക