Image

ജെ.ഡി.എസില്‍ നിന്ന് രാജിവയ്ക്കാന്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടി; വെളിപ്പെടുത്തലുമായി എം.എല്‍.എ

Published on 10 February, 2019
ജെ.ഡി.എസില്‍ നിന്ന് രാജിവയ്ക്കാന്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടി; വെളിപ്പെടുത്തലുമായി എം.എല്‍.എ

ബംഗളുരു: കര്‍ണാടകയിലെ അട്ടിമറി നീക്കം സജീവമാണെന്നതിന്റെ തെളിവുകള്‍ നിരത്തി ജെ.ഡി.എസ് എം.എല്‍.എ. ജെ.ഡി.എസില്‍ നിന്ന് രാജിവയ്ക്കാന്‍ തനിക്ക് ബി.ജെ.പി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കെ. ശ്രീനിവാസ ഗൗഡ എം.എല്‍.എ. പാര്‍ട്ടി വിടുന്നതിന് പ്രതിഫലമായി വാഗ്ദാനം ചെയ്ത 30 കോടി രൂപയ്ക്ക് പുറമെ അഞ്ച് കോടി രൂപ അഡ്വാന്‍സ് വാഗ്ദാനം ചെയ്തുവെന്നും ആ തുക താന്‍ സ്വീകരിച്ചുവെന്നും ഗൗഡ വെളിപ്പെടുത്തി

ബി.ജെ.പി നേതാക്കളായ സി.എന്‍ അശ്വത്‌നാരായണന്‍, എസ്.ആര്‍ വിശ്വനാഥ്, സി.പി യോഗേശ്വര എന്നിവര്‍ വീട്ടിലെത്തിയാണ് രാജിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അഡ്വാന്‍സ് വാഗ്ദാനം ചെയ്ത തുക താന്‍ സ്വീകരിച്ചു. ശേഷം ഇക്കാര്യം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ അറിയിച്ച ശേഷം പണം മടക്കി നല്‍കിയെന്നും ഗൗഡ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ 18 എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി വെളിപ്പെടുത്തിയിരുന്നു. ഓരോ എം.എല്‍.എമാര്‍ക്കും 10 കോടി രൂപ വീതവും സ്പീക്കര്‍ക്ക് 50 കോടി രൂപയുമായിരുന്നു വാഗ്ദാനം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അട്ടിമറി നീക്കം സജീവമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറാതിരിക്കാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക