Image

'ഒരുമ' കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു.

പി.പി.ചെറിയാന്‍ Published on 05 July, 2011
'ഒരുമ' കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു.
ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റണ്‍ മലയാളി സംഘടനയായ 'ഒരുമ' റിവര്‍‌സ്റ്റോണ്‍ ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം അമേരിക്കയിലെ ഇളം തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും, പ്രകൃതിദത്തമായ വളങ്ങള്‍ ഉപയോഗിച്ചു കൃഷി എങ്ങനെ ലാഭകരമാക്കാം എന്നീ വിഷയങ്ങളില്‍ യുവജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും, ഇത്തരം ആരോഗ്യകരമായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘടന മുന്നോട്ടുവന്നതെന്ന് 'ഒരുമ' പ്രസിഡന്റ് ജോണ്‍ ബാബു അവാര്‍ഡ് പ്രഖ്യാപനം നടത്തികൊണ്ടു അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ അവാര്‍ഡു ജേതാക്കളായി റോബി മാത്യു (ഒന്നാം സ്ഥാനം), ബേബി ഔസേഫ് (
ണ്ടാം സ്ഥാനം), റെജി മാത്യു (മൂന്നാം സ്ഥാനം), എന്നിവരെ തിരഞ്ഞെടുത്തു. ഒന്നും രണ്ടും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ഡോ. ഷൈനി വര്‍ഗ്ഗീസും, എവര്‍ റോളിങ്ങ് ട്രോഫി മാത്യൂ ചെറിയാന്‍ എന്നിവരാണ്.

'കര്‍ഷകശ്രീ' വിധികര്‍ത്താക്കളായി തോമസ് കെ.വര്‍ഗ്ഗീസ്, ജോസ് മുളയാനികുന്നേല്‍ , എന്നിവരാണ് പ്രവര്‍ത്തിച്ചത്.

കര്‍ഷകശ്രീ മത്സരത്തില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ച ഉന്മേഷം ഒരുമയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‍ പ്രചോദനം നല്‍കുമെന്ന് സെക്രട്ടറി ജോര്‍ജ് തോമസ് പറഞ്ഞു. മാര്‍ട്ടിന്‍ ജോണ്‍, സന്തോഷ് ചെറിയാന്‍ , ഷിജു ജോര്‍ജ്, രജു സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സ് ജേക്കബ് നന്ദി രേഖപ്പെടുത്തി.
'ഒരുമ' കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു.
'ഒരുമ' കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു.
'ഒരുമ' കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക