Image

പ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മ

പി.പി. ചെറിയാന്‍ Published on 09 February, 2019
പ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മ
ഇല്ലിനോയ്
അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രളയാനന്തര കൈത്താങ്ങായി 10 ലക്ഷം രൂപ വിതരണം ചെയ്തു. ചാലക്കുടി വ്യാപാര ഭവന്‍ എസി ഹാളില്‍ ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകിട്ട് 4നു ചേര്‍ന്ന സമ്മേളനത്തില്‍ ഇല്ലിനോയ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.

കര്‍മ മേഖല തേടി അമേരിക്കയില്‍ എത്തിയിട്ടും, പിറന്ന നാടിനെ ഹൃദയത്തോട് ചേര്‍ത്ത് ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും തുടര്‍പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഭാഗഭാക്കുകളാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒന്നാണ് നമ്മളെന്ന സന്ദേശവുമായി ഞങ്ങള്‍ കേരളത്തിലെത്തിയിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പണിക്കര്‍ പറഞ്ഞു. ചാലക്കുടി മുന്‍ എംപി കെ. പി. ധനപാലന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു.

അമേരിക്കന്‍ മലയാളികള്‍ പ്രത്യേകിച്ചു ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്നു ധനപാലന്‍ പറഞ്ഞു. സഹായ വിതരണത്തിന്റെ ആദ്യ ഘട്ടമാണിതെന്നും തുടര്‍ന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്ന് അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ പോള്‍ പി. പറമ്പി പറഞ്ഞു.

സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍, ഡൊമിനിക്ക് തെക്കേത്തല, സക്കോക്കി വില്ലേജ് കമ്മീഷനര്‍ അനില്‍ കുമാര്‍ പിള്ള അബ്രഹാം ചാക്കോ, ഹെറാള്‍ഡ് ഫിഗര്‍ദൊ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണാത്ത്, വൈസ് പ്രസിഡന്റ് മോളി തോമസ്, അഡ്വ. സി. ഐ. വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മപ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മപ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മപ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മപ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക