Image

കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍

അനില്‍ പെണ്ണുക്കര Published on 09 February, 2019
കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മനസ്സു വച്ചാല്‍ ഏതു പദ്ധതിയും ഭംഗിയായി നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വൈറോളജി ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായി ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. സന്മനസുള്ളവരുടെ സഹായവും സഹകരണവും കൊണ്ടാണ് .

വൈറസ് ഗവേഷണവും ,ചികിത്സയും തുടങ്ങി നിരവധി അന്വേഷണങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം മുതല്‍ തുടക്കമാകുന്നത്. ലോക പ്രശസ്തരായ വൈറസ് ഗവേഷകരുടെ നിരന്തര സാന്നിധ്യം നമുക്ക് ലഭിക്കുമ്പോള്‍ അവ പ്രയോജനപ്പെടുത്തുവാനും നമുക്ക് സാധിക്കണം. അതിനുള്ള അവസരം കൂടിയാണ് ഈ കേന്ദ്രം തുറന്നിട്ട് നല്‍കുന്നത്.

ഡോ:എം വി പിള്ള ശാര്‍ങ്ഗധരന്‍ തുടങ്ങിവരുടെ റിപ്പോര്‍ട്ടില്‍  നിന്നുള പ്രചോദനത്തില്‍ നിന്നാണ് ഈ കേന്ദ്രത്തിന്റെ തുടക്കം .സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുവാനും പുതിയ കെട്ടിടത്തിന്റെ പണി ത്വരിതഗതിയിലാക്കുവാനും ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമായി മുന്നോട്ടു കൊണ്ടുപോകുവാനും ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍  നാഷണല്‍  വൈറോളജി ഡിസ്‌ക്കഷന്‍ മീറ്റും അദ്ദേഹം ഉത്ഘാടനം ചെയ്തു.

ഡെപ്യുട്ടി സ്പീക്കര്‍ വി ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍,എ സമ്പത്ത് എം.പി,ഡോ. എം വി പിള്ള ,(തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി ), ഗ്ലോബല്‍ വൈറസ്  നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ഡോ. ക്രിസ്ത്യന്‍ ബ്രെച്ചോര്‍ട്ട് , ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ എ എസ് ,ഡോ. സുരേഷ് ദാസ് ,ഷാനിബ ബീഗം, സുമ വി,എസ്.രാധാ ദേവി,ബി ലളിതാംബിക,തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കെ. എസ്.സി. എസ് .ടി .ഇ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയത്തിലേക് ഐ എ എസ് ഗവേഷണകേന്ദ്രത്തെക്കുറിച്ചു ആമുഖ പ്രഭാഷണം നടത്തി. കെ. എസ് .സി .എസ് .ടി .ഇ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാര്‍ സ്വാഗതവും, കെ. എസ് .സി .എസ് .ടി .ഇ  അഡ്‌വൈസറും ,ഗവേഷണകേന്ദ്രം കോ ഓര്‍ഡിനേറ്ററുമായ പ്രൊഫ.ജി.എം നായര്‍ നന്ദിയും പറഞ്ഞു . 

കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു   മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍
Join WhatsApp News
Sibi David 2019-02-10 10:40:19
What a great achievement dear Dr. M V Pillai sir!!
You are the real leader of American Malayalees. We are proud of you. 👏🏼👏🏼👏🏼 
We need more leaders like you. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക