Image

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്കു കൈമാറി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 February, 2019
കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്കു കൈമാറി
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക അസോസിയേഷന്‍ പ്രതിനിധികള്‍  മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ച്  നേരിട്ട്  കൈമാറി.

അസോസിയേഷനെ പ്രതിനിധീകരിച്ചു സെക്രട്ടറി ഡാനിയേല്‍ കുന്നില്‍  മുഖ്യമന്ത്രി പിണാറായി വിജയനു  ചെക്ക് നല്‍കി. ഡോ എം വി പിള്ള, ഐ വര്‍ഗീസ്, രമണീ കുമാര്‍ എന്നീ അസോസിയേഷന്‍ അംഗങ്ങള്‍   സന്നിഹിതരായിരുന്നു.  ഓഗസ്റ്റ്  സെപ്റ്റംബര്‍ മാസ കാലയളവില്‍ ഡാളസിലെ സഹൃദയരായ ആളുകളുടെ സഹരണത്തോടെ മുപ്പത്തിഏഴായിരത്തി എണ്ണൂറ്റിഎണ്‍പത്തിയാറു  ഡോളര്‍  അസോസിയേഷനു  സമാഹരിക്കുവാനായി.  പ്രളയ ദുരിതത്തില്‍ അവശയതയനുഭിക്കുന്നവര്‍ക്കു വേണ്ടി നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ പദ്ധതികളിലേക്കു ഈ തുക വിനിയോഗം  ചെയ്യും. 

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്കു കൈമാറികേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്കു കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക