Image

ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് ഷര്‍മിളാ സെനിന്

പി.പി. ചെറിയാന്‍ Published on 09 February, 2019
ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍  അവാര്‍ഡ് ഷര്‍മിളാ സെനിന്
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ ലൈബ്രറി അസ്സോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഫസഫിക് അമേരിക്കന്‍ ലൈബ്രറേറിയന്‍ അസോസിയേഷന്‍(APALA) 2019 ല ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍ വിജയിയെ പ്രഖ്യാപിച്ചു. 'അഡല്‍റ്റ് നോണ്‍ ഫിക്ഷന്‍' വിഭാഗത്തിലെ അവാര്‍ഡ് ഇന്ത്യന്‍ അമേരിക്കന്‍ ഷര്‍മിളാ സെനിന് ലഭിച്ചു(NOT & UITE NOT WHITE) എന്ന പുസ്തകത്തിന് അവാര്‍ഡ്.
കല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന സെന്‍ 12-ാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

മാസ്സച്യൂസെറ്റ് കാംബ്രിഡ്ജില്‍ പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സെന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, യെല്‍(Yale) യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി.യും കരസ്ഥമാക്കി.

ആഫ്രിക്കാ, ഏഷ്യാ, കരീബിയന്‍ എന്നീ രാജ്യങ്ങളിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ 7 വര്‍ഷം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു.
ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും താമസിച്ചു അവിടത്തെ സംസ്‌ക്കാരവും, ഭാഷയും പഠന വിഷയമാക്കിയിരുന്നു. ഇന്ത്യയിലെ ദാരിദ്ര്യത്തെകുറിച്ചും, അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന വേദനകളെകുറിച്ചും ഷര്‍മിള കാപ്റ്റിവേറ്റിങ്ങ് മെമ്മോയിര്‍(Captivating Memor) എന്ന പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ജൂണില്‍ വാഷിംഗ്ടണില്‍ വെച്ചു നടക്കുന്ന എപിഎഎല്‍എയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍  അവാര്‍ഡ് ഷര്‍മിളാ സെനിന്
ഏഷ്യന്‍ അമേരിക്കന്‍ ലിറ്ററേച്ചര്‍  അവാര്‍ഡ് ഷര്‍മിളാ സെനിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക