Image

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 08 February, 2019
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ് ട്രഷററും, ആദ്ധ്യാത്മിക- സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായ റീന സാബു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രെഡ് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഇതര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

പ്രസിഡന്റ് റോഷന്‍ മാമ്മന്റെ മഹനീയ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും, അലക്‌സ് വലിയവീടന്‍സ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചത് യോഗം ഐക്യകണ്‌ഠ്യേന പാസാക്കി. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), സജിത് കുമാര്‍ നായര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നല്കിയ പൂര്‍ണ്ണ സഹകരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും റോഷന്‍ മാമ്മന്‍ നന്ദി പ്രകാശിപ്പിച്ചു. മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടന്നുവരുന്ന മലയാളം സ്കൂള്‍ സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തിനു ഏറെ പ്രയോജനകരമാണെന്നും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും റോഷന്‍ അഭ്യര്‍ത്ഥിച്ചു.

വീണ്ടും ഒരിക്കല്‍ക്കൂടി സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ അമരക്കാരനായി സേവനം ചെയ്യാന്‍ ലഭിച്ച അവസരത്തിന് ദൈവത്തോട് നന്ദി കരേറ്റുന്നുവെന്നു നിയുക്ത പ്രസിഡന്റ് തോമസ് തോമസ് പാലത്തറ പ്രസ്താവിച്ചു. പൊതു പ്രവര്‍ത്തനരംഗത്ത് സുപരിചിതരായ എല്ലാ ഭാരവാഹികള്‍ക്കും പ്രത്യേകിച്ച് സെക്രട്ടറി റീനാ സാബു, ട്രഷറര്‍ റജി വര്‍ഗീസ്, ഫ്രെഡ് എഡ്വേര്‍ഡ്, ഏലിയാമ്മ മാത്യു എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും, കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിനു പ്രയോജനകരമായ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതിനു ക്രമീകരണങ്ങള്‍ നടന്നുവരുന്നു. മലയാളി അസോസിയേഷനുവേണ്ടി ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക