Image

സംഗീത പ്രേമികളുടെ ആദരം : സ്‌നേഹ പൂര്‍വ്വം കണ്ണുര്‍ ഷരീഫ്

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 08 February, 2019
സംഗീത പ്രേമികളുടെ ആദരം : സ്‌നേഹ പൂര്‍വ്വം കണ്ണുര്‍ ഷരീഫ്
അബുദാബി : സംഗീത രംഗത്ത് 28 വര്‍ഷങ്ങള്‍ പിന്നിടുന്ന പ്രശസ്ത ഗായകന്‍ കണ്ണുര്‍ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു. 2019 ഫെബ്രുവരി 8  വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന 'സ്‌നേഹപൂര്‍വ്വം കണ്ണുര്‍ ഷരീഫ്' എന്ന സംഗീത നിശയില്‍ വെച്ചാണ് ഗായകനെ ആദരിക്കുക എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍, അംഗീകൃത സംഘടനാ സാരഥികള്‍, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ കെ. ചന്ദ്രസേനന്‍, സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

തുടര്‍ന്ന് കണ്ണൂര്‍ ഷറീഫിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര യോടെ  അലിഫ് മീഡിയ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തി ണക്കിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത നിശ അര ങ്ങേറും. അബുദാബിയിലെ യുവ ഗായകര്‍ ഷറീഫിനൊപ്പം പിന്നണി പാടും. പ്രോഗ്രാ മിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. 

മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂര്‍ ഷെരീഫ് 28 വര്‍ഷ ത്തിനിടെ മുസ്‌ലിം കൃസ്തീയ   ഹിന്ദു ഭക്തി ഗാനങ്ങളും നാടക ഗാനങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടു കള്‍ പാടിക്കഴിഞ്ഞു. ഗോഡ് ഫോര്‍ സെയില്‍, നിക്കാഹ്, ഓണ്‍ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും  ഈ ഗായകന്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. അയ്യായിരം വേദികള്‍ പിന്നിട്ട ഈ യുവ ഗായകന്‍ കഴിഞ്ഞ 22 വര്‍ഷമായി തുടര്‍ച്ചയായി ഗള്‍ഫിലെ വേദികളി ല്‍ സംഗീത മേളകള്‍ അവതരിപ്പിച്ചു വരുന്നു എന്നത് പ്രവാസി മലയാളികള്‍ക്ക് ഇടയില്‍ കണ്ണുര്‍ ഷെരീഫിന് ലഭിച്ചിട്ടുള്ള ജനപ്രീതിയാണ് പ്രതിഫലിക്കുന്നത് എന്നും സംഘാടകര്‍ അറിയിച്ചു. മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതി നിധി കളായ അഷ്‌റഫ്, റസീല്‍ പുളിക്കല്‍, സംവിധായകരായ സുബൈര്‍ തളിപ്പറമ്പ, ഷൗക്കത്ത് വാണിമേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

സംഗീത പ്രേമികളുടെ ആദരം : സ്‌നേഹ പൂര്‍വ്വം കണ്ണുര്‍ ഷരീഫ്സംഗീത പ്രേമികളുടെ ആദരം : സ്‌നേഹ പൂര്‍വ്വം കണ്ണുര്‍ ഷരീഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക