Image

നോ​ര്‍​ത്ത് കരളിനയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

Published on 08 February, 2019
നോ​ര്‍​ത്ത്  കരളിനയിൽ  വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

നോ​ര്‍​ത്ത് ക​രോ​ളൈ​ന ഗാ​ര്‍​ണ​റി​ലെ വെ​യ്ക്ക് കൗ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. അ​തി​ര​ന്പു​ഴ പോ​ത്ത​നാം​ത​ട​ത്തി​ല്‍ ഷാ​ജു മാ​ണി​യു​ടെ മ​ക​ന്‍ ര​ഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രാ​ക്ക് മാ​റ്റി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​യ​തി​നാ​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. നോ​ര്‍​ത്ത് ക​രോ​ളൈ​ന​യി​ലെ റാ​ലി​യി​ലു​ള്ള വേ​ക്ക് മെ​ഡ് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ന്ത്യം.

ര​ഞ്ജി​ത്ത് വെ​യ്ക്ക് ടെ​ക്നി​ക്ക​ല്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​പെ​ക്സ് ലൂ​ര്‍​ദ് മാ​താ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. മാ​താ​വ് ച​ങ്ങ​നാ​ശേ​രി കു​റ്റി​ക്ക​ണ്ടം കു​ടും​ബാം​ഗം മ​റി​യ​മ്മ (കു​ഞ്ഞു​മോ​ള്‍ ) സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ലു​മോ​ള്‍ (ന​ഴ്സ്, യു​എ​ന്‍​സി റെ​ക്സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ റാ​ലി), സോ​ണി​യ (ബി​രു​ദ വി​ദ്യാ​ര്‍​ഥി, വെ​യ്ക്ക് ടെ​ക്നി​ക്ക​ല്‍ ക​മ്യൂ​ണി​റ്റി) , ജോ​സ്മോ​ന്‍ (ഗാ​ര്‍​ണ​ര്‍ മാ​ഗ്ന​റ്റ് ഹൈ​സ്കൂ​ള്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക